നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Central Govt Employees | സർവ്വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ എക്സ്-ഗ്രേഷ്യ നഷ്ടപരിഹാരം ഒറ്റത്തവണയായി നൽകാൻ തീരുമാനം

  Central Govt Employees | സർവ്വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ എക്സ്-ഗ്രേഷ്യ നഷ്ടപരിഹാരം ഒറ്റത്തവണയായി നൽകാൻ തീരുമാനം

  പൊതു പരാതി, പെന്‍ഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള പെന്‍ഷന്‍ ആന്‍ഡ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ വകുപ്പാണ് ഇത് സംബന്ധിച്ച പുതിയ നയം രൂപീകരിച്ചത്

  • Share this:
   ജോലിയിലിരിക്കെ മരണം സംഭവിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്കായി നഷ്ടപരിഹാര നടപടികളില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടു വരുന്നു. മരണമടഞ്ഞ ജീവനക്കാരന്റെ ബന്ധുക്കള്‍ക്കായുള്ള എക്സ് ഗ്രേഷ്യ നഷ്ടപരിഹാരത്തുക ഒറ്റത്തവണയായി നല്‍കാനാണ് പുതിയ തീരുമാനം. ഇന്ത്യാ ഗവണ്‍മെന്റിന്റെ പൊതു പരാതി, പെന്‍ഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള പെന്‍ഷന്‍ ആന്‍ഡ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ വകുപ്പാണ് ഇത് സംബന്ധിച്ച പുതിയ നയം രൂപീകരിച്ചത്. സെപ്റ്റംബര്‍ 30നാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

   1939ലെ സിഎസ്എസ് നിയമങ്ങള്‍ അനുസരിച്ചാണ് ഇക്കാര്യങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഇതനുസരിച്ച്, വിരമിക്കുന്നതിന് മുന്‍പ് മരണമടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണയായി എക്സ് ഗ്രേഷ്യ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.

   സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ, ഓഫീസ് മെമ്മോറാണ്ടം അനുസരിച്ച്, സര്‍വീസില്‍ ഇരിക്കുന്ന സമയത്ത്, ജീവനക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന കുടുംബാംഗത്തിനായിരിക്കും എക്സ്-ഗ്രേഷ്യ നഷ്ടപരിഹാരത്തുക നല്‍കുക. ധന മന്ത്രാലയത്തിലെ എക്സ്പെന്‍ഡിച്ചര്‍ വകുപ്പുമായി കൂടിയാലോചിച്ചാണ് നയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

   ഗ്രാറ്റുവിറ്റി, ജിപിഎഫ് ബാലന്‍സ്, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷ്വറന്‍സ് പദ്ധതി (സിജിഇജിഐഎസ്) തുടങ്ങിയ എല്ലാ ശമ്പള, നീക്കിയിരുപ്പ് സംവിധാനങ്ങളും പരിഗണിച്ചായിരിക്കും എക്‌സ്-ഗ്രേഷ്യ നഷ്ടപരിഹാര തുക സമാഹരിക്കുക. നേരത്തെ, 1939 -ലെ നിയമപ്രകാരം യോഗ്യതയുള്ള കുടുംബാംഗത്തിന് പേയ്മെന്റ് അനുവദിക്കുമെന്ന് വ്യവസ്ഥയില്‍ സൂചിപ്പിച്ചിരുന്നു, കൂടാതെ സര്‍വ്വീസില്‍ ഇരിക്കുന്ന ജീവനക്കാരന് ഒരു നോമിനിയെ തിരഞ്ഞെടുക്കുന്നതിനു പ്രത്യേകമായൊരു പ്രോട്ടോക്കോള്‍ നിലവില്‍ ഇല്ലായിരുന്നു.

   ''സത്യസന്ധമായ കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടെ ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ മരണത്തില്‍, സേവന വേളയില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ള കുടുംബത്തിലെ ഒരു അംഗത്തിനോ അംഗങ്ങള്‍ക്കോ എക്‌സ് ഗ്രേഷ്യ നഷ്ടപരിഹാരം ഒറ്റത്തവണയായി നല്‍കാം'' എന്നാണ് മെമ്മോയില്‍ പറയുന്നത്.

   1972ലെ സിസിഎസ് (പെന്‍ഷന്‍) നിയമങ്ങളുടെ അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഒന്നാം ഫോമില്‍ പൊതുവായ ചില മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മെമ്മോയില്‍ നേരത്തെ പാലിച്ചു വന്നിരുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. അതില്‍ എക്സ്-ഗ്രേഷ്യ നഷ്ടപരിഹാരത്തിന് കുടുംബാംഗത്തിനെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള നടപടികളും അവതരിപ്പിച്ചിട്ടുണ്ട്. നഷ്ട പരിഹാരം നല്‍കേണ്ടത് കുടുംബാംഗങ്ങള്‍ക്ക് മാത്രമാണന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നതിനാല്‍, പുറത്തു നിന്നുള്ള അംഗങ്ങളുടെ നാമ നിര്‍ദ്ദേശം അസാധുവായിരിക്കും. അതേസമയം, ജീവനക്കാര്‍ ഏതെങ്കിലും നിര്‍ദ്ദിഷ്ട കുടുംബാംഗത്തിന്റെ പേര് നിര്‍ദ്ദേശിച്ചിട്ടില്ല എങ്കില്‍, നഷ്ട പരിഹാരത്തുക എല്ലാ കുടുംബാംഗങ്ങള്‍ക്കും തുല്യമായി വിഭജിച്ച് നല്‍കണമെന്നും സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിക്കുന്നു.

   എക്സ്-ഗ്രേഷ്യ തുക സംബന്ധിച്ച പുതിയ നയങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം ഇല്ലായെന്നാണ് നിര്‍ദ്ദേശങ്ങള്‍ സൂചിപ്പിക്കുന്നത്. അതായത്, മെമ്മറാണ്ടം പുറപ്പെടുവിച്ച സെപ്റ്റംബര്‍ 30 മുതലുള്ള കേസുകള്‍ക്കേ ഈ നയങ്ങള്‍ ബാധകമാവുകയുള്ളു. അതിന് മുന്‍പു രേഖപ്പെടുത്തിയ സമാന കേസുകള്‍ക്ക് മുന്‍പ് പ്രാബല്യത്തിലുണ്ടായിരുന്ന നിയമങ്ങളനുസരിച്ചായിരിക്കും നടപടികള്‍ സ്വീകരിക്കുക.
   Published by:Jayashankar AV
   First published:
   )}