കോട്ടയം: ഇത്തവണ ക്രിസ്മസ് പുതുവത്സര ബംബര്‍ (Christmas New Year bumper ) സമ്മാനം ആര്‍ക്കാണ് എന്ന ചോദ്യത്തിന് അവസാനമായി കഴിഞ്ഞു. 12 കോടി രൂപയുടെ ബംബര്‍ സമ്മാനം അടിച്ച ഭാഗ്യവാന് കോട്ടയത്ത് നിന്നാണെന്ന് നേരത്തെ തന്നെ മനസ്സിലായിരുന്നു. രണ്ടുമണിക്കൂര്‍ നടന്ന തിരച്ചിലിനൊടുവിലാണ് കോട്ടയം കുടയംപടി സ്വദേശി സദന് ആണ് ഇത്തവണത്തെ ബംബര്‍ സമ്മാനജേതാവ് എന്ന് തിരിച്ചറിഞ്ഞു.
പെയിന്റിങ് തൊഴിലാളിയാണ് സദന്. കുടയംപടി സ്വദേശി കുന്നേപ്പറമ്പില്‍ സെല്വന് എന്ന വില്‍പ്പനക്കാരനില്‍ നിന്നും സദന് വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിത്.
കുടയംപടിയിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സെല്വന് ലോട്ടറി എടുത്തത്.പെയിന്റിംങ് തൊഴിലാളിയായ സദന് കുടയംപടിയ്ക്കു സമീപത്തെ പാണ്ഡവത്തു നിന്നാണ് ലോട്ടറി എടുത്തത്. ഇന്ന് രാവിലെ എടുത്ത ലോട്ടറിക്കാണ് ബംബര്‍ സമ്മാനം അടിച്ചത്.ഇദ്ദേഹത്തിന് ഒന്നാം സമ്മാനം അടിച്ചതിന്റെ ആഹ്ളാദത്തിലാണ് കുടുംബം.
കുടയംപടിയിലെ ചെറിയ വീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്. ലോട്ടറി അടിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സദന്റെ ഭാര്യ ഭാര്യ രാജമ്മയും പറഞ്ഞു. സദന് രണ്ടു മക്കള്‍ ആണ് ഉള്ളത് സനീഷ് സദനും , സഞ്ജയ് സദനും. ഇരുവരും വിവരമറിഞ്ഞ് ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തുകയായിരുന്നു.
രാവിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ ഭാര്യയോട് ലോട്ടറി എടുക്കുന്ന കാര്യം സദന് സൂചിപ്പിച്ചു. എന്നാല്‍ കയ്യില്‍ പണം ഇല്ലെന്ന കാര്യവും പറഞ്ഞു. ഒടുവില്‍ സാധനം വാങ്ങാന്‍ കരുതിയ അഞ്ഞൂറ് രൂപയില്‍ നിന്നാണ് ലോട്ടറി വാങ്ങിയത് എന്ന് സദന് ന്യൂസ് 18 നോട് പറഞ്ഞു. ടീവിയില്‍ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ലോട്ടറി തനിക്ക് ആണെന്ന് മനസിലായി എന്നും സദന് വ്യക്തമാക്കി. പിന്നീട് നാട്ടുകാര്‍ അറിയുകയായിരുന്നു.
ഏറെ പ്രതിസന്ധികളില്‍ ആയിരുന്നു സദന്റെ ജീവിതം എന്ന് നാട്ടുകാര്‍ പറയുന്നു. ആരോഗ്യ പ്രശ്നം ഏറെ അലട്ടിയിരുന്നു. ഒരുപാട് പണം കടം ആയിരുന്നു. ഇത്തരം പ്രശ്ങ്ങള്‍ക്ക് ഇടയില്‍ ലോട്ടറി അടിച്ചതിന്റെ സന്തോഷതില്‍ ആണ് സദനും കുടുംബവും. പണം കയ്യില്‍ കിട്ടിയാല്‍ കടങ്ങള്‍ വീട്ടുകയാണ് ആദ്യത്തെ പരിഗണന എന്ന് സദന്റെ ഭാര്യ രാജമ്മ പറഞ്ഞു.
കൂട്ടുകളുടെ ജീവിതം നല്ല നിലയില്‍ ആക്കണം എന്നും ആഗ്രഹം ഉണ്ട്. അപ്രതീക്ഷിതമായി എത്തിയ ഭാഗ്യദേവത ജീവിതം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകും എന്ന് പ്രതീക്ഷിക്കുന്നു. നിറകണ്ണുകളോടെ രാജമ്മ പറയുന്നു.
ഇന്ന് ഉച്ചയ്ക്ക് ആണ് ക്രിസ്മസ് പുതുവത്സര ബംബര്‍ ലോട്ടറി തിരുവനന്തപുരത്ത് നിന്ന് എടുത്തത്. കോട്ടയത്തെ ബെന്‍സ് ലോട്ടറി ഏജന്‍സിയില്‍ നിന്നും വാങ്ങിയ ടിക്കറ്റിനാണ് ലോട്ടറി അടിച്ചത്. ബെന്‍സ് ലോട്ടറി തങ്ങളുടെ സഭ ചെന്നായ ശ്രീകൃഷ്ണ ലോട്ടറി ടിക്കറ്റ് കൈമാറിയിരുന്നു. അവിടെനിന്നും കൈമാറി കുടയംപടി യില്‍ വിറ്റ് ലോട്ടറി ആണ് ഒടുവില്‍ ഭാഗ്യം തേടിയെത്തിയത്.
ഇത്തവണ ലക്ഷക്കണക്കിന് ലോട്ടറികള്‍ ആണ് വില്ക്കാന് ആയത്. ആദ്യം ടിക്കറ്റ് അടിച്ച് പുറത്തിറക്കിയതിന് പുറമേ രണ്ട് തവണ വീണ്ടും ടിക്കറ്റുകള്‍ അടിച്ചിരുന്നു. മുന്‍പും ഭാഗ്യം തങ്ങളെ തേടിയെത്തിയിട്ടുണ്ട് എന്ന് ബെന്‍സ് ലോട്ടറി ഉടമ ബിനോയ് ജോസഫ് പറയുന്നു. പക്ഷേ ബംബര്‍ സമ്മാനം അടിക്കുന്നത് ഇത് ആദ്യമായി ആണ്. കൂടുതല്‍ ആളുകള്‍ ലോട്ടറി എടുക്കുന്നതിന് ഇത് കാരണമാകും എന്ന് പ്രതീക്ഷിക്കുന്നു എന്ന് ബിനോയ് ജോസഫ് വ്യക്തമാക്കി.
ക്രിസ്മസ്-പുതുവത്സര ബംബര്‍ ഫലം അറിയാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.