നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • പെന്റഗൺ മൈക്രോസോഫ്റ്റ് കരാർ റദ്ദാക്കി; ജെഫ് ബെസോസിന് 1,56,98,97,00,00,000 രൂപയുടെ വർധന

    പെന്റഗൺ മൈക്രോസോഫ്റ്റ് കരാർ റദ്ദാക്കി; ജെഫ് ബെസോസിന് 1,56,98,97,00,00,000 രൂപയുടെ വർധന

    ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ ജെഫ് ബെസോസിന്റെ ആസ്തി ചൊവ്വാഴ്ച 211 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് ഏകദേശം 15,69,897 കോടി രൂപ വരും.

    Jeff Bezos

    Jeff Bezos

    • Share this:
      സമ്പത്ത് സ്വരുക്കൂട്ടുന്ന കാര്യത്തില്‍ ലോകത്തെ മുഴുവന്‍ പിന്നിലാക്കി കുതിക്കുന്ന അമേരിക്കന്‍ വ്യവസായിയാണ് ജെഫ് ബെസോസ്. ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ ജെഫ് ബെസോസിന്റെ ആസ്തി ചൊവ്വാഴ്ച 211 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് ഏകദേശം 15,69,897 കോടി രൂപ വരും. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ ക്ലൗഡ് കമ്പ്യൂട്ടിങ് കരാര്‍ റദ്ദാക്കുന്നതായി പെന്റഗണ്‍ പ്രഖ്യാപിച്ചതിന്റെ ഫലമായി ആമസോണിന്റെ ഓഹരികള്‍ 4.7 ശതമാനം ഉയര്‍ന്നതോടെയാണ് ജെഫ് ബെസോസിന്റെ ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടായത്. ശതകോടീശ്വരന്മാരുടെ ബ്ലൂംസ്ബര്‍ഗ് സൂചിക പ്രകാരം ബെസോസിന്റെ ആകെ സമ്പാദ്യത്തില്‍ 8.4 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

      ഒടുവില്‍ ഈ തുകയ്ക്ക് ഏറ്റവും അടുത്തായി ബ്ലൂംസ്ബര്‍ഗ് റാങ്കിങില്‍ ഇടം പിടിച്ചത് ടെസ്ലയുടെ ഉടമയായ ഇലോണ്‍ മസ്‌ക് ആയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മസ്‌കിന്റെ ആകെ സമ്പാദ്യം 210 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. ലോകത്തെ ഏറ്റവും വലിയ ധനികന്റെ സ്ഥാനത്ത് ഈ രണ്ടു വ്യവസായികളും ഈ വര്‍ഷം തുടക്കത്തില്‍ ഇടം പിടിച്ചിരുന്നെങ്കിലും മാര്‍ച്ച് പകുതി മുതല്‍ ആമസോണിന്റെ ഓഹരികളില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതോടെ ജെഫ് ബെസോസ് സമ്പത്തിന്റെ കാര്യത്തില്‍ തന്റെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.

      കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഓഹരിവിലയിലുണ്ടായ കുതിച്ചുചാട്ടം ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള ടെക് ഭീമന്മാരുടെ സമ്പാദ്യത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണമായിട്ടുണ്ട്. ടെസ്ലയുടെ ഓഹരികളില്‍ ചൊവ്വാഴ്ച ഇടിവ് രേഖപ്പെടുത്തിയെങ്കിലും 180.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മസ്‌ക് ലോകത്തിലെ ധനികരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ആഡംബര ഉത്പന്നങ്ങളുടെ വ്യാപാരിയായ ഫ്രഞ്ച് വ്യവസായി ബെര്‍ണാള്‍ഡ് അര്‍നോള്‍ട്ട് 168.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മൂന്നാം സ്ഥാനം കൈയടക്കുന്നു.

      2020-ല്‍ ആമസോണിന്റെ ഓഹരികളിലുണ്ടായ കുതിച്ചുചാട്ടത്തെക്കാള്‍ ഉയര്‍ന്ന വര്‍ദ്ധനവാണ് ഇപ്പോള്‍ ബെസോസിന്റെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്. മഹാമാരിയുടെ വ്യാപനഘട്ടത്തില്‍ കമ്പനിയുടെ വിലയിലുണ്ടായ വര്‍ദ്ധനവ് മൂലം അദ്ദേഹത്തിന്റെ സമ്പാദ്യം 206.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. 27 വര്‍ഷം നീണ്ടുനിന്ന സേവനത്തിന് ശേഷം 57 വയസുകാരനായ ബെസോസ് ആമസോണിന്റെ സി ഇ ഒ പദവിയില്‍ നിന്ന് ഈ ആഴ്ച ഔദ്യോഗികമായി പടിയിറങ്ങിയിരുന്നു. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തുടരുന്ന അദ്ദേഹം ആമസോണിന്റെ 11 ശതമാനം ഓഹരിയുടെ ഉടമ കൂടിയാണ്.

      മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനുമായി 2019-ല്‍ ഉണ്ടാക്കിയ 10 ബില്യണ്‍ ഡോളറിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് കരാര്‍ റദ്ദാക്കുന്നതായി പെന്റഗണ്‍ ചൊവ്വാഴ്ചയാണ് അറിയിച്ചത്. ഈ ഇടപാടിനെച്ചൊല്ലി സര്‍ക്കാരും യു എസിലെ പ്രമുഖ ടെക് കമ്പനികളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. ഈ കരാറുമായി ബന്ധപ്പെട്ട ജോലികള്‍ മൈക്രോസോഫ്റ്റിനും അവരുടെ എതിരാളികളായ ആമസോണിനും വീതിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കരുതപ്പെടുന്നു.

      Summary: The world’s richest man reached a record $211 billion net worth   after Amazon.com Inc. shares rose 4.7% after the Pentagon announced it was canceling a cloud-computing contract with  Microsoft Corp.
      Published by:Sarath Mohanan
      First published:
      )}