• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വേണമെങ്കിൽ പെട്രോളിന് വില കുറയ്ക്കാമെന്ന് പി ചിദംബരം

news18india
Updated: May 24, 2018, 3:12 PM IST
വേണമെങ്കിൽ പെട്രോളിന് വില കുറയ്ക്കാമെന്ന് പി ചിദംബരം
news18india
Updated: May 24, 2018, 3:12 PM IST
ന്യൂഡൽഹി: വേണമെങ്കിൽ രാജ്യത്ത് പെട്രോളിന് വില കുറയ്ക്കാമെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനവുമായാണ് ചിദംബരം ഇന്ന് രംഗത്ത് എത്തിയിരിക്കുന്നത്. വേണമെങ്കിൽ ഇന്ധനവില 25 രൂപ വരെ കുറയ്ക്കാം. എന്നാൽ, സർക്കാർ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. പക്ഷേ, സർക്കാർ അത് ചെയ്യുന്നില്ല. എന്നാൽ, ഇന്ധനവില ഒന്നോ രണ്ടോ രൂപയോ കുറച്ച് സർക്കാർ ജനങ്ങളെ വഞ്ചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് ചിദംബരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഓരോ ലിറ്റർ പെട്രോൾ വിൽക്കുമ്പോഴും കേന്ദ്രസർക്കാരിന് വൻലാഭമാണ്. അധികമായി 25 രൂപയാണ് ഓരോ ലിറ്റർ പെട്രോളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ശരിക്കും ഉപഭോക്താക്കൾക്ക് അർഹമായ തുകയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ ഓരോ ലിറ്ററിലും 15 രൂപ വെച്ചാണ് കേന്ദ്രസർക്കാരിന് ലഭിച്ചത്.

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് നികുതി രണ്ടുരൂപ മുതൽ നാലുരൂപ വരെ കുറയ്ക്കാൻ ആലോചനകൾ നടക്കുന്നതായി സൂചന. ഇന്ധനവില അനുദിനം ഉയരുന്ന സാഹചര്യത്തിലാണ് എക്സൈസ് നികുതി കുറയ്ക്കാൻ ആലോചിക്കുന്നത്.
First published: May 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