സംസ്ഥാനങ്ങളുടെ റവന്യു കമ്മി പരിഹരിക്കാൻ കേന്ദ്ര സഹായം: കേരളത്തിന് 1277 കോടി

ദുരന്ത നിവാരണ നിധിയിലേക്കു പുതിയ സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവായി 157 കോടി രൂപയും കേരളത്തിന് അനുവദിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: April 4, 2020, 12:13 PM IST
സംസ്ഥാനങ്ങളുടെ റവന്യു കമ്മി പരിഹരിക്കാൻ കേന്ദ്ര സഹായം: കേരളത്തിന് 1277 കോടി
news18
  • Share this:
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുണ്ടായ  റവന്യു കമ്മി പരിഹരിക്കാൻ ധനകാര്യ കമ്മിഷൻ നിർദേശിച്ച തുകയുടെ ആദ്യ ഗഡു നൽകാൻ കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. ഇതനുസരിച്ച്  കേരളത്തിന് 1277 കോടി രൂപ ലഭിക്കും. ദുരന്ത നിവാരണ നിധിയിലേക്കു പുതിയ സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവായി 157 കോടി രൂപയും കേരളത്തിന് അനുവദിച്ചിട്ടുണ്ട്. ഈ തുക കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്.
You may also like:COVID 19| കുവൈറ്റിൽ 24 മണിക്കൂറിനിടെ 75 പേർക്ക് കോവിഡ്; 42പേരും ഇന്ത്യക്കാർ [NEWS]COVID 19| നാട്ടിലെത്താൻ 500 കി.മീ. നടന്ന അതിഥി തൊഴിലാളി വഴിമധ്യേ മരിച്ചു [NEWS]COVID 19| ഇന്ത്യയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സെപ്റ്റംബർ വരെ തുടർന്നേക്കും: റിപ്പോർട്ട് [NEWS]

റവന്യു കമ്മി പരിഹരിക്കാൻ കേരളത്തിന് 15,323 കോടി രൂപ നൽകണമെന്നാണ്  ധന കമ്മിഷൻ ശുപാർശ ചെയ്തത്. 31,939 കോടിയുടെ റവന്യു കമ്മി സംസ്ഥാനത്തിന് ഉണ്ടെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ.

കേന്ദ്ര നികുതി വരുമാനത്തിന്റെ 1.943 % (16,616 കോടി രൂപ) കേരളത്തിനു ലഭിച്ചാലും ശേഷിക്കുന്ന കമ്മി നികത്താൻ 15,323 കോടി കൂടി നൽകണമെന്നായിരുന്നു ശുപാർശ. ഇതിലെ ആദ്യവിഹിതമാണ് അനുവദിച്ചത്. ദുരന്തനിവാരണനിധിയിലേക്ക് മുഴുവൻ സംസ്ഥാനങ്ങൾക്കുമായി 11,092 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.First published: April 4, 2020, 12:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading