• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേന്ദ്രത്തിന് പണികൊടുക്കാൻ ചന്ദ്രബാബു നായിഡു; 11 സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം വിളിച്ചു


Updated: May 8, 2018, 12:25 AM IST
കേന്ദ്രത്തിന് പണികൊടുക്കാൻ ചന്ദ്രബാബു നായിഡു; 11 സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം വിളിച്ചു

Updated: May 8, 2018, 12:25 AM IST
ഹൈദരാബാദ്: സാമ്പത്തികകാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ അധികാരം കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തെത്തുന്നു. കേന്ദ്രസർക്കാരിനെതിരായ സമ്മർദ്ദം ശക്തമാക്കുന്നതിന്‍റെ ഭാഗമായി 11 സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം വിളിച്ചുച്ചേർക്കാനാണ് തീരുമാനം. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങൾക്കെതിരെ ശബ്ദമുയർത്താനാണ് പ്രധാന തീരുമാനം. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയം തുടരുന്നുണ്ട്. കേരളം, പഞ്ചാബ്, ബംഗാൾ, പുതുച്ചേരി, ഡൽഹി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാന ധനമന്ത്രിമാരെ കൂടാതെ ധനകാര്യസെക്രട്ടറിമാരെയും സാമ്പത്തിക വിദഗ്ദ്ധരെയും യോഗത്തിൽ പങ്കെടുപ്പിക്കാനാണ് നീക്കമെന്ന് ആന്ധ്രാ ധനമന്ത്രി യനമാല രാമകൃഷ്ണുന്ദു പറഞ്ഞു. ഈ യോഗത്തിൽ ഉയർന്നുവരുന്ന തീരുമാനം രാഷ്ട്രപതിക്ക് അയച്ചുകൊടുക്കും. കേന്ദ്രസർക്കാർ രാജ്യത്തെ ഫെഡറൽ സംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നു. കേന്ദ്രത്തിന്‍റെ നീക്കം കാരണം സംസ്ഥാനങ്ങളുടെ റവന്യൂ വരുമാനത്തിൽ വൻ ഇടിവുണ്ടായെന്നും, ഇത് വികസനപ്രശ്നങ്ങളെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യമന്ത്രിമാരുടെ യോഗം സംഘടിപ്പിക്കുന്നതിനുള്ള മുഖ്യചുമതല ചന്ദ്രബാബു നായിഡു നൽകിയിരിക്കുന്നത് യനമാല രാമകൃഷ്ണുന്ദുവിനാണ്.

കേരള ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം കഴിഞ്ഞമാസം വിളിച്ചുചേർത്തിരുന്നു. സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തികവിഹിതം വെട്ടിക്കുറയ്ക്കുന്നതിനെതിരെ പൊതുവികാരമാണ് യോഗത്തിൽ ഉയർന്നുവന്നത്. കേന്ദ്രസർക്കാരിന്‍റെ സാമ്പത്തികനയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന ആഹ്വാനത്തോടെയാണ് ആ യോഗം പിരിഞ്ഞത്. ആന്ധ്രാ, കർണാടക, പുതുച്ചേരി ധനമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ തമിഴ് നാട്, തെലങ്കാന എന്നിവിടങ്ങളിലെ ധനമന്ത്രിമാർ കേരളത്തിലെ യോഗത്തിൽ പങ്കെടുത്തില്ല.
First published: May 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