• HOME
 • »
 • NEWS
 • »
 • money
 • »
 • UPI വഴിയുള്ള പണമിടപാടുകൾ താൽക്കാലികമായി നിർത്തിവെയ്ക്കുന്നതായി ക്രിപ്റ്റോ എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോം Coinbase; തീരുമാനത്തിന് പിന്നിലെന്ത്?

UPI വഴിയുള്ള പണമിടപാടുകൾ താൽക്കാലികമായി നിർത്തിവെയ്ക്കുന്നതായി ക്രിപ്റ്റോ എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോം Coinbase; തീരുമാനത്തിന് പിന്നിലെന്ത്?

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്ലാറ്റ്ഫോം ആണ് കോയിന്‍ബേസ്. ഏപ്രിൽ ഏഴിനാണ് ഇന്ത്യയില്‍ സേവനങ്ങള്‍ നല്‍കുന്ന വിവരം കമ്പനി ഔദ്യോ​ഗികമായി അറിയിച്ചത്

 • Share this:
  ഇന്ത്യയിൽ യുപിഐ (UPI) വഴിയുള്ള പണമിടുപാടുകൾ സ്വീകരിക്കില്ലെന്ന് ക്രിപ്റ്റോ ‍ട്രേഡിങ്ങ് (Crypto Trading) പ്ലാറ്റ്ഫോമായ കോയിൻബേസ് ( Coinbase). ഈയിടക്കാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കോയിൻബേസ് ഇന്ത്യയിൽ സേവനങ്ങൾ പ്രഖ്യാപിച്ചത്.

  എന്താണ് കോയിൻബേസ്? യുപിഐ സംബന്ധിച്ച വിവാദം എന്താണ്?

  ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്ലാറ്റ്ഫോം ആണ് കോയിന്‍ബേസ്. ഏപ്രിൽ ഏഴിനാണ് ഇന്ത്യയില്‍ സേവനങ്ങള്‍ നല്‍കുന്ന വിവരം കമ്പനി ഔദ്യോ​ഗികമായി അറിയിച്ചത്. യുപിഐ പേമെന്റിലൂടെ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്താനാകും എന്നാണ് കമ്പനി ആദ്യം അറിയിച്ചിരുന്നത്. എന്നാൽ യുപിഐ ഉപയോ​ഗിച്ചുള്ള ക്രിപ്റ്റോ ഇടപാടുകളെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നു പറഞ്ഞുകൊണ്ട് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (National Payments Corporation of India) വിശദീകരണം നൽകിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

  ''എൻപിസിഐയുടെ വിശദീകരണത്തിനു ശേഷം കോയിൻബേസ് അവരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ക്രിപ്റ്റോകറൻസി ഇന്ത്യയിൽ നിയമവിധേയമല്ല. നിയമവിധേയമാക്കാതെ എൻപിസിഐ പോലൊരു റെ​ഗുലേറ്ററി ബോഡി അതിനെ അം​ഗീകരിക്കില്ല'',ഈ രം​ഗത്തെ ഒരു വിദ​ഗ്ധൻ പറ‍ഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

  ''പേയ്‌മെന്റ് സംവിധാനങ്ങൾ ഇടപാടുകൾ ന‍ടത്തുന്നവരുമായി സഹകരിക്കുകയും ഒന്നിലധികം മർച്ചന്റ് ഐഡികൾ (എംഐഡി) വഴി പ്രവർത്തിക്കുകയും ചെയ്യുന്നു. അനൗപചാരികമായി, നിലവിലെ നിയന്ത്രണങ്ങളെക്കുറിച്ച് അവരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ക്രിപ്‌റ്റോയ്‌ക്കായി ഈ പേയ്‌മെന്റുകൾ നടത്തുന്നതിന് പിന്നിൽ അവർക്ക് ബിസിനസ് താൽപര്യമുങ്ങളാണുള്ളത്'', ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

  എൻപിസിഐയുടെ വിശദീകരണത്തിനു പിന്നാലെ കോയിൻബേസും പ്രതികരണവുമായി രം​ഗത്തു വന്നു. ''ക്രിപ്‌റ്റോകറൻസി ഇടപാടുകൾക്കായി യുപിഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് എൻപിസിഐ അടുത്തിടെ പ്രസിദ്ധീകരിച്ച പ്രസ്താവനയെക്കുറിച്ച് ഞങ്ങളറിഞ്ഞു. വ്യവസായ മാനദണ്ഡങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഞങ്ങളുടെ പ്രവർത്തനമെന്ന് ഉറപ്പാക്കാൻ എൻപിസിഐയുമായും മറ്റ് അധികാര സ്ഥാപനങ്ങളുമായും സഹകരിച്ചു പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

  ഇന്ത്യൻ വിപണിയിലേക്ക് ഞങ്ങൾ രം​ഗപ്രവേശം ചെയ്യുമ്പോൾ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ ക്രിപ്‌റ്റോ ഇടപാടുകൾ തടസം കൂടാതെ ചെയ്യുന്നതിന്നി നിരവധി പേയ്‌മെന്റ് രീതികളും ഞങ്ങൾ പരീക്ഷിക്കുന്നുണ്ട്. ഈ രീതികളിൽ ഒന്നാണ് യുപി. ലളിതവും വേഗത്തിലുമുള്ള പേയ്‌മെന്റ് സംവിധാനമാണത്", കോയിൻബേസ് വ്യക്തമാക്കി.

  എൻപിസിഐ നേരിട്ട് നിരീക്ഷിക്കുന്നതാണ് ഇന്ത്യയിലെ യുപിഐ പേയ്‌മെന്റുകൾ. ക്രിപ്റ്റോ ഇടപാടുകൾ സംബന്ധിച്ച പ്രഖ്യാപനത്തെ തുടർന്ന് സ്ഥാപനത്തിന്റെ നിരീക്ഷണത്തിന് വിധേയമായിരിക്കുകയാണ് കോയിൻബേസും.

  എന്താണ് ക്രിപ്റ്റോ കറൻസി?

  ക്രിപ്‌റ്റോകറന്‍സി (Cryptocurrency) എന്നത് ഒരു ഡിജിറ്റല്‍ കറന്‍സിയാണ് (Digital Currency). 2009 ലാണ് ആദ്യമായി ക്രിപ്റ്റോകറന്‍സി അവതരിപ്പിക്കപ്പെടുന്നത്. ഇന്ന് വിപണിയില്‍ വ്യത്യസ്തങ്ങളായ ക്രിപ്റ്റോ കറന്‍സികള്‍ നിലവിലുണ്ട്. അടുത്ത കാലത്ത് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കും ദ്രുതഗതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. ഓരേ നിമിഷവും വിപണിയെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്താന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കാന്‍ കഴിയുക.
  Published by:Arun krishna
  First published: