നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • National Cooperative Conference|ഊരാളുങ്കലിനേയും കോഴിക്കോട് സഹകരണ ആശുപത്രിയേയും അഭിനന്ദിച്ച് അമിത് ഷാ

  National Cooperative Conference|ഊരാളുങ്കലിനേയും കോഴിക്കോട് സഹകരണ ആശുപത്രിയേയും അഭിനന്ദിച്ച് അമിത് ഷാ

  രാജ്യത്തിന്റെ വികസനത്തിനായി സഹകരണ മന്ത്രാലയത്തിന് വളരെ പ്രധാനപ്പെട്ട സംഭാവന നൽകാൻ കഴിയുമെന്ന് അമിത് ഷാ

  Image: ANI

  Image: ANI

  • Share this:
   ന്യൂഡൽഹി: ന്യൂഡൽഹി: ആദ്യ മെഗാ കോർപ്പറേറ്റീവ് സമ്മേളനത്തിന് തുടക്കം. കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി അമിത് ഷായും സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിലെ ഊരാളുങ്കലും കോഴിക്കോട് സഹകരണ ആശുപത്രിയും മാതൃകാ സഹകരണ സ്ഥാപനങ്ങളാണെന്ന് സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. നിരവധി മാതൃകാ സ്ഥാപനങ്ങള്‍ സഹകരണമേഖലയില്‍ ഉണ്ടെന്നു പറഞ്ഞാണ് അദ്ദേഹം ഊരാളുങ്കലും കോഴിക്കോട് സഹകരണാശുപത്രിയും അടക്കമുള്ള പേരുകള്‍ പരാമര്‍ശിച്ചത്.

   രാജ്യത്തിന്റെ വികസനത്തിനായി സഹകരണ മന്ത്രാലയത്തിന് വളരെ പ്രധാനപ്പെട്ട സംഭാവന നൽകാൻ കഴിയും. ഇതിനായി പുതിയ പദ്ധതികളും രൂപരേഖ തയ്യാറാക്കുകയും സുതാര്യത ഉറപ്പ് വരുത്തുകയും വേണമെന്ന് അമിത് ഷാ ചടങ്ങിൽ പറഞ്ഞു. ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് സമ്മേളനം നടക്കുന്നത്.   രാജ്യത്ത പ്രഥമ സഹകരണ മന്ത്രാലയത്തിന്റെ മന്ത്രിയായി തന്നെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്നും തനിക്ക് അവസരം നൽകിയതിൽ പ്രധാനമന്ത്രിയോട് നന്ദി പറയുന്നുവെന്നും ചടങ്ങിൽ സംസാരിക്കവേ അമിഷ് ഷാ പറഞ്ഞു.

   ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. ഈ അവസരത്തിൽ പുതിയ സഹകരണ നയവും കേന്ദ്ര സർക്കാർ ആരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.


   ഇന്ന്, രാജ്യത്തെ 91% ഗ്രാമങ്ങളിലും ചെറുതോ വലുതോ ആയ സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.


   രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഈ വർഷം ജൂലൈയിൽ രൂപീകരിച്ച പുതിയ സഹകരണ മന്ത്രാലയത്തിന്റെ അധിക ചുമതലയുള്ള മന്ത്രിയായി സ്ഥാനമേറ്റ അമിത് ഷാ അഭിസംബോധന ചെയ്യുന്ന ആദ്യ ദേശീയ സഹകരണ സമ്മേളനമാണിത്.

   രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക, പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് രൂപീകരിക്കുക, മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ (എംഎസ്‌സി‌എസ്) വികസനം സാധ്യമാക്കുന്നതിനുള്ള പ്രക്രിയകൾ കാര്യക്ഷമമാക്കുക എന്നിവയാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

   സഹകരണ സംഘങ്ങളായ ഇഫ്കോ (IFFCO), നാഷണൽ കോ -ഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യ (National Cooperative Federation of India), അമുൽ (Amul), സഹകാർ ഭാരതി (Sahakar Bharti), നാഫെഡ് (NAFED), ക്രിബ്കോ (KRIBHCO) തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 2,000ഓളം അംഗങ്ങൾ നേരിട്ടും 8 കോടി ആളുകൾ വിർച്വലായും പരിപാടിയിൽ പങ്കെടുക്കും.
   Published by:Naseeba TC
   First published: