നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഫോര്‍ഡ് ഇന്ത്യ വിടുന്നതിന് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയുമായി ബന്ധമുണ്ടോ?

  ഫോര്‍ഡ് ഇന്ത്യ വിടുന്നതിന് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയുമായി ബന്ധമുണ്ടോ?

  അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത് വിപണിയിലെ പ്രവര്‍ത്തനക്ഷമതയില്ലായ്മയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

  • Share this:
   ഇന്ത്യയില്‍ നിന്നും പ്രവര്‍ത്തനമവസാനിപ്പിച്ച് പുറത്തു പോകുന്ന ഏറ്റവും പുതിയ ഓട്ടോമൊബൈല്‍ ഭീമനാണ് ഫോര്‍ഡ് കമ്പനി. ഫോര്‍ഡ് ഇന്ത്യയില്‍ നിന്ന് പിന്തിരിയാനുള്ള കാരണങ്ങളെ കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
   അമേരിക്കയുടെ ഈ വാഹന ഭീമന്‍ ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനവുമായി എത്തിയപ്പോള്‍, ഒരു ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇപ്രകാരമാണ്, 'ഫോര്‍ഡ് ഇന്ത്യ വിടാനുള്ള കാരണം തീര്‍ത്തും പ്രവര്‍ത്തനപരമായ കാര്യങ്ങളാലാണ്. അല്ലാതെ അവരുടെ പിന്‍വാങ്ങല്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെയോ ഓട്ടോമോട്ടീവ് മേഖലയെയോ പ്രതിഫലിപ്പിക്കുന്നതല്ല'. വലിയ നഷ്ടങ്ങളും 'ബുദ്ധിമുട്ടേറിയ ഒരു വിപണിയിലെ വളര്‍ച്ചയുടെ അഭാവവും' മൂലമാണ് തങ്ങള്‍ ഇന്ത്യ വിടുന്നത് എന്നാണ് ഫോര്‍ഡ് അറിയിച്ചത്.

   ''നിര്‍മ്മാണ പ്രക്രിയകള്‍ അവസാനിപ്പിക്കാനുള്ള ഫോര്‍ഡിന്റെ തീരുമാനം പ്രവര്‍ത്തനപരമായ കാര്യങ്ങള്‍ കൊണ്ടും, കൊറിയന്‍, ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നും നേരിടുന്ന വെല്ലുവിളികള്‍ കൊണ്ടുമാണ്,'' ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് സിഎന്‍ബിസി-ടിവി18 റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രസ്താവന നടത്തിയ ഉദ്യാഗസ്ഥന്‍ തന്റെ പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.

   അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത് വിപണിയിലെ പ്രവര്‍ത്തനക്ഷമതയില്ലായ്മയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫോര്‍ഡ് ആറ് വര്‍ഷത്തിനുള്ളില്‍ 25,75,38,75,00,000 രൂപയുടെ നിക്ഷേപം ആകര്‍ഷിച്ച കമ്പനിയാണ്.
   പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞതിങ്ങനെയാണ്, ''ഓട്ടോമോട്ടീവ് മേഖല ഇനിയും ശതകോടിക്കണക്കിന് ഡോളറുകളുടെ നിക്ഷേപം ആകര്‍ഷിക്കുന്നത് തുടര്‍ന്നുകൊണ്ടേ ഇരിക്കും, ഒപ്പം ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയും ഓട്ടോമോട്ടോവ് മേഖലയും തങ്ങളുടെ വിജയ ഗാഥകളും തുടര്‍ന്നു കൊണ്ടേയിരിക്കും.''
   സെപ്റ്റംബര്‍ 9 നാണ് ഫോര്‍ഡ് തങ്ങളുടെ അടച്ചു പൂട്ടലിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സാനന്ദിലെയും ചെന്നൈയിലെയും ഫോര്‍ഡിന്റെ നിര്‍മ്മാണ പ്ലാന്റുകളിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായും പ്ലാന്റുകള്‍ അടച്ചു പൂട്ടുന്നതുമായാണ് കമ്പനി പ്രഖ്യാപനം നടത്തിയത്. ''വന്‍തോതില്‍ കുമിഞ്ഞു കൂടിയ നഷ്ടവും, ബുദ്ധിമുട്ടേറിയ ഒരു കമ്പോളത്തിലെ വളര്‍ച്ചയുടെ അഭാവവും'' കാരണമാണ് തങ്ങള്‍ അടച്ചു പൂട്ടലിന് 'നിര്‍ബന്ധിതരാകുന്നത്' എന്നായിരുന്നു ഫോര്‍ഡിന്റെ പ്രഖ്യാപനം.

   2021 ന്റെ അവസാന പാദത്തോടെ ഫോര്‍ഡ്, ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കും. അവിടെ കയറ്റുമതിയ്ക്കായുള്ള വാഹനങ്ങളുടെ നിര്‍മ്മാണങ്ങളുടെ പ്രവര്‍ത്തനമാണ് നടക്കുന്നത്. 2022 ന്റെ രണ്ടാം പാദത്തോട് കൂടി ചെന്നൈയിലെ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനാണ് പദ്ധതി എന്ന് റിപ്പോര്‍ട്ടുണ്ട്. അവിടെ വാഹന, എഞ്ചിന്‍ നിര്‍മ്മാണങ്ങളാണ് നടക്കുന്നത്.
   നാല് വര്‍ഷത്തിനിടയ്ക്ക് ഇത് രണ്ടാം തവണയാണ് ഇന്ത്യയില്‍ നിന്നും ഒരു ഓട്ടോമോട്ടീവ് ഭീമന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മതിയാക്കി തിരികെ പോകുന്നത്. 2017ലായിരുന്നു ജനറല്‍ മോട്ടേഴ്സ് ഇന്ത്യയിലെ തങ്ങളുടെ കാര്‍ വില്‍പ്പന മതിയാക്കി തിരികെ പോയത്.
   Published by:Jayashankar AV
   First published:
   )}