നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • LPG ഉപഭോക്താക്കൾ സിലിണ്ടറിന് 1,000 രൂപ നൽകാൻ തയ്യാറാണെന്ന് കേന്ദ്രം; സബ്സിഡി ഇനി ലഭിക്കുമോ?

  LPG ഉപഭോക്താക്കൾ സിലിണ്ടറിന് 1,000 രൂപ നൽകാൻ തയ്യാറാണെന്ന് കേന്ദ്രം; സബ്സിഡി ഇനി ലഭിക്കുമോ?

  എൽപിജി സിലിണ്ടർ വാങ്ങുന്ന ഉപഭോക്താക്കൾ ഓരോ സിലിണ്ടറിനും 1,000 രൂപ നൽകാൻ തയ്യാറാണെന്ന് സർക്കാരിന്റെ ആഭ്യന്തര വിലയിരുത്തൽ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോകരാജ്യങ്ങൾ 2020ൽ ലോക്ക്ഡൗണിലായതോടെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ഇതോടെ ഇന്ത്യൻ സർക്കാർ ജനങ്ങൾക്ക് കൈമാറിയിരുന്ന സബ്സിഡി കൈമാറ്റവും നിർത്തി വച്ചു. 2020 മേയ് മുതൽ, എൽപിജി പ്ലാന്റുകളിൽ നിന്ന് വളരെ ദൂരെയുള്ള ചില പ്രദേശങ്ങൾ ഒഴികെ പല മേഖലകളിലും എൽപിജി സബ്സിഡി നിർത്തിവച്ചു.

   എന്നാൽ വീണ്ടും സബ്സിഡി പുനഃരാരംഭിക്കുമോ എന്ന കാര്യം സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഉജ്ജ്വല പദ്ധതി പ്രകാരം സാമ്പത്തികമായി ദുർബലരായ ഉപഭോക്താക്കളെ സബ്‌സിഡിയിൽ തുടരുകയും സാമ്പത്തികമായി ദുർബലരായ ഉപഭോക്താക്കളെ കണ്ടെത്തുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

   ഇന്ത്യയിൽ 29 കോടി എൽപിജി കണക്ഷനുകളും ഉജ്ജ്വല പദ്ധതി പ്രകാരം 8.8 കോടി എൽപിജി കണക്ഷനുകളും ഉണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് എൽപിജി കണക്ഷൻ നൽകുന്നതിനായി 2016ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി ആരംഭിച്ചത്. 2022 സാമ്പത്തിക വർഷം പദ്ധതി പ്രകാരം ഒരു കോടി കണക്ഷനുകൾ കൂടി ചേർക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

   അതേസമയം, എൽപിജി സിലിണ്ടർ വാങ്ങുന്ന ഉപഭോക്താക്കൾ ഓരോ സിലിണ്ടറിനും 1,000 രൂപ നൽകാൻ തയ്യാറാണെന്ന് സർക്കാരിന്റെ ആഭ്യന്തര വിലയിരുത്തൽ കണ്ടെത്തിയതായി ഉന്നത വൃത്തങ്ങൾ സിഎൻബിസി-ടിവി 18യോട് പറഞ്ഞു.   കൊറോണ വൈറസ് മൂലം ക്രൂഡ് വില ഇടിഞ്ഞപ്പോൾ, 2020 മെയ് മുതൽ ഏതാനും വിപണികളിൽ എൽപിജി ഉപഭോക്താക്കൾക്ക് സബ്സിഡി നൽകുന്നത് സർക്കാർ നിർത്തി വച്ചു.

   ഒരു ഘട്ടത്തിൽ 15 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത ജില്ലകൾക്ക് സബ്‌സിഡി ലഭിച്ചിരുന്നു, എന്നാൽ ഇപ്പോൾ എട്ട് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, ലക്ഷ്വദീപ്, ആൻഡമാൻ, നിക്കോബാർ ദ്വീപുകളും ഏതാനും കിഴക്കൻ സംസ്ഥാനങ്ങളും മാത്രമാണ് പാചകവാതക സബ്‌സിഡിയുടെ ഭാഗമായിട്ടുള്ളത്.

   2021 സാമ്പത്തിക വർഷത്തെ എൽപിജി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) 3,559 കോടി രൂപയായിരുന്നു. 2020ൽ ഇത് 24,468 കോടി രൂപയായിരുന്നു. 2015 ജനുവരിയിലാണ് സർക്കാർ ഡിബിടി സ്കീം അവതരിപ്പിച്ചത്. സർക്കാർ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി തുക നൽകുന്ന രീതിയാണിത്.

   എൽപിജി സബ്സിഡി പ്രകാരം ഒരു വർഷത്തിൽ ഒരു കുടുംബത്തിന് 12 സിലിണ്ടറുകൾ നൽകിയിരുന്നു. എന്നാൽ 2020 മേയ് മുതൽ ഗാർഹിക പാചക വാതക സിലിണ്ടറിന് ഉപഭോക്താക്കൾക്ക് സബ്സിഡി നൽകുന്നില്ല. മാത്രമല്ല, 2021 മുതൽ ഇതുവരെ എൽപിജി വില 190.50 രൂപ വരെ വർദ്ധിപ്പിച്ചു. ക്രൂഡ് വില 100 ഡോളറിന് മുകളിലെത്തിയതോടെ 2013-2014 കാലഘട്ടത്തിൽ എൽപിജി സിലിണ്ടറിന്റെ വില 1,000 മുതൽ 1,200 രൂപ വരെ ഉയർന്നിരുന്നു.

   എൽ‌പി‌ജിയുടെ വില നിശ്ചയിക്കുന്നത് സൗദി കോൺട്രാക്ട് വില (സിപി) അടിസ്ഥാനമാക്കിയാണ്. 2020 ഒക്ടോബർ മുതൽ 2021 ഏപ്രിൽ വരെയുള്ള കാലയളവിൽ സൗദി സി.പി 359 ഡോളറിൽ നിന്ന് 607 ഡോളറായി ഉയർന്നു. എൽ‌പി‌ജി ആവശ്യത്തിന്റെ 55 ശതമാനത്തിലധികം ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
   Published by:user_57
   First published:
   )}