കൊറോണ വൈറസ്; കോടികളുടെ നഷ്ടം ഭയന്ന് സൂററ്റിലെ വജ്ര വ്യവസായം

എല്ലാ വർഷവും 50,000 കോടി രൂപയുടെ പോളിഷ് ചെയ്ത വജ്രങ്ങളാണ് ഹോങ്കോംഗിലേക്ക് സൂററ്റിൽ നിന്ന് കയറ്റി അയക്കുന്നത്.

News18 Malayalam | news18-malayalam
Updated: February 5, 2020, 4:51 PM IST
കൊറോണ വൈറസ്; കോടികളുടെ നഷ്ടം ഭയന്ന് സൂററ്റിലെ വജ്ര വ്യവസായം
Representational photo (Reuters)
  • Share this:
സൂററ്റ്: ചൈനയിൽ പടർന്നു പിടിച്ച കൊറോണ വൈറസിനെ തുടർന്ന് കോടികളുടെ നഷ്ടം ഭയന്നിരിക്കുകയാണ് സൂററ്റിലെ വജ്ര വ്യവസായ മേഖല. അടുത്ത രണ്ട് മാസം 8000 കോടി രൂപയുടെ നഷ്ടമെങ്കിലുമുണ്ടാകുമെന്നാണ് സൂചന.

സൂററ്റിൽ നിന്ന് ഏറ്റവും കൂടുതൽ വജ്രം കയറ്റുമതി ചെയ്യുന്നത് ഹോങ്കോംഗിലേക്കാണ്. ചൈനയിൽ കൊറോണ വൈറസിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതാണ് വജ്ര വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

also read:ഇനി കളി കാര്യമാകും; വിദേശ കളിപ്പാട്ടങ്ങളുടെ തീരുവ കുത്തനെ കൂട്ടി

എല്ലാ വർഷവും 50,000 കോടി രൂപയുടെ പോളിഷ് ചെയ്ത വജ്രങ്ങളാണ് ഹോങ്കോംഗിലേക്ക് സൂററ്റിൽ നിന്ന് കയറ്റി അയക്കുന്നതെന്ന് ജെംസ് ആൻഡ് ജൂവല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗണ്‍സിൽ റീജേണൽ ചെയർമാൻ ദിനേശ് നവാദിയ പറഞ്ഞു. മൊത്തം വജ്ര കയറ്റുമയിയുടെ 37 ശതമാനമാണിത്. ഒരു മാസം നീണ്ട അവധി ഹോങ്കോംഗിൽ പ്രഖ്യാപിച്ചതോടെ അവിടെ ഓഫീസുള്ള ഗുജറാത്തികളായ വ്യവസായികളൊക്കെ തിരിച്ചെത്തിയതായും അദ്ദേഹം പറഞ്ഞു.

സാഹചര്യങ്ങൾ മാറിയില്ലെങ്കിൽ സൂററ്റ് വജ്ര വ്യവസായത്തിന് ഇത് വലിയ ആഘാതമാകുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെ തുടർന്ന് അടുത്ത മാസം ഹോങ്കോംഗിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ജ്വല്ലറി എക്സിബിഷനും മാറ്റി വയ്ക്കാൻ സാധ്യതയുണ്ടെന്ന ഭയത്തിലാണ് വജ്ര വ്യവസായികൾ. അങ്ങനെ സംഭവിച്ചാൽ അതും വലിയ ആഘാതമാകും.
First published: February 5, 2020, 4:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading