• HOME
  • »
  • NEWS
  • »
  • money
  • »
  • ഏഴുവർഷത്തേക്ക് ലാഭവിഹിതം ക്ലെയിം ചെയ്യാത്ത ഓഹരികൾ ഐഇപിഎഫിലേക്ക് മാറ്റും: സിയാല്‍

ഏഴുവർഷത്തേക്ക് ലാഭവിഹിതം ക്ലെയിം ചെയ്യാത്ത ഓഹരികൾ ഐഇപിഎഫിലേക്ക് മാറ്റും: സിയാല്‍

2022 സെപ്റ്റംബർ 17ന് ശേഷമാകും ഐഇപിഎഫ് അതോറിറ്റിയുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുക

  • Last Updated :
  • Share this:
    കൊച്ചി: തുടർച്ചയായി ഏഴ് വർഷത്തേക്ക് ലാഭവിഹിതം ക്ലെയിം ചെയ്യപ്പെടാത്ത/ നൽകപ്പെടാത്ത എല്ലാ ഓഹരികളും കമ്പനി ഐഇപിഎഫ് അതോറിറ്റിയുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുമെന്ന് അറിയിച്ച് കൊച്ചി വിമാനത്താവള കമ്പനിയായ സിയാൽ (CIAL). ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റിയുടെ (അക്കൗണ്ടിംഗ്, ഓഡിറ്റ്, ട്രാൻസ്ഫർ & റീഫണ്ട്) റൂൾസ് 2016 പ്രകാരം, കമ്പനിസ് ആക്റ്റ് 2013 ലെ സെക്ഷൻ 124(6) അനുസരിച്ചാണ് കമ്പനി ഓഹരി ഉടമകൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2014-15 സാമ്പത്തിക വർഷം മുതൽ തുടർച്ചയായി ഏഴ് വർഷത്തേക്ക് ഡിവിഡന്റുകൾ ക്ലെയിം ചെയ്യപ്പെടാതെ തുടരുന്ന എല്ലാ അനുബന്ധ ഷെയറുകളുമാണ് 2022 സെപ്റ്റംബർ 17ന് ശേഷം ഐഇപിഎഫ് അതോറിറ്റിയുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നത്.

    നിയമങ്ങൾക്ക് അനുസൃതമായി കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓഹരി ഉടമകളുടെ വിലാസത്തിൽ ഇതുമായി ബന്ധപ്പെട്ട വ്യക്തിഗത ആശയവിനിമയം നടത്തിയതായും, അത്തരം ഷെയർഹോൾഡർമാരുടെയും ഐഇപിഎഫിലേക്ക് കൈമാറാനുള്ള ഓഹരികളുടെയും വിശദാംശങ്ങൾ തങ്ങളുടെ വെബ്‌സൈറ്റിൽ (www.cial.aero.) ലഭ്യമാണെന്നും കമ്പനി അറിയിച്ചു. 2014-15 സാമ്പത്തിക വർഷം മുതൽ തങ്ങളുടെ ലാഭവിഹിതം ക്ലെയിം ചെയ്യാത്ത ഷെയർഹോൾഡർമാർ 2022 സെപ്തംബർ 7-നോ അതിനുമുമ്പോ ക്ലെയിം ചെയ്യാൻ അഭ്യർത്ഥിക്കുന്നതായും, സമയ പരിധിക്കുള്ളിൽ ക്ലെയിം ചെയ്യാത്തവരുടെ ഓഹരികൾ കമ്പനി മേൽപ്പറഞ്ഞ നിയമങ്ങൾ പാലിക്കുക എന്ന ലക്ഷ്യത്തോടെ ഐഇപിഎഫ് അതോറിറ്റിക്ക് കൈമാറുമെന്നും സിയാൽ അറിയിച്ചു.

    ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന ഷെയറുകളുടെ കാര്യത്തിൽ കമ്പനിക്ക് ഒരു ബാധ്യതയും ഉണ്ടാകില്ലെന്നും, ഐ‌ഇ‌പി‌എഫിലേക്ക് കൈമാറ്റം ചെയ്‌തതിന് ശേഷം ബന്ധപ്പെട്ട ഷെയർ‌ഹോൾ‌ഡർ‌മാർ‌ക്ക് ഓഹരികൾ‌ ക്ലെയിം ചെയ്യണമെങ്കിൽ ഫോം ഐ‌ഇ‌പി‌എഫ് – 5 ൽ ഐ‌ഇ‌പി‌എഫ് അതോറിറ്റിക്ക് ഒരു പ്രത്യേക അപേക്ഷ നൽകേണ്ടതുണ്ടെന്നും, ഈ ഫോം ഐ‌ഇ‌പി‌എഫ് വെബ്‌സൈറ്റിൽ (www.iepf .gov.in)) ലഭ്യമാണ് എന്നും സിയാൽ അറിയിച്ചു.

