Coca-Cola | കൊക്ക കോള സോഷ്യൽമീഡിയയിൽ ഒരു മാസത്തേക്ക് പരസ്യം നിർത്തി; കാരണം ഇതാണ്

സോഷ്യൽമീഡിയിലെ വംശീയതക്കെതിരായ പ്രതിഷേധമെന്ന നിലയ്ക്ക് ഒരു കൂട്ടം കമ്പനികൾ പരസ്യങ്ങൾ നിർത്തിവെക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് കൊക്കകോളയും നിലപാട് വ്യക്തമാക്കിയത്.

News18 Malayalam | moneycontrol
Updated: June 27, 2020, 2:58 PM IST
Coca-Cola | കൊക്ക കോള സോഷ്യൽമീഡിയയിൽ ഒരു മാസത്തേക്ക് പരസ്യം നിർത്തി; കാരണം ഇതാണ്
News18 Malayalam
  • moneycontrol
  • Last Updated: June 27, 2020, 2:58 PM IST
  • Share this:
ആഗോള പാനീയ നിർമാതാക്കളായ കൊക്ക കോള സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും പരസ്യങ്ങൾ നൽകുന്നത് താൽക്കാലികമായി നിർത്തി. കുറഞ്ഞത് 30 ദിവസത്തേക്കാണ് പരസ്യങ്ങൾ നിർത്തിയത്. ഈ സമയത്ത് എന്തെങ്കിലും മാറ്റങ്ങൾ വരുത്തണോ എന്ന കാര്യം കമ്പനി പരിശോധിക്കും. വിദ്വേഷം, അക്രമം, അനുചിതമായ ഉള്ളടക്കം എന്നിവ പ്രചരിപ്പിക്കുന്ന പ്ലാറ്റ്ഫോമുകളിൽ നിന്ന് രക്ഷപ്പെടാൻ കൂടുതൽ എന്തുചെയ്യാനാകുമെന്നതും വിലയിരുത്തും.

സോഷ്യൽമീഡിയിലെ വംശീയതക്കെതിരായ പ്രതിഷേധമെന്ന നിലയ്ക്ക് ഒരു കൂട്ടം കമ്പനികൾ പരസ്യങ്ങൾ നിർത്തിവെക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് കൊക്കകോളയും നിലപാട് വ്യക്തമാക്കിയത്. എന്നാൽ, ഔദ്യോഗിക ബഹിഷ്‌കരണത്തിൽ തങ്ങൾ ചേരുന്നില്ലെന്നാണ് കൊക്കകോള കമ്പനി വ്യക്തമാക്കിയത്. “ഞങ്ങൾ പരസ്യം താൽക്കാലികമായി നിർത്തുകയാണ്”- കമ്പനി പറഞ്ഞു.

Also Read- Amazon | സ്വയം ഡ്രൈവിംഗ് സാങ്കേതികവിദ്യ: സൂക്സിനെ ഏറ്റെടുക്കാനൊരുങ്ങി ആമസോൺ

''ജൂലൈ ഒന്നുമുതൽ, എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലെയും പെയ്ഡ് പരസ്യങ്ങൾ കുറഞ്ഞത് 30 ദിവസത്തേക്ക് നിർത്തിവെയ്ക്കുകയാണ്''- കൊക്ക കോള സിഇഒ ജെയിംസ് ക്വിൻസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

“ആഭ്യന്തരമായി പുനരവലോകനം ആവശ്യമാണോ എന്ന് നിർണ്ണയിക്കാൻ ഞങ്ങൾ ഈ സമയം ഉപയോഗിക്കും. പരസ്യ മാനദണ്ഡങ്ങളിലും നയങ്ങളിലും മാറ്റംവേണമോ എന്നതും പരിശോധിക്കും. വിദ്വേഷം, അക്രമം, അനുചിതമായ ഉള്ളടക്കം എന്നിവ ഒഴിവാക്കാൻ ഞങ്ങളുടെ സോഷ്യൽ മീഡിയ പങ്കാളികളിൽ നിന്ന് കൂടുതൽ എന്താണ് ഉണ്ടാകേണ്ടത് എന്നും നോക്കും. അവരിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തവും പ്രവർത്തനവും സുതാര്യതയും പ്രതീക്ഷിക്കുന്നുവെന്ന് ഞങ്ങൾ അവരെ അറിയിക്കും, ”- അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചയിൽ, വെറൈസൺ, ലെൻഡിംഗ് ക്ലബ്, ദി നോർത്ത് ഫെയ്സ്, ഏറ്റവും സമീപകാലത്ത് യൂണിലിവർ തുടങ്ങി 90 ലധികം കമ്പനികൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിൽ പരസ്യം നല്‍കുന്നതിനുള്ള തുക തടഞ്ഞുവെച്ചു. വിദ്വേഷ ഭാഷണത്തിനും പൊലീസിംഗ് ഉൾപ്പെടെയുള്ള തെറ്റായ വിവരങ്ങൾക്കും എതിരെ കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിർബന്ധിതരാക്കുന്നതിന് സമ്മർദം ചെലുത്തുന്നതിന്റെ  ഭാഗമായിട്ടാണ് ബഹിഷ്കരണം.

‘This article first appeared on Moneycontrol, read the original article here’
First published: June 27, 2020, 2:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading