ഇന്റർഫേസ് /വാർത്ത /Money / DA Hike | മാർച്ച് അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചേക്കും; വിശദാംശങ്ങള്‍ അറിയാം

DA Hike | മാർച്ച് അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചേക്കും; വിശദാംശങ്ങള്‍ അറിയാം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വര്‍ധിപ്പിച്ച ഡിഎ വര്‍ദ്ധനയുടെയും കഴിഞ്ഞ രണ്ട് മാസത്തെ കുടിശ്ശിക തുകയും മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം സര്‍ക്കാര്‍ നൽകുമെന്നാണ് കരുതപ്പെടുന്നത്.

  • Share this:

കേന്ദ്ര സർക്കാർ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഈ മാസം അവസാനത്തോടെ സര്‍ക്കാര്‍ ക്ഷാമബത്ത (Dearness Allowance) വര്‍ദ്ധിപ്പിച്ചേക്കും. മാസാവസാനത്തോടെ പ്രതീക്ഷിക്കുന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ നിന്ന് ഒരു കോടിയിലധികം കേന്ദ്ര ജീവനക്കാര്‍ക്കും (Central Govt employees) പെന്‍ഷന്‍കാര്‍ക്കും (Pensioners) പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ധിപ്പിച്ച ഡിഎ വര്‍ദ്ധനയുടെയും കഴിഞ്ഞ രണ്ട് മാസത്തെ കുടിശ്ശിക തുകയും മാര്‍ച്ച് (march) മാസത്തെ ശമ്പളത്തോടൊപ്പം സര്‍ക്കാര്‍ നൽകുമെന്നാണ് കരുതപ്പെടുന്നത്.

3 ശതമാനം ഡിഎ വര്‍ധിപ്പിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മൊത്തം ഡിഎ 34 ശതമാനമാകും. അതായത് 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന് 73,440 രൂപ വാര്‍ഷിക ക്ഷാമബത്ത ലഭിക്കും. ക്ഷാമബത്ത 34 ശതമാനമായി വര്‍ധിപ്പിച്ചാല്‍ ശമ്പളം 73,440 രൂപയില്‍ നിന്ന് 2,32,152 രൂപയാകും.

എന്താണ് ക്ഷാമബത്ത?

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളത്തിന്റെ ഒരു ഘടകമാണ് ക്ഷാമബത്ത. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും രണ്ട് തവണ ഡിഎ, ഡിആര്‍ ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കുന്നു. ജനുവരി, ജൂലൈ മാസങ്ങളിലാണ് ഇവ പരിഷ്‌കരിക്കുന്നത്. നഗരത്തിലാണോ അര്‍ദ്ധ നഗര മേഖലയിലാണോ ഗ്രാമീണ മേഖലയിലാണോ ജോലി ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി ജീവനക്കാരുടെ ഡിഎ വ്യത്യാസപ്പെടുന്നു. ഒക്ടോബറില്‍ സര്‍ക്കാര്‍ ഡിഎ വര്‍ധിപ്പിച്ചപ്പോള്‍ ഇന്ത്യയിലുടനീളമുള്ള 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് അതിന്റെ ഗുണം ലഭിച്ചത്.

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 31 ശതമാനം ക്ഷാമബത്തയാണ് നല്‍കുന്നത്. കോവിഡ്-19 മൂലം മാസങ്ങളോളം അലവന്‍സ് മരവിപ്പിച്ചതിന് ശേഷം 2021 ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലാണ് ഏറ്റവും പുതുതായി ക്ഷാമബത്തകള്‍ വര്‍ധിപ്പിച്ചത്. ഒക്ടോബറില്‍ കേന്ദ്രമന്ത്രിസഭ, 47.14 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കുന്നതിന് ക്ഷാമബത്ത 3 ശതമാനം മുതല്‍ 31 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഡിഎ 3 ശതമാനം വര്‍ധിപ്പിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 20,000 രൂപ വരെ വര്‍ധിക്കും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ഒക്ടോബറില്‍ 3 ശതമാനവും ജൂലൈയില്‍ 11 ശതമാനവും വര്‍ധിപ്പിച്ചതിന് ശേഷം നിലവിലെ ഡിഎ നിരക്ക് 31 ശതമാനമാണ്. ഡിഎ വര്‍ദ്ധന മാര്‍ച്ച് അവസാനത്തോടെ പ്രഖ്യാപിക്കും.

ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെങ്കില്‍

- പുതിയ ഡിഎ (34 %) 6120 രൂപ/മാസം

- ഡിഎ ഇതുവരെ (31%) 5580 രൂപ/മാസം

- ഡിഎ വര്‍ദ്ധനവ്: 6120- 5580 = 540 രൂപ/മാസം

- വാര്‍ഷിക ശമ്പളത്തിലെ വര്‍ദ്ധനവ് 540X12 = 6,480 രൂപ

ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 56900 രൂപയാണെങ്കില്‍

- പുതിയ ഡിഎ (34 %) 19346 രൂപ / മാസം

- ഡിഎ ഇതുവരെ (31 %) 17639 രൂപ / മാസം

- ഡിഎ വർദ്ധനവ്: 19346-17639 = 1,707 രൂപ/മാസം

- വാര്‍ഷിക ശമ്പളത്തിലെ വര്‍ദ്ധനവ് 1,707 X12 = 20,484 രൂപ

First published:

Tags: Union government