ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കും. സ്പെഷൽ അധിക നികുതിയും റോഡ്, അടിസ്ഥാന സൗകര്യ സെസും ഏർപ്പെടുത്തുന്നതോടെ ഇന്ധനവില ലീറ്ററിന് രണ്ടു രൂപ വീതം കൂടും. ചരക്കുഗതാഗത ചെലവ് വർധിക്കുന്നതോടെ അവശ്യ സാധനങ്ങള്‍ക്കുള്‍പ്പെടെ വില കുത്തനെ ഉയരും. യാത്രാനിരക്കിലും വര്‍ധനയുണ്ടാകും.
ഇലക്ട്രോണിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഇ-വാഹനങ്ങൾ വാങ്ങുന്നതിനുള്ള വായ്പയിൽ 1.5 ലക്ഷം രൂപവരെ ആദായനികുതി ഇളവും മന്ത്രി പ്രഖ്യാപിച്ചു. വൈദ്യുതിയിലോടുന്ന വാഹനങ്ങളുടെ ജിഎസ്ടി 12ൽനിന്ന് 5 ശതമാനമാക്കാൻ ജിഎസ്ടി കൗൺസിലിനോടു സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപാദനവും വിപണനവും വർധിപ്പിക്കാൻ 10,000 കോടിയുടെ പദ്ധതിക്കു നേരത്തേ സർക്കാർ അനുമതി നൽകിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം പാർലമെന്റിൽ വച്ച 2019 ലെ സാമ്പത്തിക സര്‍വെയിൽ ഇന്ധനവില കുറയുമെന്നാണ് പറഞ്ഞിരുന്നത്. ക്രൂഡ് ഓയില്‍ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി അവസാനിക്കുമെന്നും സർവെ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.