കഴിഞ്ഞ ദിവസമാണ് രത്തന്‍ ടാറ്റയുടെ (Ratan Tata) ഉടമസ്ഥതയിലുള്ള ടാറ്റ ഗ്രൂപ്പ് (Tata Group) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയെ (Air India) ഏറ്റെടുത്തത്. ഏറ്റെടുക്കലിന് പിന്നാലെ, ജനുവരി 28 വെള്ളിയാഴ്ച മുതൽ എയര്‍ ഇന്ത്യയുടെ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവര്‍ക്ക് ചില മാറ്റങ്ങള്‍ കാണാന്‍ കഴിയും.
വെള്ളിയാഴ്ച മുതല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പൈലറ്റുമാരുടെ ഒരു പ്രത്യേക അറിയിപ്പ് കേള്‍ക്കാം. ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക ഉത്തരവ് പ്രകാരം, ജനുവരി 28ന് യാത്ര പുറപ്പെടുന്നതിന് മുമ്പ് എല്ലാ വിമാനങ്ങളിലും ഒരു പ്രത്യേക അറിയിപ്പ് (Special Announcement) നടത്തണമെന്ന് പൈലറ്റുമാരോട് (Pilots) ആവശ്യപ്പെട്ടിട്ടുണ്ട്.
''പ്രിയപ്പെട്ട അതിഥികളേ, നിങ്ങളുടെ ക്യാപ്റ്റന്‍ (പേര്) ആണ് സംസാരിക്കുന്നത്. ഒരു നിർണായക മുഹൂർത്തത്തെ അടയാളപ്പെടുത്തുന്ന ഈ ചരിത്രപരമായ വിമാനയാത്രയിലേക്ക് സ്വാഗതം. ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ന് എയര്‍ ഇന്ത്യ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാവുകയാണ്. എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങളിലും നിങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്'', എന്ന് പൈലറ്റുമാർ അറിയിപ്പിൽ പറയുമെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Also Read-
Air India| എയർ ഇന്ത്യയെ ഔദ്യോഗികമായി ഏറ്റെടുത്ത് ടാറ്റ; എൻ ചന്ദ്രശേഖരൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി''എയര്‍ ഇന്ത്യയുടെ ഭാവിയിലേക്ക് സ്വാഗതം. നിങ്ങള്‍ ഈ യാത്ര ആസ്വദിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നന്ദി'', പൈലറ്റ് തുടർന്ന് അറിയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ റെക്കോര്‍ഡ് ചെയ്ത ഒരു പ്രത്യേക സന്ദേശവും യാത്രക്കാരെ കേള്‍പ്പിച്ചേക്കും. ഈ അറിയിപ്പ് എപ്പോൾ, എങ്ങനെ കേൾപ്പിക്കണം എന്നത് സംബന്ധിച്ച് ക്രൂവിന് നിര്‍ദേശം നല്‍കും.
Also Read-
Air India - Tata Group | 69 വർഷങ്ങൾക്ക് ശേഷം എയർ ഇന്ത്യ ഇന്ന് ടാറ്റയിലേയ്ക്ക് മടങ്ങുംഈ മാറ്റങ്ങള്‍ മാത്രമല്ല എയര്‍ ഇന്ത്യയില്‍ യാത്രക്കാര്‍ക്ക് കാണാന്‍ കഴിയുക. സ്മാര്‍ട്ട് ആയി വസ്ത്രം ധരിച്ച ക്യാബിന്‍ ക്രൂ മെമ്പര്‍മാര്‍, കൃത്യസമയത്തെ പുറപ്പെടല്‍, യാത്രക്കാരെ അതിഥികള്‍ എന്ന് അഭിസംബോധന ചെയ്യല്‍, കൂടുതൽ വിപുലമായ ഭക്ഷണ സേവനങ്ങൾ എന്നിവയെല്ലാം ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയില്‍ വരുത്തുന്ന മാറ്റങ്ങളാണ്. ചരിത്രപരമായ ഏറ്റെടുക്കലിന് ശേഷം എയര്‍ ഇന്ത്യയുടെ പ്രതിച്ഛായയിലും മനോഭാവത്തിലും മാറ്റമുണ്ടാകുമെന്ന് ടാറ്റ ഗ്രൂപ്പ് ജീവനക്കാരോട് പറഞ്ഞു.
ടാറ്റ ഗ്രൂപ്പ് തങ്ങളുടെ യാത്രക്കാര്‍ക്കായി കൂടുതല്‍ മെച്ചപ്പെട്ട ഭക്ഷണ സേവനങ്ങള്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച മുംബൈ-നെവാര്‍ക്ക് വിമാന സർവീസിലും മുംബൈയിൽ നിന്ന് ഡല്‍ഹിയിലേക്കുള്ള അഞ്ച് വിമാനങ്ങളിലും ഈ സേവനം ലഭ്യമാകും. വിമാനം പുറപ്പെടുന്നതിന് 10 മിനിറ്റ് മുമ്പ് വാതിലുകള്‍ അടച്ചിട്ടുണ്ടെന്ന് ക്രൂ അംഗങ്ങള്‍ ഉറപ്പുവരുത്തണം. യാത്രക്കാരെ അതിഥികള്‍ എന്ന് അഭിസംബോധന ചെയ്യുകയും യാത്രക്കാരുടെ സുരക്ഷയും സേവനങ്ങളിലെ ഗുണനിലവാരവും ക്യാബിന്‍ ക്രൂ സൂപ്പര്‍വൈസര്‍ ഉറപ്പുവരുത്തുകയും വേണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.