• HOME
 • »
 • NEWS
 • »
 • money
 • »
 • SMIC | ചൈനയിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാക്കളുടെ ലാഭത്തിൽ വൻ ഇടിവ്; മൂന്ന് മാസത്തിനുള്ളിൽ 25% കുറവ്

SMIC | ചൈനയിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാക്കളുടെ ലാഭത്തിൽ വൻ ഇടിവ്; മൂന്ന് മാസത്തിനുള്ളിൽ 25% കുറവ്

മുൻ വർഷത്തേക്കാൾ 2.6 ശതമാനം വർധനവുണ്ട് എന്നതാണ് നേരിയ ആശ്വാസം

 • Share this:

  യുഎസിന്റെയും സഖ്യകക്ഷികളുടെയും ഉപരോധം മൂലം ചൈനയിലെ ചിപ്പ് നിർമ്മാണ വ്യവസായത്തിൽ വൻ തകർച്ച. നിർമ്മാണ സാമഗ്രികളുടെ അഭാവവും നെതർലൻഡിലെയും ജപ്പാനിലെയും പുതിയ ചിപ്പ് നിർമ്മാണത്തിൽ നിയന്ത്രണമേർപ്പെടുത്തിയതുമാണ് ചൈനീസ് ചിപ്പ് നിർമ്മാണത്തിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായി കരുതുന്നത്. നിലവിൽ സ്മാർട്ട്‌ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും ആവശ്യക്കാർ കുറഞ്ഞതും വരുമാനം നാലിലൊന്നായി കുറയാൻ കാരണമായി എന്ന് ചൈനയിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാക്കളായ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് ഇന്റർനാഷണൽ കോർപ്പറേഷൻ (SMIC) റിപ്പോർട്ട് ചെയ്യുന്നു.

  കൂടാതെ 3 മാസത്തിനകം വരുമാനം 26 ശതമാനത്തിലധികം ഇടിഞ്ഞ് 425.5 മില്യൺ യുഎസ് ഡോളറിലെത്തിയാണ് നിൽക്കുന്നത്. ഇതിൽ അവസാന പാദ വർഷത്തെ വില്പന 1.6 ബില്യൺ ആയിരുന്നു. ഇത് മുൻ പാദത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മുൻ വർഷത്തേക്കാൾ 2.6 ശതമാനം വർധനവുണ്ട് എന്നതാണ് നേരിയ ആശ്വാസം. അതോടൊപ്പം 2021 ലെ 5.44 ബില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ലെ മൊത്തം വരുമാനം ഏകദേശം 34 ശതമാനം വർധിച്ച് 7.27 ബില്യൺ യുഎസ് ഡോളറായിട്ടുണ്ട്.

  Also read- പാചകവാതകത്തിന്റെ വില കുറയുമോ? കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രിയുടെ മറുപടി

  അതേസമയം ഉപഭോക്താക്കളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഡിമാൻഡ് കുറയുന്നത് 2023 ന്റെ ആദ്യ പകുതിയിലെ ബിസിനസ്സിനെ ബാധിക്കുമെന്ന് നേരത്തെ എസ്എംഐസി പ്രവചിച്ചിരുന്നു. ആഗോള സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ കഴിഞ്ഞ വർഷം 11 ശതമാനം കുറവുണ്ടായി എന്നും കണക്കുകളിൽ പറയുന്നു. ഇത് ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന കണക്കിലേക്കാണ് വിരൽ ചൂണ്ടുന്നത്. പേഴ്സണൽ കമ്പ്യൂട്ടർ ഷിപ്പ്‌മെന്റുകൾ 15 ശതമാനം ഇടിഞ്ഞു എന്നും കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

  നിലവിൽ സെമികണ്ടക്ടർ മേഖല ലോകമെമ്പാടും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കാരണം സെമികണ്ടക്ടർ വിൽപ്പന വർഷം തോറും 15 ശതമാനത്തിലധികം കുറഞ്ഞ് 130.2 ബില്യൺ യുഎസ് ഡോളറായി ഇടിഞ്ഞിരിക്കുകയാണ്. 2022-ൽ വിൽപ്പനയിൽ 20 ശതമാനത്തിന്റെ ഇടിവ് ഇന്റൽ ഉം പ്രവചിച്ചിരുന്നു. ഇതിനെ തുടർന്ന് തൊഴിലാളികളുടെ അഞ്ചിലൊന്നിനെ ബാധിച്ചേക്കാവുന്ന തരത്തിൽ വലിയ പിരിച്ചുവിടലുകൾ കമ്പനി ആലോചിക്കുന്നതായാണ് ഒക്ടോബറിൽ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത്. കൂടാതെ 2022 ൽ ദക്ഷിണ കൊറിയൻ മെമ്മറി ചിപ്പ് ലീഡറായ സാംസങ് ഇലക്‌ട്രോണിക്‌സിന്റെ നാലാം പാദ വരുമാനം എട്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.

  Also read- Reliance ഉത്തർപ്രദേശിൽ അടുത്ത നാല് വർഷത്തിനുള്ളിൽ 75,000 കോടി രൂപ നിക്ഷേപിക്കും: മുകേഷ് അംബാനി

  എന്നാൽ ചൈനയിലെ പ്രമുഖ ഫൗണ്ടറിയായ എസ്എംഐസി കഴിഞ്ഞ വർഷം മുതൽ സെമി കണ്ടക്ടറുകൾ സൃഷ്ടിക്കുന്നതിനായി 7-നാനോമീറ്റർ പ്രക്രിയ ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇത് എസ്എംഐസിയെ ഇന്റൽ, സാംസങ്, തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനി എന്നിവയ്ക്ക് അടുത്ത് എത്തിക്കാൻ സഹായിച്ചിട്ടുണ്ട്. ഷെൻ‌ഷെനിലെ പുതിയ ഫൗണ്ടറി 2022 അവസാനത്തോടെ നിർമ്മാണം ആരംഭിച്ചത് കൂടുതൽ പ്രതീക്ഷ നൽകുന്ന കാര്യമാമ്. ബീജിംഗിലെ മറ്റൊരു ഫൗണ്ടറിയിൽ ട്രയൽ ഉൽ‌പാദനവും ആരംഭിച്ചിട്ടുണ്ട്.

  Published by:Vishnupriya S
  First published: