നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളിൽ ഇന്ധന വില അഞ്ച് രൂപ കുറയും

  ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളിൽ ഇന്ധന വില അഞ്ച് രൂപ കുറയും

  • Last Updated :
  • Share this:
   ന്യൂഡൽഹി: കേന്ദ്രസർക്കാരിനൊപ്പം 12 സംസ്ഥാനങ്ങളും. കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ വില 2.50 രൂപാ വീതം കുറച്ചതിനു പിന്നാലെ രണ്ടര രൂപ കൂടി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ രംഗത്തെത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ ഛത്തിസ്ഗഢ്, ജാർഖണ്ഡ്, ത്രിപുര, അസം, ഉത്തർപ്രദേശ്, അരുണാചൽപ്രദേശ്, ജമ്മു കശ്മീർ, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും ഇതോടെ അഞ്ച് രൂപ കുറയും.


   ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവർ ഇന്ധനവില കുറയ്ക്കുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചു.

   ഇന്ധനവില: കേരളം നികുതി കുറയ്ക്കില്ല

   കേരളം, കർണാടക സംസ്ഥാനങ്ങൾ ഇന്ധനവില കുറയ്ക്കില്ലെന്ന് ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഫലത്തിൽ ഈ സംസ്ഥാനങ്ങളിൽ ഇന്ധനവില രണ്ടര രൂപ മാത്രമായിരിക്കും കുറയുക.

   വിശ്വസിച്ചാലും ഇല്ലെങ്കിലും; ഇന്ധന വില രണ്ടര രൂപ കുറയും

   എക്സൈസ് തീരുവയിൽ ഇളവ് നൽകിക്കൊണ്ടാണ് കേന്ദ്ര ധനമന്ത്രി ഇന്ധനവിലയിൽ കുറവ് പ്രഖ്യാപിച്ചത്. നികുതി ഇനത്തില്‍ ഒന്നര രൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയുമാണ് കുറയ്ക്കുകയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനങ്ങളും നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ച് ഇന്ധനവില കുറയ്ക്കാൻ തീരുമാനിച്ചത്.
   First published:
   )}