• HOME
  • »
  • NEWS
  • »
  • money
  • »
  • DA Hike | കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയിലെ വർദ്ധനവ്; തീരുമാനം അടുത്തയാഴ്ച; ശമ്പളം എത്രത്തോളം ഉയരും?

DA Hike | കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയിലെ വർദ്ധനവ്; തീരുമാനം അടുത്തയാഴ്ച; ശമ്പളം എത്രത്തോളം ഉയരും?

മാര്‍ച്ച് 16ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള (Central Govt Employees) ക്ഷാമബത്ത (Dearness Allowance) ഈ മാസം വര്‍ധിപ്പിച്ചേക്കും. കൊറോണ വൈറസ് മഹാമാരി (Corona Virus Pandemic) ആരംഭിച്ച് രണ്ട് വര്‍ഷത്തിനു ശേഷം, വര്‍ധിച്ചുവരുന്ന ഇന്ധന-എണ്ണ വിലയെ നേരിടാന്‍ അലവന്‍സിലെ വര്‍ധനവ് അതിന്റെ ആയിരക്കണക്കിന് ഗുണഭോക്താക്കളെ സഹായിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ (Union Cabinet) മാര്‍ച്ച് 16ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

    മുന്‍കാല ഡിഎ വര്‍ധനകള്‍

    2021 ജൂലൈയില്‍ കേന്ദ്രം ഡിയര്‍നെസ് അലവന്‍സും ഡിയര്‍നെസ് റിലീഫും 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്തി. കൊറോണ വൈറസ് മഹാമാരി കാരണം ഒന്നര വര്‍ഷത്തോളം ഡിഎ മുടങ്ങി. 2021 ഒക്ടോബറില്‍ 3 ശതമാനം വര്‍ധനയോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 31 ശതമാനമായി ഉയര്‍ന്നു. പുതുക്കിയ ഡിഎ 2021 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വന്നു.
    Also Read-EPF Interest Rate | ഇപിഎഫ് പലിശ നിരക്ക് 8.1 ശതമാനമായി കുറച്ചു; ദശാബ്ദങ്ങൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

    ഡിഎ വര്‍ധനവ്: എന്താണ് പ്രതീക്ഷിക്കേണ്ടത്?

    ഇപ്പോള്‍ കേന്ദ്രം വീണ്ടും 3 ശതമാനം ഡിഎ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും പുതിയ വര്‍ധനയോടെ അടിസ്ഥാന ശമ്പളത്തിന്റെ 34 ശതമാനമായിരിക്കും ഡിഎ. ഈ തീരുമാനം 50 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും.

    എങ്ങനെയാണ് ഡിഎ കണക്കാക്കുന്നത്?

    പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളത്തിന്റെ ഒരു ഘടകമാണ് ഡിയര്‍നസ് അലവന്‍സ് അഥവാ ക്ഷാമബത്ത. എല്ലാ വര്‍ഷവും രണ്ട് തവണ ഡിഎ പരിഷ്‌കരിക്കാറുണ്ട്. ജനുവരിയിലും ജൂലൈയിലും. നഗര മേഖലയിലാണോ അര്‍ധ നഗര മേഖലയിലാണോ ഗ്രാമീണ മേഖലയിലാണോ ജോലി ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി ജീവനക്കാരുടെ ഡിഎയില്‍ വ്യത്യാസം വരും. 2006ല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത കണക്കാക്കുന്നതിനുള്ള ഫോര്‍മുലയില്‍ മാറ്റം വരുത്തി.

    Also Read-SBI സ്ഥിരനിക്ഷേപ പലിശ നിരക്ക് ഉയർത്തി; പുതുക്കിയ FD നിരക്കുകൾ പരിശോധിക്കാം

    കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്: ഡിഎ % = (കഴിഞ്ഞ 12 മാസത്തെ ഇന്ത്യയിലെ ഉപഭോക്തൃ വില സൂചികയുടെ ശരാശരി (അടിസ്ഥാന വര്‍ഷം 2001=100) - 115.76)/115.76)*100.

    കേന്ദ്ര പൊതുമേഖലാ ജീവനക്കാര്‍ക്ക്: ഡിഎ% = (കഴിഞ്ഞ 3 മാസത്തെ ഉപഭോക്തൃ വില സൂചികയുടെ ശരാശരി (അടിസ്ഥാന വര്‍ഷം 2001=100) - 126.33)/126.33)*100.

    ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ 3 ശതമാനം വര്‍ധനവ് ഉണ്ടായേക്കും.

    ഡിഎ: ശമ്പളം എത്രത്തോളം വര്‍ധിക്കും?

    പ്രതിമാസം 18000 രൂപ ലഭിക്കുന്ന ഒരു കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്റെ ശമ്പളത്തില്‍ 3 ശതമാനം വര്‍ധനവ് ഉണ്ടാകും. 34 ശതമാനം ഡിഎ കൂടി ലഭിക്കുന്നതോടെ പ്രതിമാസം 6,120 രൂപ ശമ്പളം കൂടും. ക്ഷാമബത്ത അടിസ്ഥാന ശമ്പളവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഡിഎ വര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ പ്രൊവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റി തുകയും ഉയര്‍ത്തും.
    Published by:Naseeba TC
    First published: