• HOME
  • »
  • NEWS
  • »
  • money
  • »
  • Aadhaar Card | മൊബൈൽ നമ്പർ മാറ്റിയോ? ആധാറിലെ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടത് എങ്ങനെ?

Aadhaar Card | മൊബൈൽ നമ്പർ മാറ്റിയോ? ആധാറിലെ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടത് എങ്ങനെ?

ഓൺലൈനായി ആധാറിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒടിപി സ്ഥിരീകരണം ആവശ്യമായതിനാൽ നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ സജീവമായിരിക്കണം

Aadhaar

Aadhaar

  • Share this:
    രാജ്യത്തെ എല്ലാ പൗരന്മാരും (citizens) കൈവശം സൂക്ഷിക്കേണ്ട സുപ്രധാന രേഖകളിൽ ഒന്നാണ് ആധാർ (Aadhaar). യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അല്ലെങ്കിൽ യുഐഡിഎഐ (UIDAI) ലഭ്യമാക്കുന്ന ഈ 12 അക്ക നമ്പർ ഓരോ ഇന്ത്യൻ പൗരന്റെയും ഐഡന്റിറ്റിയുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. പൗരന്മാരുടെ വിലാസം, ജനന തീയതി തുടങ്ങിയ വിവരങ്ങൾ തെളിയിക്കുന്ന ഒരു വിശ്വസനീയമായ രേഖ കൂടിയായതിനാൽ ഇത് എല്ലാവരും നിർബന്ധമായും കൈവശം സൂക്ഷിക്കണം. ആധാർ കാർഡ് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ സർക്കാരിന്റെ വിവിധ സേവനങ്ങൾ നിങ്ങൾക്ക് അനായാസം പ്രയോജനപ്പെടുത്താൻ കഴിയും. വിവിധ സർക്കാർ പോർട്ടലുകളിൽ എളുപ്പത്തിൽ ലോഗിൻ ചെയ്യാൻ ഈ സൗകര്യം ഉപയോക്താക്കളെ അനുവദിക്കും. അതിനാൽ, നിങ്ങൾ മൊബൈൽ നമ്പർ മാറ്റുകയാണെങ്കിൽ അത് ആധാറിൽ അപ്‌ഡേറ്റ് ചെയ്യാൻ മറക്കരുത്.

    ആധാറിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെ? ഓൺലൈനായി ആധാറിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒടിപി സ്ഥിരീകരണം ആവശ്യമായതിനാൽ നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ സജീവമായിരിക്കണം.

    ആധാറിൽ മൊബൈൽ നമ്പർ മാറ്റാൻ നിങ്ങൾ പിന്തുടരേണ്ട ഘട്ടങ്ങൾ ഇവയാണ്:
    ഘട്ടം 1: മൊബൈൽ നമ്പർ മാറ്റാൻ, യുഐഡിഎഐയുടെ വെബ് പോർട്ടൽ സന്ദർശിക്കുക (ask.uidai.gov.in)
    ഘട്ടം 2: നിങ്ങൾ പുതുക്കി നൽകാൻ ആഗ്രഹിക്കുന്ന ഫോൺ നമ്പർ നൽകുക, തുടർന്ന് നിർദ്ദിഷ്ട ബോക്സുകളിൽ ക്യാപ്ച കോഡ് ശരിയായി ടൈപ്പ് ചെയ്യുക.
    ഘട്ടം 3: 'SEND OTP' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ ഫോൺ നമ്പറിലേക്ക് ഒരു ഒടിപി വരും. ഇത് നൽകുക. തുടർന്ന് ‘Submit OTP & Proceed’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    ഘട്ടം 4: അടുത്തതായി 'ഓൺലൈൻ ആധാർ സേവനങ്ങൾ' എന്ന ഒരു ഡ്രോപ്പ്ഡൗൺ മെനു നിങ്ങൾ കാണും. ഇതിൽ കാണുന്ന പേര്, വിലാസം, ലിംഗഭേദം, ഇമെയിൽ-ഐഡി, മൊബൈൽ നമ്പർ തുടങ്ങിയ ഓപ്‌ഷനുകളിൽ നിന്ന് നിങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒന്നിൽ ക്ലിക്കു ചെയ്യുക. മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്ന സാഹചര്യത്തിൽ, ആ ഓപ്‌ഷൻ ക്ലിക് ചെയ്യുക, തുടർന്ന് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക. ഇതൊടോപ്പം 'നിങ്ങൾക്ക് എന്ത് അപ്‌ഡേറ്റ് ചെയ്യണം' എന്ന ഓപ്‌ഷൻ കൂടി തിരഞ്ഞെടുക്കേണ്ടതുണ്ട്.
    ഘട്ടം 5: മൊബൈൽ നമ്പർ സമർപ്പിച്ചു കഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, ഇതിൽ ഒരു ക്യാപ്‌ച നൽകേണ്ടതുണ്ട്. തുടർന്ന് നിങ്ങളുടെ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ഒടിപി സ്ഥിരീകരിച്ചതിന് (Verify) ശേഷം 'സേവ് ആന്റ് പ്രൊസീഡ്' എന്നതിൽ ക്ലിക്ക് ചെയ്യുക.
    ഘട്ടം 6: ഫീസ് അടയ്ക്കുന്നതിനും ഏതെങ്കിലും അധിക വിവരങ്ങൾ ആവശ്യമായി വരുകയാണെങ്കിൽ അത് നൽകുന്നതിനും അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്. സന്ദർശന സമയത്തിനായി ഓൺലൈനായി ബുക്ക് ചെയ്യാം.

