നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • വിനിയോഗിക്കാത്ത വൈദ്യുതി സ്വന്തം ഉപഭോക്താക്കളുടെ ആവശ്യത്തിന് ഉപയോഗിക്കണം; നിര്‍ദേശവുമായി കേന്ദ്രം

  വിനിയോഗിക്കാത്ത വൈദ്യുതി സ്വന്തം ഉപഭോക്താക്കളുടെ ആവശ്യത്തിന് ഉപയോഗിക്കണം; നിര്‍ദേശവുമായി കേന്ദ്രം

  വിതരണ കമ്പനികള്‍ സ്വന്തം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാതിരിക്കുകയും പവര്‍ എക്‌സ്‌ചേഞ്ച് വഴി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വില്‍ക്കുകയും ചെയ്യരുത്.

  • Share this:
   ന്യൂ ഡല്‍ഹി : ചില സംസ്ഥാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാതെ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സംസ്ഥാനങ്ങള്‍ പവര്‍ എക്‌സ്‌ചേഞ്ച് വഴി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വില്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

   വൈദ്യുതി വിതരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച്, കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ (CGS) 15% വൈദ്യുതി 'അണ്‍ അലോക്കേറ്റഡ് പവര്‍ ' ആയി സൂക്ഷിക്കുന്നു. ഇത് ആവശ്യമുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും.

   ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയെത്തിക്കാനുള്ള ഉത്തരവാദിത്തം വിതരണ കമ്പനികള്‍ക്കാണ്. വിതരണ കമ്പനികള്‍ സ്വന്തം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാതിരിക്കുകയും പവര്‍ എക്‌സ്‌ചേഞ്ച് വഴി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വില്‍ക്കുകയും ചെയ്യരുത്.

   ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനായി 'അണ്‍ അലോക്കേറ്റഡ് പവര്‍' ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അധിക വൈദ്യുതി ഉണ്ടെങ്കില്‍, ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് പുനര്‍വിന്യസിക്കാന്‍ കഴിയുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാരിന് വിവരം നല്‍കാനും സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

   ഏതെങ്കിലും സംസ്ഥാനം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാതെ ഉയര്‍ന്ന നിരക്കില്‍ പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ വൈദ്യുതി വില്‍ക്കുന്നുവെന്ന് കണ്ടെത്തിയാല്‍, അത്തരം സംസ്ഥാനങ്ങളുടെ 'അണ്‍ അലോക്കേറ്റഡ് പവര്‍' പിന്‍വലിക്കുകയും മറ്റ് ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുകയും ചെയ്യും.

   Flipkart Big Billion Days | ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ സെയ്ൽ: വിലക്കിഴിവിലൂടെ ഉപഭോക്താക്കൾ ആകെ ലാഭിച്ചത് 11,500 കോടി രൂപ

   ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് വിൽപ്പന ഒക്ടോബർ 10-ന് അവസാനിച്ചു. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് വിൽപ്പന വൻ വിജയമായിരുന്നുവെന്നും ചില പുതിയ റെക്കോർഡുകൾ നേടാൻ കഴിഞ്ഞുവെന്നും ഇ-കൊമേഴ്സ് ഭീമൻ പറഞ്ഞു. ഫ്ലിപ്കാർട്ട്, അതിന്റെ ബിഗ് ബില്യൺ ഡേയ്സ് മൈക്രോസൈറ്റിൽ, തങ്ങൾക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് ഉപഭോക്താക്കളോട് നന്ദി രേഖപ്പെടുത്തി. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ഒരാഴ്ച നീണ്ടുനിന്ന ഉത്സവ വിൽപ്പനയിൽ ഇന്ത്യക്കാർ 11,500 കോടി രൂപ ലാഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

   ഇതിനുപുറമെ, ഈ വർഷത്തെ ബിഗ് ബില്യൺ ഡേ വിൽപ്പനയെ സംബന്ധിച്ച കൗതുകകരമായ മറ്റ് ചില കണക്കുകളും കമ്പനി പങ്കുവെയ്ക്കുന്നുണ്ട്. ആകെ വിറ്റ സ്മാർട്ട്‌ഫോണുകളുടെ വലിപ്പം 1000 ബുർജ് ഖലീഫയ്ക്ക് സമമാണ്. അതുപോലെ, ആകെ വിറ്റുപോയ മെത്തകൾ കൊണ്ട് 25 ഫുട്ബോൾ മൈതാനങ്ങൾ നിറയ്ക്കാൻ കഴിയും. വിൽപന നടത്തിയ സോഫകളുടെ എണ്ണം വാംഖഡെ സ്റ്റേഡിയത്തിന്റെ ഇരിപ്പിട ശേഷിക്ക് തുല്യമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

