മാനേജർക്ക് സഹപ്രവർത്തകരുടെ സമ്മാനം; 10 ലക്ഷം രൂപയുടെ കാർ

എണ്ണൂറോളം ജീവനക്കാർ പിരിവെടുത്താണ് മാനേജർക്ക് 10 ലക്ഷം രൂപ വില വരുന്ന ഹോണ്ട അമേസ് കാറാണ് നൽകിയത്

News18 Malayalam | news18-malayalam
Updated: November 18, 2019, 3:30 PM IST
മാനേജർക്ക് സഹപ്രവർത്തകരുടെ സമ്മാനം; 10 ലക്ഷം രൂപയുടെ കാർ
sudheer samsung
  • Share this:
കൊച്ചി: ഒരു മാനേജർ ജോലിയിൽനിന്ന് പിരിഞ്ഞുപോകുമ്പോൾ സഹപ്രവർത്തകർ എന്ത് സമ്മാനം നൽകും? പല മറുപടികളും ലഭിക്കാം. എന്നാൽ പത്ത് ലക്ഷം രൂപയുള്ള ഒരു കാർ സമ്മാനമായി ലഭിച്ചാലോ? അത്തരമൊരു സമ്മാനമാണ് സാംസങ് ഇന്ത്യയുടെ സെൽ ഔട്ട് ഡിവിൽഷനിലെ കേരള റീജിയണൽ മാനേജർ ആയിരുന്ന പി.എസ് സുധീറിന് സഹപ്രവർത്തകർ നൽകിയത്.

എണ്ണൂറോളം ജീവനക്കാർ പിരിവെടുത്താണ് മാനേജർക്ക് 10 ലക്ഷം രൂപ വില വരുന്ന ഹോണ്ട അമേസ് കാറാണ് നൽകിയത്. ഒരു പക്ഷേ ഇന്ത്യൻ വ്യവസായരംഗത്ത് രാജിവെക്കുന്ന മാനേജർക്ക് ഇത്രയും വലിയൊരു സമ്മാനം നൽകുന്നത് ഇതാദ്യമായിരിക്കും. കാർ സമ്മാനമായി നൽകി എന്നതിനേക്കാൾ ഏറെ വികാരനിർഭരമായ യാത്രയയപ്പാണ് സുധീറിന് നൽകിയത്. സുധീർ പോകുന്നതിൽ പലരും ഏറെ വിഷമത്തോടെയാണ് പ്രതികരിച്ചത്. സുധീറിന്‍റെ മറുപടി സംസാരവും ഏറെ ഹൃദയസ്പർശിയായിരുന്നു.

സ്മാർട്ട് ഫോൺ വിപണിയിൽ സാംസങ് വമ്പൻ നേട്ടങ്ങൾ കൈവരിച്ച പത്ത് വർഷത്തോളം സുധീർ സുപ്രധാന പദവിയിൽ ഉണ്ടായിരുന്നു. ഇന്ത്യൻ സ്മാർട്ട് ഫോൺ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സാംസങ് കൊണ്ടുവന്നത്. അതിന്‍റെ അലയൊലികൾ കേരള വിപണിയിലേക്കും കൊണ്ടുവരുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. സാംസങ്ങിന്‍റെ സെയിൽ ടീമിന് പുത്തൻ ഉണർവ് നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ്. വിവോ ഇന്ത്യയുടെ റീട്ടെയിൽ ഹെഡ് ചുമതലയുള്ള ഡെപ്യൂട്ടി ജനറൽ മാനേജർ ഓഫർ സ്വീകരിച്ചുകൊണ്ടാണ് സുധീർ സാംസങ് വിടുന്നത്.
First published: November 18, 2019, 3:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading