നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • HLL Lifecare Limited | തിരുവനന്തപുരത്തെ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രം താത്പര്യപത്രം ക്ഷണിച്ചു

  HLL Lifecare Limited | തിരുവനന്തപുരത്തെ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രം താത്പര്യപത്രം ക്ഷണിച്ചു

  ഒരു മിനിരത്‌ന പൊതുമേഖലാ സ്ഥാപനമായ എച്ച്‌എൽഎൽ ലൈഫ്‌കെയർ ഗർഭനിരോധന മാർഗ്ഗങ്ങൾ, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു

  • Share this:
   മൂഡ്‌സ് കോണ്ടത്തിന്റെയും ഗർഭനിരോധനത്തിന് വേണ്ടിയുള്ള എമിലി എന്ന ഇൻട്രായൂട്ടറിൻ ഉപകരണത്തിന്റെയും നിർമാതാക്കളായ, തിരുവനന്തപുരം (Thiruvananthapuram) ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനം (PSU) എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ (HLL Lifecare Limited) 100% ഓഹരികളും വിറ്റഴിക്കാൻ ആഗോളതലത്തിൽ കേന്ദ്രസർക്കാർ താത്പര്യപത്രം (EoI) ക്ഷണിച്ചു.

   ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പിന്റെ (DIPAM) സെക്രട്ടറി, കേന്ദ്രത്തിന്റെ ഓഹരി വിറ്റഴിക്കൽ പദ്ധതിയുടെ ഭാഗമായുള്ള സർക്കാർ തീരുമാനം ഡിസംബർ 14 ന്, ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. താത്പര്യപത്രം സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2022 ജനുവരി 31 ആണ്.

   ഒരു മിനിരത്‌ന പൊതുമേഖലാ സ്ഥാപനമായ എച്ച്‌എൽഎൽ ലൈഫ്‌കെയർ ഗർഭനിരോധന മാർഗ്ഗങ്ങൾ, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ഉൽപ്പന്നങ്ങൾ, ആശുപത്രി സപ്ലൈസ്, മറ്റ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു. DIPAM തത്വത്തിൽ നൽകിയ അംഗീകാരം അനുസരിച്ച്, ഓഹരി വിൽപ്പനയിൽ മാനേജ്‌മെന്റ് നിയന്ത്രണത്തിന്റെ കൈമാറ്റവും കമ്പനിയുടെ 100 ശതമാനം ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ വിൽപ്പനയും ഉൾപ്പെടും.

   ഓപ്പൺ കോംപറ്റീറ്റീവ് ബിഡ്ഡിംഗിലൂടെയാണ് ഓഹരി വിറ്റഴിക്കൽ നടപ്പാക്കുകയെന്ന് വിജ്ഞാപനത്തിൽ പറയുന്നു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് ആണ് ഇടപാടിന്റെ ഉപദേശകരായി പ്രവർത്തിക്കുക. പ്രത്യേകം ഭാഗങ്ങളായല്ല, മറിച്ച് എച്ച്എൽഎല്ലിന്റെ ഓഹരി മുഴുവനായും വിറ്റഴിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വിജ്ഞാപനത്തിൽ പറയുന്നു. താത്പര്യമുള്ള ബിഡ്ഡർമാർക്ക് വ്യക്തിഗതമായോ കൺസോർഷ്യം എന്ന നിലയിലോ ലേലം വിളിക്കാമെന്നും വിജ്ഞാപനം പറയുന്നു.

   നേരത്തെ, രണ്ട് ഘട്ടങ്ങളായുള്ള ലേലത്തിലൂടെ കമ്പനിയിലെ സർക്കാരിന്റെ 100 ശതമാനം ഓഹരിയും വിറ്റഴിക്കാൻ നീതി ആയോഗ് ശുപാർശ ചെയ്തപ്പോൾ സ്ഥാപനം പൂർണമായും ഏറ്റെടുക്കാൻ സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. 2016 ൽ സുവർണ ജൂബിലി ആഘോഷിച്ച എച്ച്എൽഎൽ ഇത്രയും വർഷക്കാലത്തെ പ്രവർത്തനത്തിലൂടെ ഇന്ത്യൻ ഹെൽത്ത്കെയർ വ്യവസായത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ സ്ഥാപനമാണ്.

   എച്ച്എൽഎൽ ലൈഫ്കെയറിന്റെ സ്വകാര്യവത്കരണത്തിന് 2018 ൽ തന്നെ കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിൽ സംസ്ഥാന സർക്കാരും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും എതിർപ്പ് വ്യക്തമാക്കിയിരുന്നു. കോണ്ടം, ഗർഭനിരോധന ഗുളികകൾ, ഐ യു ഡികൾ, ബ്ലഡ് ബാഗുകൾ, ഫാർമ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ എച്ച്‍എൽഎൽ നിർമിക്കുന്നുണ്ട്.

   തന്ത്രപരമായ നാല് മേഖലകളില്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാനുള്ള തീരുമാനം നേരത്തെ തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. തന്ത്ര പ്രധാനമേഖലകളില്‍ പോലും വളരെ കുറച്ച്‌ പൊതുമേഖല സ്ഥാപനം മതിയെന്നതാണ് സര്‍ക്കാര്‍ നയമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
   Published by:Anuraj GR
   First published: