• HOME
  • »
  • NEWS
  • »
  • money
  • »
  • CIAL | കോവിസ് കാലത്ത് വിമാനത്താവളത്തിൽ സുരക്ഷിത യാത്ര; സിയാലിന് കോവിഡ് ചാമ്പ്യൻ പുരസ്‌കാരം

CIAL | കോവിസ് കാലത്ത് വിമാനത്താവളത്തിൽ സുരക്ഷിത യാത്ര; സിയാലിന് കോവിഡ് ചാമ്പ്യൻ പുരസ്‌കാരം

കോവിസ് കാലത്ത് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ 'മിഷൻ സേഫ്ഗാർഡിംഗ്'  എന്ന  പദ്ധതി നടപ്പിലാക്കിയതിനാണ് സിയാലിനെ ഈ അവാർഡിന് തിരഞ്ഞെടുത്തത്

cial-awards

cial-awards

  • Share this:
കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വിംഗ്‌സ് ഇന്ത്യ 2022-ലെ 'കോവിഡ് ചാമ്പ്യൻ' പുരസ്കാരത്തിന് അർഹരായി.  വ്യോമയാന മേഖലയിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബിസിനസ് സമ്മേളനമാണ് 'വിംഗ്‌സ് ഇന്ത്യ' 2022.  സിയാൽ എം.ഡി എസ്. സുഹാസ് ഐഎഎസ്,   കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ  സിന്ധ്യയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (എഫ് .ഐ .സി.സി. ഐ )  സംയുക്തമായി സംഘടിപ്പിക്കുന്ന ഹൈദരാബാദ് ബേഗം പേട്ട് വിമാനത്താവളത്തിലാണ് വിംഗ് സ് ഇന്ത്യ സംഘടിപ്പിക്കുന്നത്.

കോവിസ് കാലത്ത് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ 'മിഷൻ സേഫ്ഗാർഡിംഗ്'  എന്ന  പദ്ധതി നടപ്പിലാക്കിയതിനാണ് സിയാലിനെ ഈ അവാർഡിന് തിരഞ്ഞെടുത്തത്.  ടെർമിനലുകളിലൂടെ യാത്രക്കാരുടെ തടസ്സരഹിത  സഞ്ചാരത്തിനായി  തിരിച്ചറിയുക- പ്രതികരിക്കുക- ആവർത്തിക്കുക- രേഖപ്പെടുത്തുക, പരിശോധിക്കുക  എന്ന 5- ആർ നിയമമാണ് സിയാൽ ഈ പ്രൊജക്റ്റിനായി സ്വീകരിച്ചത് . വിപുലമായ കോവിഡ് പരിശോധനാ സൗകര്യങ്ങൾ, മെഡിക്കൽ നിരീക്ഷണം, തടസ്സങ്ങളില്ലാത്ത ഗതാഗതം ഉറപ്പാക്കുന്ന ഫോളോ അപ്പ് പ്ലാനിംഗ് പദ്ധതികൾ എന്നിവ ഈ പ്രോജക്റ്റ് വഴി നടപ്പിലാക്കി.  2021-ൽ സിയാൽ 4.3 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുകയും രാജ്യാന്തര ട്രാഫിക്കിൽ രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളമെന്ന സ്ഥാനം നേടുകയും ചെയ്തു.
ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ ''ചാമ്പ്യൻസ് ഓഫ് എർത്ത്''  അടക്കമുള്ള അന്താരാഷ്ട്ര പുരസ്കാരങ്ങളും സിയാലിനെ തേടിയെത്തിയിട്ടുണ്ട്.മികച്ച 'സംരംഭക ആശയം ' എന്ന വിഭാഗത്തിലാണ് സിയാലിനെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം എന്ന ആശയം വിജയകരമായി പ്രാവർത്തികമാക്കിയതാണ് സിയാലിനെ  പുരസ്‌ക്കാരത്തിന് അർഹമാക്കിയത്.

നാളെ മുതൽ ഇന്ത്യയിൽനിന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ (International Flights) പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലെ വേനൽക്കാല സമയപ്പട്ടിക പുറത്തുവിട്ടിരുന്നു. ഒരു ആഴ്ചയിൽ 1190 സർവീസുകളാണ് നെടുമ്പാശേരി (Nedumbassery) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (Kochi International Airport) വഴി ഓപ്പറേറ്റ് ചെയ്യുന്നത്. ദുബായിലേക്ക് (Dubai) ആഴ്ചയിൽ 44 സർവീസുകൾ ഉണ്ടാകും. 2022 മാർച്ച്‌ 27 മുതൽ ഒക്ടോബർ 29 വരെയുള്ള കാലാവധിയിലെ സർവീസുകളാണ് പ്രഖ്യാപിച്ചത്.

Also Read- CIAL | കോവിഡ് പ്രതിരോധം തുണയായി; സിയാല്‍ രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളം

വേനൽ കാല സമയ പട്ടിക പ്രാബല്യത്തിൽ വരുന്നതോടെ കൊച്ചിയിൽ നിന്നും 20 എയർലൈനുകൾ രാജ്യാന്തര സർവീസുകൾ നടത്തും. ഇതിൽ 16 എണ്ണം വിദേശ വിമാന കമ്പനികൾ ആണ്. ഇന്ത്യൻ വിമാന കമ്പനി ആയ ഇൻഡിഗോ ആണ് രാജ്യന്തര സർവീസുകളിൽ മുന്നിൽ. ഇൻഡിഗോ ആഴ്ചയിൽ 42 പുറപ്പെടൽ സർവീസ് നടത്തും. എയർ ഇന്ത്യ എക്സ്പ്രസ്സ്‌- 38, എയർ ഏഷ്യ ബെർഹാദ് -21, ഇതിഹാദ്- 21, എമിറേറ്റ്സ്- 14, ഒമാൻ എയർ- 14, ഖത്തർ എയർ- 14, സൗദി അറേബ്യൻ -14, കുവൈറ്റ്‌ എയർ 8, തായ് എയർ ഏഷ്യ -4, ശ്രീലങ്കൻ- 10, ഗൾഫ് എയർ- 7, ഫ്‌ളൈ ദുബായ്- 3, സിങ്കപ്പൂർ എയർലൈൻസ് -7, സ്‌പൈസ് ജറ്റ് -6 എന്നിങ്ങനെ ആണ് പ്രമുഖ എയർലൈനുകളുടെ പ്രതിവാര പുറപ്പെടൽ സർവീസുകൾ.

ദുബായിലേക്കു മാത്രം ആഴ്ചയിൽ 44 വിമാനങ്ങൾ ഉണ്ടാകും. അബുദാബിയിലേക്ക്‌ -42, ലണ്ടനിലേക്ക്‌ -3, ബാങ്കോക്കിലേക്ക് - 4 എന്നിങ്ങനെ പ്രതിവരാ സർവീസുകൾ ഉണ്ട്‌. 2 വർഷത്തെ ഇടവേളക്ക് ശേഷമാണ് എയർ ഏഷ്യ ബെർഹാദ് ക്വാലാ ലംപൂർ സർവീസ് നടത്തുന്നത്.
Published by:Anuraj GR
First published: