ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും, നിയമനിര്‍മ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ 40,000 കോടി രൂപ അനുവദിച്ചു.2,198.55 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്.
2021 ജൂലൈ 15 ന് 75,000 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്പോള്‍ അനുവദിച്ച തുക ഉള്‍പ്പെടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച ആകെ തുക 1,15,000 കോടി രൂപയിലെത്തി. ഓരോ 2 മാസത്തിലും അനുവദിക്കുന്ന യഥാര്‍ത്ഥ സെസ് പിരിവില്‍ നിന്നുള്ള സാധാരണ GST നഷ്ടപരിഹാരത്തിന് പുറമേയാണിത്.
28.05.2021-ല്‍ നടന്ന 43-ാമത് GST കൗണ്‍സില്‍ യോഗത്തിന് ശേഷം, 2021-22-സാമ്പത്തിക വര്‍ഷം 1.59 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്കും, നിയമനിര്‍മ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. .
കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സഹായിക്കുന്നതിനായി, ധനകാര്യ മന്ത്രാലയം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,15,000 കോടി രൂപയാണ് (മൊത്തം തുകയുടെ 72 ശതമാനത്തില്‍ അധികം) വായ്പാ സൗകര്യത്തിന് കീഴില്‍ ഇതിനോടകം അനുവദിച്ചത്. ബാക്കി തുകയും യഥാസമയം നല്‍കും.
Post Office Time Deposit |: ബാങ്കിലേക്കാൾ ഉയർന്ന പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിഇന്ത്യക്കാര്ക്കിടയില് വളരെ പ്രചാരമുള്ള നിക്ഷേപ മാര്‍ഗങ്ങളാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകള്‍. സുരക്ഷിതത്വവും ഉയര്‍ന്ന പലിശനിരക്കുമാണ് ഇതിന് കാരണം. എന്നാല്‍ ഇപ്പോള്‍ നിരവധി ആളുകള്‍ മ്യൂച്വല്‍ ഫണ്ട്, എസ്ഐപി (SIP), ഇക്വിറ്റി മാര്‍ക്കറ്റുകള്‍ എന്നിവയിലേക്കും തിരിയുന്നുണ്ട്. എന്നാല്‍ സുരക്ഷിതമായ പോസ്റ്റ് ഓഫീസ് സ്കീമുകള്‍ ഇപ്പോഴും വലിയൊരു വിഭാഗം ആളുകളുടെ വിശ്വസ്ത നിക്ഷേപ മാര്‍ഗമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍.
പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്സ് ടൈം ഡിപ്പോസിറ്റ് (TD) സ്കീം മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു സേവിംഗ്സ് സ്കീമാണ്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളേക്കാള്‍ മികച്ച വരുമാനം ടിഡി അക്കൗണ്ട് വാഗ്ദാനം ചെയ്യാറുണ്ട്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടിഡി) കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണം നിങ്ങള്‍ക്ക് പണം ആവശ്യമുള്ളപ്പോള്‍, 6 മാസത്തെ നിക്ഷേപത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം എന്നതാണ്.
ടിഡി അക്കൗണ്ട് കാലാവധിയും പലിശ നിരക്കും1 വര്‍ഷം - 5.50%
2 വര്‍ഷം - 5.50%
3 വര്‍ഷം - 5.50%
5 വര്‍ഷം - 6.70%
ഈ നിക്ഷേപത്തിന്റെ പലിശ വര്‍ഷം തോറുമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. എന്നാല്‍ പലിശ ത്രൈമാസ കാലയളവില്‍ കണക്കാക്കും. വേണമെങ്കില്‍ പലിശ തുക നിങ്ങളുടെ ടിഡി അക്കൗണ്ടില്‍ തന്നെ ക്രെഡിറ്റ് ചെയ്യും. 5 വര്‍ഷത്തെ ടിഡിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമുള്ള ഇളവ് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ടിഡി അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാവുന്നതുമാണ്.
പിന്‍വലിക്കല്‍ നിയമംനിക്ഷേപ തീയതി മുതല്‍ ആറ് മാസത്തിന് ശേഷം ആവശ്യമെങ്കില്‍ നിക്ഷേപ തുക പിന്‍വലിക്കാം. ആറ് മാസത്തിന് മുമ്പ് ഒരു നിക്ഷേപവും പിന്‍വലിക്കാന്‍ സാധിക്കില്ല. ടിഡി അക്കൗണ്ട് 6 മാസത്തിന് ശേഷം ക്ലോസ് ചെയ്തിട്ടുണ്ടെങ്കിലും 1 വര്‍ഷം കാലാവധിയിലുള്ള പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് ബാധകമാകും. രണ്ട്, മൂന്ന്, അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള ടിഡി അക്കൌണ്ട് ഒരു വര്‍ഷത്തിന് ശേഷം പിന്‍വലിച്ചാല്‍ പൂര്‍ത്തിയായ വര്‍ഷങ്ങളിലെ പലിശ നിരക്കിനേക്കാള്‍ 2% കുറവ് പലിശയായിരിക്കും ലഭിക്കുക.
എസ്ബിഐ എഫ്ഡി പലിശ നിരക്ക്3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള എസ്ബിഐയുടെ സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് 5.30% ആണ്. അതേസമയം 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തില്‍ താഴെ വരെയുള്ള എസ്ബിഐ എഫ്ഡി പലിശ നിരക്ക് 5.40% ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.