• HOME
  • »
  • NEWS
  • »
  • money
  • »
  • Cylinder Price hike | വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു; സിലിണ്ടർ വില 2000 രൂപ കടന്നു

Cylinder Price hike | വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു; സിലിണ്ടർ വില 2000 രൂപ കടന്നു

വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

  • Share this:
    കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ (Commercial LPG cylinder) വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് വര്‍ധിച്ചത്. 2009 രൂപയാണ്  കൊച്ചിയിൽ  സിലിണ്ടറിന്റെ വില. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 2,012 രൂപയാണ് വില.വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

    അതേ സമയം രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല. നൂറ് ദിവസത്തിനു മുകളിലായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. 2021 നവംബര്‍ 4 ന് കേന്ദ്ര സർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനു ശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.

    പെട്രോളിന്റെ തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും സര്‍ക്കാര്‍ കുറച്ചതോടെ ഇന്ധന വിലയില്‍ ഗണ്യമായ കുറവുണ്ടായി. പിന്നീട് 2021 ഡിസംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ പെട്രോളിന്റെ മൂല്യവര്‍ധിത നികുതി 30 ശതമാനത്തില്‍ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 8.56 രൂപ കുറച്ചു.

    പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ് ഡൽഹിയിൽ ഇന്ധനവില. നാഗാലാൻഡ് പെട്രോളിന്റെ നികുതി ലിറ്ററിന് 29.80 ൽ നിന്ന് 25 ശതമാനമായി കുറച്ചതിനാൽ ഉപഭോക്താക്കൾക്ക് 2.22 രൂപ ഇളവ് ലഭിച്ചു. ഡീസൽ നികുതി നിരക്കും ലിറ്ററിന് 11.08 രൂപയിൽ നിന്ന് 10.51 രൂപയായി കുറച്ചു.

    പശ്ചിമ ബംഗാൾ, രാജസ്ഥാൻ, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളും പെട്രോൾ, ഡീസൽ നിരക്ക് കുറച്ചു.

    Also Read- മാര്‍ച്ചില്‍ 13 ദിവസം ബാങ്കുകള്‍ പ്രവർത്തിക്കില്ല; ഈ അവധി ദിനങ്ങള്‍ അറിയാം

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയര്‍-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകള്‍ താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോള്‍ - ലിറ്ററിന് 109.98 രൂപ
    ഡീസല്‍ - ലിറ്ററിന് 94.14 രൂപ

    2. ഡല്‍ഹി

    പെട്രോള്‍ ലിറ്ററിന് 95.41 രൂപ
    ഡീസല്‍ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോള്‍ ലിറ്ററിന് 101.40 രൂപ
    ഡീസല്‍ - ലിറ്ററിന് 91.43 രൂപ

    4. കൊല്‍ക്കത്ത

    പെട്രോള്‍ - ലിറ്ററിന് 104.67 രൂപ
    ഡീസല്‍ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാല്‍

    പെട്രോള്‍ ലിറ്ററിന് 107.23 രൂപ
    ഡീസല്‍ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോള്‍ ലിറ്ററിന് 108.20 രൂപ
    ഡീസല്‍ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോള്‍ ലിറ്ററിന് 100.58 രൂപ
    ഡീസല്‍ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോള്‍ - ലിറ്ററിന് 94.58 രൂപ
    ഡീസല്‍ ലിറ്ററിന് 81.29 രൂപ

    9. ലഖ്നൗ

    പെട്രോള്‍ ലിറ്ററിന് 95.28 രൂപ
    ഡീസല്‍ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗര്‍

    പെട്രോള്‍ ലിറ്ററിന് 95.35 രൂപ
    ഡീസല്‍ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോള്‍ ലിറ്ററിന് 106.36 രൂപ
    ഡീസല്‍ - ലിറ്ററിന് 93.47 രൂപ
    Published by:Jayashankar Av
    First published: