നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • രണ്ട് വർഷത്തിനുള്ളിൽ ഒരു കോടി സൗജന്യ ഗ്യാസ് കണക്ഷൻ കൂടി നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

  രണ്ട് വർഷത്തിനുള്ളിൽ ഒരു കോടി സൗജന്യ ഗ്യാസ് കണക്ഷൻ കൂടി നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

  താത്കാലികമായി താമസം മാറുന്നവർക്ക് പോലും ഗ്യാസ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്

  News18

  News18

  • Share this:
   മോദി സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടനാപരമായ പരിഷ്കരണ പദ്ധതിയായിരുന്നു സൗജന്യ പാചക വാതക കണക്ഷൻ. ഗാർഹിക മലിനീകരണം കുറക്കുമെന്നതിനാലും സ്ത്രീകളുടെ ആരോഗ്യത്തെ സംരക്ഷിക്കുമെന്നതിനാലും അന്താരാഷ്ട്ര തലത്തിൽ പദ്ധതി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു കോടി പുതിയ കണക്ഷനുകൾ നൽകുന്നതിനാണ് സർക്കാർ പദ്ധതിയിടുന്നത്.

   ആവശ്യക്കാർക്ക് സൗജന്യമായും എളുപ്പത്തിലും ലഭ്യമാക്കുന്നതിനുള്ള നിബന്ധനകളിലും ഇളവ് സർക്കാർ വരുത്തിയിട്ടുണ്ട്. രാജ്യത്തെ ക്ലീൻ ഫ്യൂവൽ ഇൻഡക്സ് 100 ശതമാനത്തിലേക്കെത്തിക്കുക എന്നതു കൂടി ലക്ഷ്യം വെക്കുന്നതാണ് പുതിയ പദ്ധതി.

   അഡ്രസ് രേഖകൾ നിർബന്ധമില്ലാതെ കുറഞ്ഞ രേഖകളുടെ അടിസ്ഥാനത്തിൽ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുകയെന്ന് ഓയിൽ സെക്രട്ടറി തരുൺ കപൂർ പറഞ്ഞു. സിലിണ്ടർ നിറക്കുന്നതിന് ഒരു ഏജൻസിയെ മാത്രം ആശ്രയിക്കുന്നതിന് പകരം അടുത്തുള്ള മൂന്ന് ഏജൻസികളിൽ നിന്നും ഇനി മുതൽ സിലിണ്ടർ റീഫിൽ ചെയ്യാനും സാധിക്കും. കഴിഞ്ഞ നാല് വർഷം കൊണ്ട് നിർധനരായ എട്ട് കോടി കുടുംബങ്ങൾക്കാണ് സുജന്യമായി പാചക വാതക കണക്ഷൻ നൽകിയത്. വാർത്ത ഏജൻസിയായ പിടിഐയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ പാചക വാതക ഉപഭോക്താക്കളുടെ എണ്ണം 29 കോടിയോളം ആകും.

   ‘പ്രധാന മന്ത്രി ഉജ്ജ്വല യോജന’യിലൂടെ ഒരു വർഷംകൊണ്ട് ഒരു കോടി സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകുമെന്ന് കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. ഒരു കോടി കണക്ഷനുകൾ രണ്ട് വർഷം കൊണ്ട് നൽകുവാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. 2021-22 ബജറ്റിൽ പണം വകയിരുത്തിയില്ലെങ്കിലും കണക്ഷന് 1600 രൂപ നിരക്കിൽ ചിലവിടാൻ നിലവിലെ സബ്സിഡി നിർണ്ണയം പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.

   ഇപ്പോൾ ഗ്യാസ് കണക്ഷൻ ഉപയോഗിക്കാത്തവരും പദ്ധതിയിൽ ഉൾപ്പെടുന്നവരുമായ ആളുകളെ സംബന്ധിച്ച ഒരു കണക്ക് കയ്യിലുണ്ട്, ഇത് ഒരു കോടിക്കടുത്ത് വരും. ഉജ്ജ്വല പദ്ധതി വിജയകരമായി നടപ്പാക്കുന്നതോടെ പാചക വാതകം ഉപയോഗിക്കാത്ത കുടുംബങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുമെന്നും പുതിയ പദ്ധതി കൂടി നടപ്പാകുന്നതോടെ ഉപയോഗം ഏതാണ്ട് 100 ശതമാനത്തോടടുക്കുമെന്നു അദ്ദേഹം പറഞ്ഞു. ഒരു കോടി എന്ന വലിയ എണ്ണത്തിൽ നല്ലൊരു വിഭാഗം അവരുടെ ജോലി സംബന്ധമായി നഗരത്തിലേക്ക് മാറുന്നതിന്റെ ഭാഗമായോ മറ്റു കാരണങ്ങളാലോ പാചക വാതക കണക്ഷൻ അനിവാര്യമായവരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   You May Also Like- പെട്രോൾ- ഡീസൽ വില കുറയുമോ? നികുതി കുറയ്ക്കുന്നത് കേന്ദ്ര പരിഗണനയിലെന്നു റിപ്പോർട്ട്

