എയർഇന്ത്യയുടെ കടം സർക്കാർ ഏറ്റെടുക്കുന്നു
news18india
Updated: June 22, 2018, 3:25 PM IST
news18india
Updated: June 22, 2018, 3:25 PM IST
ന്യൂഡൽഹി: എയർഇന്ത്യയെ വിൽക്കാനുള്ള പദ്ധതികളും പൊളിഞ്ഞതോടെ സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കാൻ പദ്ധതി സർപ്പിക്കാൻ കേന്ദ്ര സർക്കാർ എയർഇന്ത്യയ്ക്ക് നിര്‍ദേശം നൽകി. ഇതിനായി എയർഇന്ത്യ ചെയർമാനും എംഡിയുമായ പ്രദീപ് സിംഗ് ഖരോല അധ്യക്ഷനായ ഡയറക്ടർമാരുടെ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ശമ്പളം ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 2,200 കോടി രൂപ ഇക്വിറ്റി ഇൻഫ്യൂഷൻ എന്ന നിലയ്ക്ക് ഹ്രസ്വകാലത്തേക്ക് സർക്കാരിനോട് ആവശ്യപ്പെടുമെന്ന എയർഇന്ത്യ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയ് വരെ തുടർച്ചയായ മൂന്ന് മാസം എയർഇന്ത്യ ജീവനക്കാർക്ക് ശമ്പളം തവൈകിയിരിക്കുകയാണ്.
നേരത്തെ എയർഇന്ത്യയുടെ 76 ശതമാനം ഓഹരികൾ സർക്കാർ വിൽക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ആരും ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് മുഴുവൻ ഓഹരികളും വിൽക്കാൻ പദ്ധതിയിട്ടിരുന്നു. എന്നിട്ടും എയർഇന്ത്യയെ ഏറ്റെടുക്കാൻ ആർക്കും താത്പര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Loading...