   2021 ബിഗ് ബില്യൺ ഡേ വിൽപ്പനയെക്കുറിച്ച് ഫ്ലിപ്കാർട്ട് പങ്കുവെയ്ക്കുന്ന വിവരങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം:
   3.75 ലക്ഷത്തിലധികം സെല്ലർമാർ "ഇന്ത്യയിലെ എക്കാലത്തെയും വലിയ വിൽപ്പന മേളയിൽ" കൈകോർത്തപ്പോൾ ഉപഭോക്താക്കൾ വിലക്കിഴിവിലൂടെ ലാഭിച്ചത് ഏകദേശം 11,500 കോടി രൂപയാണ്.

   ഒരുപാട് സ്മാർട്ട്‌ഫോണുകളാണ് വിൽപ്പനമേളയിൽ വിറ്റഴിച്ചത്. അവയെല്ലാം ലംബമായി ചേർത്തുവെച്ചാൽ അതിന് 1,000 ബുർജ് ഖലീഫ കെട്ടിടങ്ങളേക്കാൾ ഉയരമുണ്ടാകും എന്നാണ് ഫ്ലിപ്കാർട്ട് പറയുന്നത്.

   ഓരോ 2 സെക്കൻഡിലും ഒന്ന് എന്ന നിരക്കിലാണ് വാച്ച് വിൽപ്പന നടന്നത്. ഒരു മണിക്കൂറിനുള്ളിൽ വിറ്റഴിച്ച ചായപ്പൊടി കൊണ്ട് ഏകദേശം 50 ലക്ഷം കപ്പ് ചായ ഉണ്ടാക്കാം.

   24 മണിക്കൂറിനുള്ളിൽ ഫ്ലിപ്കാർട്ട് ഏകദേശം 1.2 ലക്ഷം ചോക്ലേറ്റ് ബാറുകൾ വിറ്റു. ഫ്ലിപ്കാർട്ടിന്റെ അഭിപ്രായത്തിൽ, ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയ്ക്കിടെ വിറ്റ ഷൂസിന്റെ ബോക്സുകൾ എല്ലാം ഒരുമിച്ച് വെച്ചാൽ അതിന് എവറസ്റ്റ് കൊടുമുടിയെക്കാൾ 100 മടങ്ങ് ഉയരമുണ്ടാകും!

   9,00,000 പ്ലേറ്റ് ഫ്രഞ്ച് ഫ്രൈസ് വറുക്കാൻ വേണ്ടത്ര എണ്ണ ഈ കാലയളവിൽ വിറ്റുപോയി. കൂടാതെ ആകെ വിറ്റ ആട്ടയുടെയും പയറിന്റെയും അളവ് 15 നീലത്തിമിംഗലങ്ങളുടെ ഭാരത്തിന് തുല്യമാണ്.

   അതുപോലെ, വിൽപന നടത്തിയ റഫ്രിജറേറ്ററുകളിൽ ആകെ 55 ദശലക്ഷം സോഫ്റ്റ് ഡ്രിങ്ക് ക്യാനുകൾ തണുപ്പിക്കാൻ കഴിയും. അഞ്ച് ഈഫൽ ടവറുകളെ പ്രകാശിപ്പിക്കാൻ വേണ്ടത്രയും ലൈറ്റ് ബൾബുകളാണ് വിറ്റുപോയത്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയിൽ വിറ്റ സസ്യങ്ങൾക്ക് പ്രതിദിനം ആകെ 37,000 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയും!

   യു എസ് എയിലെ ജനസംഖ്യയുടെ മൂന്നിരട്ടിയാണ് സൈറ്റ് സന്ദർശിച്ചവരുടെ എണ്ണമെന്നും ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് നൽകിയ ക്രെഡിറ്റ് 11 ചന്ദ്രയാൻ ദൗത്യങ്ങൾക്ക് ആവശ്യമായ പണത്തിന് തുല്യമാണെന്നും കമ്പനി അറിയിച്ചു.


   Published by:Jayashankar AV
   First published:
   )}