    ആകാശ എയർ കൊച്ചിയിലേക്ക്; കൊച്ചിയിൽ നിന്നും പ്രതിവാര ബാംഗ്ലൂർ സർവീസ്; ആഴ്ചയിൽ 28 സർവീസുകൾ

    രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ കൊച്ചിയിൽ നിന്ന് സർവീസ് തുടങ്ങുന്നു . ബാംഗ്ലൂർ- കൊച്ചി -ബാംഗ്ലൂർ മേഖലയിൽ പ്രതിവാരം 28 സർവീസുകളാണ് ആകാശ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയിൽ ആകാശയുടെ ഏറ്റവും അധികം സർവിസുകൾ കൊച്ചിയിൽ നിന്നുമാണ്. ഓഗസ്റ്റ് 13 മുതൽ ആകാശയുടെ ബാംഗ്ലൂർ-കൊച്ചി- ബാംഗ്ലൂർ സർവീസ് ആരംഭിക്കും. ബുക്കിംഗ് ആരംഭിച്ചു. എല്ലാദിവസവും രണ്ട് സർവിസുകളാണ് ഉണ്ടാകുക.

    രാവിലെ 8 .30 ന് ബാംഗ്ലൂരിൽ നിന്നും എത്തുന്ന ആദ്യ വിമാനം 9.05ന് മടങ്ങും. 12 .30 ന് എത്തുന്ന രണ്ടാം വിമാനം 1 .10 ന് മടങ്ങു. ഇതോടെ കൊച്ചിയിൽ നിന്നും ആഴ്ചയിൽ ബാംഗ്ലൂരിലേക്ക് മൊത്തം 99 പുറപ്പെടൽ സർവിസുകൾ ഉണ്ടാവും. ഇൻഡിഗോ, എയർ ഏഷ്യ,ഗോ ഫസ്റ്റ്, അലയൻസ് എയർ എന്നിവയാണ് കൊച്ചി -ബാംഗ്ലൂർ സർവീസ് നടത്തുന്ന മറ്റു എയർലൈനുകൾ.
    കൊച്ചിയെ കൂടാതെ ബാംഗ്ലൂർ, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നു മാത്രമാണ് ആകാശ സർവിസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തെ 56 പ്രതിവാര സർവീസുകളിൽ 28 ഉം കൊച്ചിയിൽ നിന്നുമാണ്.

    രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ തങ്ങളുടെ ആദ്യഘട്ട സർവിസിനു കൊച്ചി തിരഞ്ഞെടുത്തതിൽ സിയാലിന് സന്തോഷമുണ്ടെന്നു സിയാൽ മാനേജിങ് ഡയറക്ടർ സ്.സുഹാസ് ഐഎഎസ് പറഞ്ഞു. ''നിരവധി എയർലൈനുകൾ നേരത്തെ തന്നെ അന്താരാഷ്ട്ര സർവിസുകൾ തുടങ്ങാൻ കൊച്ചി തിരഞ്ഞെടുത്തിരുന്നു. കൂടുതൽ എയർലൈനുകളെ കൊച്ചിയിൽ എത്തിക്കാൻ ബഹു.ചെയർമാനും ഡയറക്ടർ ബോർഡും നടത്തുന്ന ശ്രമങ്ങളാണ് ഫലം കണ്ടിട്ടുള്ളത്. ശീതകാല സമയപട്ടികയിൽ ഇന്ത്യയിലെ എല്ലാ പ്രമുഖനഗരങ്ങളിലേക്കും കൂടുതൽ സർവിസുകൾ നടത്താൻ കഴിയും എന്ന് സിയാൽ പ്രതീക്ഷിക്കുന്നു. അതിനുവേണ്ടിയുള്ള പദ്ധതികൾ അസ്രൂതണം ചെയ്തിട്ടുണ്ട് ''-സുഹാസ് കൂട്ടിച്ചേർത്തു.

    ഏപ്രിലിൽ സിയാലിന്റെ വേനൽക്കാല സമയപ്പട്ടിക തുടങ്ങുമ്പോൾ പ്രതിവാരം 1190 സർവീസുകളാണ് ഉണ്ടായിരുന്നത് ശീതകാല സമയപ്പട്ടികയോടെ കോവിഡ് പൂർവകാലത്തേ ട്രാഫിക്കിലേക്ക് ഉയരാൻ കഴിയുമന്നാണ് വിമാനത്താവള കമ്പനിയുടെ പ്രതീക്ഷ.
    Published by:Rajesh V
    First published: