• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

20 ലക്ഷം വരെയുള്ള ഗ്രാറ്റുവിറ്റിക്ക് നികുതി വേണ്ട

Gowthamy GG | news18
Updated: April 2, 2018, 9:56 PM IST
20 ലക്ഷം വരെയുള്ള ഗ്രാറ്റുവിറ്റിക്ക് നികുതി വേണ്ട
Gowthamy GG | news18
Updated: April 2, 2018, 9:56 PM IST
ന്യൂഡല്‍ഹി: 20 ലക്ഷം രൂപ വരെയുള്ള ഗ്രാറ്റുവിറ്റിക്ക് ഇനി നികുതി നല്‍കേണ്ട. നികുതി ഇളവ് വ്യവ്സ്ഥ ചെയ്യുന്ന ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കി.

കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാറാണ് ഗ്രാറ്റുവിറ്റി തുകയുടെ പരിധി ഉയര്‍ത്തുന്നതിനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.

ശബ്ദവോട്ടോടെ സഭ ബില്‍ പാസാക്കുകയായിരുന്നു. ഏഴാം ശമ്പളക്കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ നികുതി നല്‍കേണ്ട ഗ്രാറ്റുവിറ്റി തുകയുടെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധിയുടെ കാലാവധി നീട്ടാനുള്ള ശിപാര്‍ശയും സഭ അംഗീകരിച്ചു. പ്രസവാവധി 12 ആഴ്ചയില്‍നിന്ന് 26 ആഴ്ച്ചയായി ഉയര്‍ത്താനാണ് ശിപാര്‍ശ.
First published: March 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