    ആധാറിൽ ഓഫ്‌ലൈനായി എങ്ങനെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം

    ആധാർ കാർഡ് എടുക്കുന്ന സമയത്ത് നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലോ നിലവിലെ മൊബൈല്‍ നമ്പര്‍ മാറ്റുകയാണെങ്കിലോ പുതിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങൾ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കേണ്ടതുണ്ടെന്നാണ് യുഐഡിഎഐ വെബ്‌സൈറ്റിൽ പറയുന്നത്. മൊബൈൽ നമ്പർ ബന്ധിപ്പിക്കാൻ ആധാര്‍ കാര്‍ഡ് അല്ലാതെ മറ്റൊരു രേഖയും ആവശ്യമില്ല. ഒരു അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം ബയോമെട്രിക് വിവരങ്ങളുടെ സ്ഥിരീകരണം നടത്തുകയാണ് ഇതിനായി ചെയ്യേണ്ടത്. uidai.gov.in എന്ന വെബ്സൈറ്റിൽ നിന്നും നിങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ആധാര്‍ കേന്ദ്രം കണ്ടെത്താൻ കഴിയും. അതല്ലെങ്കിൽ ഇതിനായി mAadhaar ആപ്പ് ഉപയോഗിക്കാം. നിങ്ങളുടെ സമീപമുള്ള ആധാര്‍ കേന്ദ്രം കണ്ടെത്താന്‍ 1947 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുകയും ചെയ്യാം.

    പുതിയ മൊബൈൽ നമ്പർ ചേർക്കുന്നതിന് ആധാര്‍ കേന്ദ്രം സന്ദർശിച്ച് നിങ്ങൾ ആധാറിലെ വിശദാംശങ്ങൾ തിരുത്തുന്നതിനുള്ള അപേക്ഷാ ഫോം സമർപ്പിക്കണം. ഇതിൽ നിങ്ങൾ ആധാർകാർഡിൽ പുതുക്കി നൽകാനും ആധാറുമായി ബന്ധിപ്പിക്കാനും ആഗ്രഹിക്കുന്ന പുതിയ മൊബൈൽ നമ്പർ സൂചിപ്പിക്കേണ്ടതുണ്ട്. തുടർന്ന്, ഒരു അപേക്ഷ ഫോം നിങ്ങൾ സമർപ്പിക്കണം. അതിന് ശേഷം ബയോമെട്രിക് പരിശോധനയിലൂടെ നിങ്ങളുടെ വിവരങ്ങൾ സ്ഥിരീകരിക്കും.

    അതിന് ശേഷം അപ്‌ഡേറ്റ് റെക്വസ്റ്റ് നമ്പർ (URN) അടങ്ങിയ ഒരു സ്ലിപ്പ് നിങ്ങൾക്ക് ലഭിക്കും. ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ നൽകിയ അപേക്ഷയുടെ നിലവിലെ സ്ഥിതി പിന്തുടരാൻ ഈ നമ്പർ ഉപയോഗിക്കാം. അല്ലെങ്കിൽ, യുഐഡിഎഐയുടെ ടോൾ ഫ്രീ നമ്പറായ 1947- ൽ വിളിച്ച് അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാം. നിങ്ങളുടെ പുതിയ മൊബൈല്‍ നമ്പര്‍ മറ്റൊരു വ്യക്തിയുടെ ആധാറിനൊപ്പം ബന്ധിപ്പിച്ചിട്ടുള്ളതാണെങ്കിൽ ആ വിവരം അറിയിക്കുന്ന സന്ദേശം ട്രാക് ചെയ്യുന്ന സമയത്ത് ലഭിക്കും.

    ഉപയോക്താക്കൾക്ക് നമ്പർ സ്ഥിരീകരിക്കുക (Verify) മാത്രമാണ് ചെയ്യേണ്ടത് എങ്കിൽ, യുഐഡിഎഐ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'ആധാർ സേവനങ്ങൾ'എന്ന ഡ്രോപ്പ്ഡൗൺ മെനുവിന് കീഴിലുള്ള 'Verify' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ഇമെയിൽ വിശദാംശങ്ങൾ, മൊബൈൽ നമ്പർ, സുരക്ഷാ കോഡ് എന്നിവയ്ക്ക് ഒപ്പം 12 അക്ക ആധാർ നമ്പർ നൽകേണ്ടതുണ്ട്. ഒടിപി ലഭിച്ചുകഴിഞ്ഞാൽ, 'Verify OTP' ഓപ്ഷനും ക്ലിക്ക് ചെയ്യുക. എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കി കഴിഞ്ഞെങ്കിൽ ഗ്രീൻ ടിക്ക് കാണാൻ കഴിയും.
    Published by:Naveen
    First published: