• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price | ആഗോള വിപണിയിൽ ക്രൂഡ് വില കുറയുന്നു; ഇന്ധന കയറ്റുമതിയുടെ വിൻഡ് ഫാൾ ടാക്സ് സർക്കാർ വെട്ടിക്കുറച്ചു

Fuel price | ആഗോള വിപണിയിൽ ക്രൂഡ് വില കുറയുന്നു; ഇന്ധന കയറ്റുമതിയുടെ വിൻഡ് ഫാൾ ടാക്സ് സർക്കാർ വെട്ടിക്കുറച്ചു

ക്രൂഡ് ഓയിൽ വിലയിടിവിനെ തുടർന്ന് നികുതിയും സെസുകളും കുറയ്ക്കുന്ന കാര്യത്തിന്റെ അവലോകനം പരിഗണിക്കുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ആഗോള മാന്ദ്യത്തിന്റെ ഭീതിയിൽ ക്രൂഡ് ഓയിൽ വില (crude oil price) കുറഞ്ഞതോടെ കേന്ദ്രം അടുത്തിടെ ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന നികുതി വെട്ടിക്കുറയ്ക്കുകയും പെട്രോൾ കയറ്റുമതിയിലെ സെസ് നീക്കം ചെയ്യുകയും ചെയ്തു.

    പെട്രോൾ കയറ്റുമതിയിൽ ഏർപ്പെടുത്തിയിരുന്ന ലിറ്ററിന് 6 രൂപയുടെ അധിക എക്സൈസ് തീരുവ പൂർണമായും ഒഴിവാക്കി. അതേസമയം ഡീസൽ കയറ്റുമതിയുടെ തീരുവ ലിറ്ററിന് 13 രൂപയിൽ നിന്ന് 11 രൂപയായി കുറച്ചു. കൂടാതെ ആഭ്യന്തര റിഫൈനറികൾക്ക് അന്താരാഷ്ട്ര തുല്യ വിലയിൽ വിൽക്കുന്ന ആഭ്യന്തര ക്രൂഡിന്റെ പ്രത്യേക അധിക എക്സൈസ് തീരുവ (അല്ലെങ്കിൽ വിൻഡ്‌ഫാൾ ടാക്സ്) വഴിയുള്ള സെസ് ടണ്ണിന് 23,250 രൂപയിൽ നിന്ന് 17,000 രൂപയായി കുറച്ചു. വ്യോമയാന ടർബൈൻ ഇന്ധനത്തിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 2 രൂപ മുതൽ 4 രൂപ വരെ കുറച്ചിട്ടുണ്ട്.

    പ്രത്യേക സാമ്പത്തിക മേഖലകളിൽ സ്ഥിതി ചെയ്യുന്ന റിഫൈനറി യൂണിറ്റുകളിൽ നിന്ന് കയറ്റുമതി ചെയ്യുമ്പോൾ പെട്രോൾ, ഡീസൽ, എടിഎഫ് എന്നിവയെ തീരുവ ചുമത്തലിൽ നിന്ന് സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.

    ഇങ്ങനെ തുടരുന്നതിനുള്ള സമയക്രമം ധനമന്ത്രാലയം നൽകിയിട്ടില്ല. എന്നാൽ ഈ നികുതി മാറ്റങ്ങളുടെ സ്വാധീനം അവലോകനം ചെയ്യുന്നതിന് ഓരോ 15 ദിവസത്തിലും സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നു. ക്രൂഡ് ഓയിൽ വിലയിടിവിനെ തുടർന്ന് നികുതിയും സെസുകളും കുറയ്ക്കുന്ന കാര്യത്തിന്റെ അവലോകനം പരിഗണിക്കുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നു.

    എന്താണ് വിൻഡ് ഫാൾ ടാക്സ്?

    അപ്രതീക്ഷിതമായി നിങ്ങൾക്ക് വലിയ തുക ലഭിക്കുമ്പോൾ ടാക്സ് അടയ്ക്കേണ്ടി വരുമല്ലോ. ലോട്ടറി അടിക്കുമ്പോഴും മറ്റുമാണ് ഇത് വേണ്ടിവരാറുള്ളത്. ഒറ്റത്തവണയാണ് ഈ ടാക്സ് അടക്കേണ്ടി വരാറുള്ളത്. റഷ്യ – യുക്രെയ്ൻ പ്രതിസന്ധി വന്നതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. ഇതോടെ ഓയിൽ കമ്പനികൾ വലിയ ലാഭം കൊയ്തു. കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായി ക്രൂഡ് ഓയിൽ വില. കമ്പനികൾ എന്തെങ്കിലും പ്രത്യേകമായി ചെയ്തിട്ടല്ല അവർക്ക് ഈ ലാഭം ഉണ്ടായിട്ടുള്ളത്. അതിനാൽ എപ്പോഴൊക്കെ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളർ കടക്കുന്നുവോ അപ്പോഴൊക്കെ വിൻഡ‍്‍ഫാൾ ടാക്സ് ഈടാക്കാൻ സർക്കാർ ശ്രമിക്കാറുണ്ട്. ഉപഭോക്താക്കൾക്ക് എണ്ണ വിലയിൽ കുറവ് വരുത്താനും ഇത് സഹായിക്കും.

    മെയ് 21 ന് ധനമന്ത്രി നിർമ്മല സീതാരാമൻ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചപ്പോഴാണ് രാജ്യത്ത് ഇന്ധനവില അവസാനമായി പരിഷ്കരിച്ചത്. എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് പിന്നാലെ ഇന്ധന വിലയിൽ നിന്ന് ലഭിക്കുന്ന വാറ്റ് വെട്ടിക്കുറച്ചതായി മറ്റ് പല സംസ്ഥാനങ്ങളും അന്ന് പ്രഖ്യാപിച്ചിരുന്നു.

    ഇന്ത്യയിലെ ഇന്ധന വില അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, രൂപ-ഡോളർ വിനിമയ നിരക്ക് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇതിനുപുറമെ, പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയും മൂല്യവർദ്ധിത നികുതിയും (വാറ്റ്) ഉൾപ്പെടെ വിവിധ നികുതികൾ കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ഈടാക്കുന്നു. ഡീലർ എടുക്കുന്ന കമ്മീഷനും ചരക്ക് ചാർജും ഇന്ധനവിലയിൽ ഉൾപ്പെടുന്നു.
    Published by:user_57
    First published: