നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price| ഇന്ധനവില വീണ്ടും കുറയ്ക്കാൻ സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ 

  Fuel Price| ഇന്ധനവില വീണ്ടും കുറയ്ക്കാൻ സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ 

  കരുതൽ ശേഖരത്തിൽ നിന്ന് അസംസ്‌കൃത എണ്ണ പൊതുവിപണിയിലെത്തിക്കും. 50 ലക്ഷം ബാരൽ ക്രൂഡോയിൽ വിപണിയിലെത്തിക്കാൻ ആണ് തീരുമാനം. 

  fuel price

  fuel price

  • Share this:
  നന്യൂഡൽഹി: ഇന്ധനവില (Fuel Price)  വീണ്ടും കുറയ്ക്കാൻ സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. കരുതൽ ശേഖരത്തിൽ നിന്ന് അസംസ്‌കൃത എണ്ണ പൊതുവിപണിയിലെത്തിക്കാനാണ് നീക്കം. ഇന്ധനവില വില കുറയ്ക്കാൻ കൂടുതൽ നടപടികൾ വേണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വർധനവ് തടയാൻ പെട്രോളിയം മന്ത്രാലയം നിർണായക ഇടപെടൽ നടത്തിയത്.

  Also Read- Pooja Bumper Winner| 'ആ ഭാഗ്യവാന്‍ ഞാന്‍ തന്നെ': അഞ്ച് കോടിയടിച്ച പൂജാബമ്പര്‍ തന്റെ കൈവശമെന്ന് ലോട്ടറിവിൽപനക്കാരൻ

  കരുതൽ ശേഖരത്തിൽ നിന്നുള്ള അസംസ്‌കൃത എണ്ണ പൊതുവിപണിയിലെത്തിക്കാനാണ് തീരുമാനം. തുടക്കത്തിൽ 50 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ വിപണിയിൽ എത്തും. ഇപ്പോഴത്തെ കണക്ക് പ്രകാരം 38 ദശലക്ഷം ബാരൽ സംസ്‌കൃത എണ്ണയാണ് കരുതൽ ശേഖരത്തിൽ ഉള്ളത്. അസംസ്‌കൃത എണ്ണ മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവ വഴി ആകും പെട്രോൾ, ഡീസൽ എന്നിവയായി വിപണിയിൽ എത്തുക.

  Also Read- Mutual Funds| മ്യുച്വൽ ഫണ്ട് അക്കൗണ്ട് മൈനറിൽ നിന്ന് മേജറിലേക്ക് മാറ്റുന്നത് എങ്ങനെയാണ്?

  അമേരിക്ക, ജപ്പാൻ, കൊറിയ, ചൈന എന്നി രാജ്യങ്ങൾ ഇത്തരത്തിൽ ഇതേ നിലപാട് സ്വീകരിച്ചു കരുതൽ ശേഖരം ഉപയോഗിച്ച് വില വർധന പിടിച്ചു നിർത്താൻ ശ്രമം നടത്തിയിരുന്നു. ഇത്തരം തീരുമാനം വഴി ക്രൂഡ് ഓയിൽ വില കുറയ്ക്കാൻ ഒപെക് രാജ്യങ്ങളെ നിർബന്ധിതമാക്കുക ആണ് രാജ്യങ്ങളുടെ ലക്ഷ്യം. 10 ദിവസത്തിനുള്ളിൽ പുതിയ തീരുമാനം നടപ്പാക്കും എന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

  Also Read- Sthree Sakthi SS-288, Kerala Lottery Result | സ്ത്രീശക്തി SS-288 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  കരുതൽ ശേഖരത്തിൽ നിന്ന് കൂടുതൽ എണ്ണ നൽകുന്നതും പരിഗണിക്കുന്നുണ്ട്. ഇന്ധനവില വർധിച്ച പശ്ചാത്തലത്തിൽ നികുതി ഇനത്തിൽ പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കേന്ദ്രസർക്കാർ കുറച്ചിരുന്നു. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും തൊട്ടുപിന്നാലെ മൂല്യവർദ്ധിത നികുതി കുറച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇത്തരം തീരുമാനങ്ങൾ നേട്ടം ആകുമെന്നാണ്  പ്രതീക്ഷ.

  Also Read- WhatsApp | വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് അംഗങ്ങളെ നീക്കം ചെയ്താൽ അഡ്മിന് ഒരു കോടി രൂപയോളം പിഴയും തടവ് ശിക്ഷയും
  Published by:Rajesh V
  First published:
  )}