കോവിഡ് വിൽപ്പനയെ കാര്യമായി ബാധിച്ചു; ആയിരക്കണക്കിന് പേരെ പുറത്താക്കാനൊരുങ്ങി കൊക്ക കോള
കോവിഡ് വിൽപ്പനയെ കാര്യമായി ബാധിച്ചു; ആയിരക്കണക്കിന് പേരെ പുറത്താക്കാനൊരുങ്ങി കൊക്ക കോള
കോവിഡ് മൂലമുണ്ടായ നഷ്ടം നികത്താനായി ആയിരക്കണക്കിന് ജീവനക്കാരെ പുറത്താക്കാനൊരുങ്ങുകയാണ് കൊക്ക കോള
CocaCola
Last Updated :
Share this:
ലോകത്താകമാനമുള്ള സംരംഭങ്ങളെ കോവിഡ് ബാധിച്ചിട്ടുണ്ട്. നിരവധി കമ്പനികൾ ഇതിനോടകം പൂട്ടുലിന്റെ വക്കിലുമാണ്. ആഗോള ബ്രാൻഡായ കൊക്കകോളയെയും കോവിഡ് കാര്യമായി ബാധിച്ചെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കോവിഡ് മൂലമുണ്ടായ നഷ്ടം നികത്താനായി ആയിരക്കണക്കിന് ജീവനക്കാരെ പുറത്താക്കാനൊരുങ്ങുകയാണ് കൊക്ക കോള.
അമേരിക്ക, കാനഡ, പ്യൂർട്ടോ റിക്കോ എന്നിവിടങ്ങളിലെ 4,000ത്തോളം ജീവനക്കാര്‍ക്കാകും ആദ്യ തൊഴിൽ നഷ്ടമാകുന്നത്. പിന്നീട് മറ്റ് രാജ്യങ്ങളിലും വ്യാപിക്കും. സ്വന്തമായി പിരിഞ്ഞുപോകാനുള്ള അവസരമാണ് കമ്പനി ഉണ്ടാക്കുന്നത്. ഇതനുസരിച്ചാകും പിരിച്ചു വിടലിനെ പറ്റി തീരുമാനിക്കുന്നത്.
മൊത്തം എത്ര പേർക്ക് ജോലികൾ നഷ്ടപ്പെടുമെന്ന് കോക്ക് വ്യക്തമാക്കിയില്ല എന്നാൽ കമ്പനിക്ക് ആഗോള തലത്തിൽ 350 ദശലക്ഷം ഡോളർ മുതൽ 550 ദശലക്ഷം ഡോളർ വരെ നഷ്ടമുണ്ടായെന്നാണ് സൂചന. 2019 ഡിസംബർ 31 ലെ കണക്കനുസരിച്ച് കോക്കിൽ 86,200 ജീവനക്കാർ ജോലി ചെയ്യുന്നു, അതിൽ 10,100 പേർ അമേരിക്കയിൽ ജോലി ചെയ്യുന്നവരാണ്.
കോക്കിന്റെ ഏറ്റവും പ്രശസ്തമായ സെഗ്മെന്റുകളായ കൊക്കക്കോള, സ്പോർട്സ് ഡ്രിങ്കുകൾ, കോഫി, ടീ എന്നിവയിൽ ഇനി കൂചുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ ആലോചന.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.