• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

ചെറുകിട- ഇടത്തരം സംരംഭങ്ങളിൽ 14 ശതമാനം തൊഴിലവസരം വർധിച്ചെന്ന് സർവെ

നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും പിന്നാലെ ഓരോ മേഖലകളിലും വൻ തൊഴിൽ നഷ്ടം ഉണ്ടായെന്ന വിവരങ്ങൾക്ക് വിരുദ്ധമാണ് ഈ കണ്ടെത്തലുകൾ

news18india
Updated: March 8, 2019, 9:21 PM IST
ചെറുകിട- ഇടത്തരം സംരംഭങ്ങളിൽ 14 ശതമാനം തൊഴിലവസരം വർധിച്ചെന്ന് സർവെ
നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും പിന്നാലെ ഓരോ മേഖലകളിലും വൻ തൊഴിൽ നഷ്ടം ഉണ്ടായെന്ന വിവരങ്ങൾക്ക് വിരുദ്ധമാണ് ഈ കണ്ടെത്തലുകൾ
news18india
Updated: March 8, 2019, 9:21 PM IST
മുംബൈ: കഴിഞ്ഞ നാല് വർഷത്തിനിടെ ചെറുകിട - ഇടത്തരം സംരംഭങ്ങളിൽ 14 ശതമാനം തൊഴിലവസരം വർധിച്ചെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സിഐഐ) സർവെ.

നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും പിന്നാലെ ഓരോ മേഖലകളിലും വൻ തൊഴിൽ നഷ്ടം ഉണ്ടായെന്ന വിവരങ്ങൾക്ക് വിരുദ്ധമാണ് ഈ കണ്ടെത്തലുകൾ. 2018ൽ മാത്രം 1.3 കോടി തൊഴിൽ നഷ്ടം ഉണ്ടായെന്നാണ് സ്വകാര്യ മേഖലയിലെ വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്. 46 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് 2018ലേതെന്നാണ് എൻഎസ്എസ്ഒയുടെ ഔദ്യോഗിക വിവരങ്ങൾ.

also read: മകന്റെ വിവാഹത്തിന് പൊലീസ് ഉദ്യോഗസ്ഥർക്ക് മുകേഷ് അംബാനിയുടെ 'മധുര സമ്മാനം'

1,05,347 ചെറുകിട- ഇടത്തരം സംരംഭങ്ങളിലാണ് സർവെ നടത്തിയത്. കഴിഞ്ഞ നാല് വർഷത്തിനിടെ14 ശതമാനം തൊഴിലവസരം വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. പുതുതായി 3,32, 394 തൊഴിലുകൾ ഉണ്ടായെന്നും വ്യക്തമാക്കുന്നു. ഓരോ വർഷവും 3.3 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഇതിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ നാല് വർഷത്തിനിടെ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായിരിക്കുന്നത് മൈക്രോ സംരംഭങ്ങളിലാണെന്നാണ് സർവെ വ്യക്തമാക്കുന്നത്. അടുത്ത മൂന്ന് വർഷം കൂടി ഇത് തുടരുമെന്നും ഇതിൽ വ്യക്തമാക്കുന്നു.

ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതെന്നാണ് സർവെ ഫലം. ടെക്സ്റ്റൈൽസ്, അപ്പാരൽ, മെറ്റൽ പ്രോഡക്ട്സ് , മെഷീനറി പാർട്സ്, ട്രാൻസ്പോർട്ട്, ലോജിസ്റ്റിക് എന്നീ മേഖലകളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിൽ പറയുന്നു.

മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങളുള്ളത്. അടുത്ത മൂന്ന് വർഷം തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് സർവെ പ്രതീക്ഷിക്കുന്നത്. ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് സർക്കാർ നൽകിയ രണ്ട് ശതമാനം ഇന്ററെസ്റ്റ് സബ്വെൻഷൻ, ഇ-ഡിസ്കൗണ്ടിംഗ് സിസ്റ്റം വഴിയുള്ള വ്യാപാരം എന്നിവയാണ് തൊഴിലവസരങ്ങൾ വർധിക്കാൻ കാരണമായതെന്നാണ് പ്രതീക്ഷിക്കുന്നത്.
Loading...

First published: March 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...