സാംക്രമികരോഗങ്ങളെ പ്രതിരോധിക്കാൻ ആയുർവേദ ഇമ്മ്യൂണിറ്റി ക്ലിനിക്കുകൾ

Covid 19 in Kerala | ഇമ്മ്യൂണിറ്റി ക്ലിനിക്കുകളിൽ പരിശോധന പൂർണമായും സൌജന്യമായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്ന മുറയ്ക്കാണ് പരിശോധന ക്രമീകരണങ്ങൾ.

News18 Malayalam | news18-malayalam
Updated: April 21, 2020, 12:35 PM IST
സാംക്രമികരോഗങ്ങളെ പ്രതിരോധിക്കാൻ ആയുർവേദ ഇമ്മ്യൂണിറ്റി ക്ലിനിക്കുകൾ
ayurveda
  • Share this:
കൊച്ചി: സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി കേരളത്തിലെ സ്വകാര്യ ആയുർവേദ ആശുപത്രികളിൽ ഇമ്മ്യൂണിറ്റി ക്ലിനിക്ക് ആരംഭിക്കും. കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഇമ്മ്യൂണിറ്റി ക്ലിനിക്കുകൾ തുടങ്ങുന്നത്. സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആയുർവേദ ആശുപത്രികളിൽ ആഴ്ചയിൽ മൂന്നു ദിവസം ക്ലിനിക്കിന്‍റെ സേവനം ലഭ്യമാകും.

ഇമ്മ്യൂണിറ്റി ക്ലിനിക്കുകളിൽ പരിശോധന പൂർണമായും സൌജന്യമായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്ന മുറയ്ക്കാണ് പരിശോധന ക്രമീകരണങ്ങൾ. ഫോൺ മുഖേനയും മാർഗനിർദേശങ്ങൾ ലഭ്യമാക്കും. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾക്ക് അനുസൃതമായിട്ടാകും ഇമ്മ്യൂണിറ്റി ക്ലിനിക്കുകൾ പ്രവർത്തിക്കുക.

കേരളത്തിലെ സ്വകാര്യ ആയുർവേദ ആശുപത്രി മേഖലയിലെ പ്രമുഖരായ ഡോ. പി.എം. വാരിയർ (ചീഫ് ഫിസിഷ്യൻ, കോട്ടയ്ക്കൽ; ആര്യവൈദ്യശാല, ആയുർവേദ പാനൽ ചെയർമാൻ സി.ഐ.ഐ.), ഡോ പി.ആർ;. കൃഷ്ണകുമാർ; (മാനേജിങ് ഡയറക്ടർ, ആര്യ വൈദ്യഫാർമസി കോയമ്പത്തൂർ), ഡോ. രാമനാഥൻ (മാനേജിങ് ഡയറക്ടർ, സീതാറാം ആയുർവേദ ഫാർമസി, ജനറൽ സെക്രട്ടറി, എ.എം.എം.ഒ.ഐ.), ഡോ. കൃഷ്ണകുമാർ; (ജന. സെക്രട്ടറി, എ.ഡി.എം.എ.), ഡോ സാദത്ത് ദിനകർ, ജന. സെക്രട്ടറി, എം.എം.എ.ഐ.), ഡോ. ഹരീന്ദ്രൻ നായർ; (പങ്കജകസ്തൂരി), അഷ്ടവൈദ്യൻ നീലകണ്ഠൻ മൂസ് (വൈദ്യരത്നം ഔഷധശാല) എന്നിവർ അറിയിച്ചു.
You may also like:'എന്താ പെണ്ണിന് കുഴപ്പം' കൊച്ചുമിടുക്കിയുടെ ടിക് ടോക് വൈറൽ; പിന്നാലെ മന്ത്രിയുടെ അഭിനന്ദനവും [NEWS]GOOD NEWS: തലയുയർത്തി കേരളം; ഇന്ത്യയിൽ ആദ്യം; സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ലോക വൈറോളജി നെറ്റ്‌വർക്കിൽ അംഗത്വം [NEWS]ലോക്ക്ഡൗൺ കാലത്ത് മോഷ്ടാവായ 16കാരനോട് ക്ഷമിച്ച് കോടതി; മോഷണം സഹോദരനും അമ്മയ്ക്കും ഭക്ഷണത്തിനായി [NEWS]
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.), ആയുർവേദ മെഡിസിൻ മാനുഫാക്ചറിങ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൽ ഓഫ് ഇന്ത്യ എന്നീ സംഘടനകളും ആയുർവേദ രംഗത്തെ കേരളത്തിലെ ഉത്പാദകരും ആശുപത്രികളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

First published: April 21, 2020, 12:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading