തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദർശനം രാജ്യാന്തര ഏജൻസലികളുടെയും സംസ്ഥാനത്തെ നിക്ഷേപകരുടെയും താത്പര്യം വർധിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. യൂറോപ്പ് സന്ദര്‍ശനത്തിൽ വിദ്യാഭ്യാസം, വ്യവസായം, സാമൂഹിക സുരക്ഷാ പദ്ധതികൾ, സംരഭകത്വം, ദുരന്ത നിവാരണം, മത്സ്യബന്ധനം, ടൂറിസം എന്നീ മേഖലകളിലെ വിദഗ്ധരുമായി മുഖ്യമന്ത്രി ചർച്ചകൾ നടത്തി.
അക്കാദമിക് സ്ഥാപനങ്ങളുമായി ചേർന്ന് അക്കാദമിക് എക്സ്ചേഞ്ച്. സഹകരണ ഗവേഷണം, പഠനങ്ങൾ എന്നിവ ആരംഭിക്കാൻ ചർച്ചയിൽ തീരുമാനമായിരുന്നു. കൂടാതെ ഈ മേഖലയിൽ കേരളത്തിന് അനുകൂലമായ ചില മാതൃകൾ സ്വീകരിക്കാനും ചർച്ചകളിൽ തീരുമാനമായതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ഇതിനായി പ്ലാനിങ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ വകുപ്പിന് കീഴിയില്‍ ഈ ആവശ്യത്തിനായി കോര്‍പ്പസ് ഫണ്ട് സൃഷ്ടിടിക്കാൻ 10 കോടി രൂപ അധികം നീക്കി വയ്ക്കുന്നതായി ധനമന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.