   ഗാർഹിക വായു മലിനീകരണം കുറക്കുന്നതിലൂടെ പാരിസ്ഥിതിക സംരക്ഷണവും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും, രാജ്യം മലിനീകരണം കുറഞ്ഞ ഊർജസ്രോതസ്സുകളിലേക്ക് മാറുന്നതുമായ ഗുണങ്ങൾ പരിഗണിച്ച പ്രധാനമന്തി നരേന്ദ്ര മോദിയുടെ സുപ്രധാന പദ്ധതിയായ ഉജ്ജ്വലയ്ക്ക് 2018 ൽ ഡബ്ല്യൂഎച്ച്ഓയുടെയും തൊട്ടടുത്ത വർഷം അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെയും പ്രശംസ ലഭിച്ചിരുന്നു. കാർബണിന്റെ സാന്നിധ്യം വിറകിനെക്കാൾ 50 ശതമാനം കുറവായ എൽപിജി ഹരിത ഗൃഹ വാതകമായ CO2 വിന്റെ പുറം തള്ളൽ കുറയ്ക്കും. ഉജ്ജ്വല പദ്ധതിക്ക് മുൻപ് ഇന്ത്യ ഗാർഹിക വാതക മലിനീകരണം കാരണമുള്ള മരണനിരക്കിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായിരുന്നു.
   “ഈ ശൃംഖലയിലേക്ക് രാജ്യത്തെ ഓരോരുത്തരെയും കൊണ്ട് വരിക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉജ്ജ്വലയ്ക്ക് പുറമെയും കണക്ഷനുകൾ ലഭിക്കാനുള്ള നടപടികൾ ലഘൂകരിക്കുന്നതാണ്,” അദ്ദേഹം പറഞ്ഞു.

   "താമസം താത്കാലികമായി മാറുന്നവർക്ക് പോലും ഗ്യാസ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികൾക്ക് ഉടൻ പരിഹാരമാകും. വളരെ അടിസ്ഥാനപരമായ രേഖകളും ഏതാനും തെളിവുകളും ഹാജരാക്കുന്നതിലൂടെ കണക്ഷൻ ലഭ്യമാക്കും," സെക്രട്ടറി അറിയിച്ചു.

   “ഇതിനായി ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനിൾക്കായി ഒരു ഏകികൃത സോഫ്റ്റ് വെയർ കൊണ്ടുവരും”. നിലവിൽ ഇവർക്ക് വ്യത്യസ്ത സംവിധാനങ്ങളാണ്. “ഇത് ഏകീകരിക്കുന്നതോടൊപ്പം മൊബൈൽ അപ്ലിക്കേഷൻ കൂടി വ്യാപകമാക്കുന്നതോടെ കാര്യങ്ങൾ എളുപ്പമാകും”. അദ്ദേഹം കൂട്ടിച്ചേർത്തു.

   ഉജ്ജ്വല യോജന 2016 ലാണ് നടപ്പാക്കി തുടങ്ങിയത്. കൂടുതലും ഗ്രാമ കേന്ദ്രീകൃത മേഖലകളിൽ 5 കോടി ബി പി എൽ കുടുംബങ്ങളായിരുന്നു ലക്ഷ്യം. പിന്നീട് എസ് സി, എസ് ടി വിഭാഗങ്ങളെ മുഴുവൻ ഉൾപ്പെടുത്തി. 2018 പാവപ്പെട്ട എല്ലാ വിഭാഗങ്ങളെയും കൂട്ടിച്ചേർത്ത് എട്ട് കോടിയിലേക്ക് ഉയർത്തി.
   Published by:Anuraj GR
   First published:
   )}