Covid 19 | മഹാമാരിയുടെ പരിഭ്രാന്തി വ്യാപിച്ചത് പരിധിവിട്ട്; രാകേഷ് ജുൻജുൻവാല
ബിസിനസ്സ് എളുപ്പമാക്കുന്നതിലാണ് ഇന്ത്യ അടിയന്തിരമായി ശ്രദ്ധിക്കേണ്ടത്. ഇതുവഴി മാത്രമാണ് നമുക്ക് തിരിച്ചുവരാൻ സാധിക്കുക
Rakesh Jhunjhunwala
- News18 Malayalam
- Last Updated: June 1, 2020, 4:56 PM IST
ന്യൂഡൽഹി: കോവിഡ് മഹാമാരി അമിത ആശങ്ക പടർത്തിയെന്നും ജനങ്ങൾക്കിടയിൽ ഒരുതരം ഭയം സൃഷ്ടിച്ചുവെന്നും പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല. 'വയോധികർക്കും രോഗാവസ്ഥയിലുള്ളവർക്കും അത്യന്തം കഠിനമാണ് കോവിഡ് 19 എന്നാൽ ബാക്കിയുള്ളവർക്ക് ഇത് സാധാരണ പനി മാത്രമാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
TRENDING:Viral | തബ് ലീഗി പ്രവർത്തകരെ തീവ്രവാദികളെന്ന് വിളിച്ച് കാൻപുർ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ; യുപി സർക്കാരിനും വിമർശനം[NEWS]പിന്നിട്ടത് പ്രതിസന്ധികൾ മാത്രം നിറഞ്ഞ കാലം; 'ഇനി നല്ല കുറേ സിനിമകൾ കാണണം' : ടോം ജോസ് [NEWS]'വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം'; ഇപ്പോൾ സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കണം: പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല [NEWS] ആരോഗ്യസംവിധാനങ്ങൾ സൃഷ്ടിക്കാനും മികച്ചതാക്കാനും ലോക്ക് ഡൗൺ അനിവാര്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകരുതലുകളോടെ സമ്പദ് വ്യവസ്ഥ തുറക്കുന്നതിലാണ് രാജ്യം ഇനി ശ്രദ്ധിക്കേണ്ടത്. CNBC-TV18 പ്രത്യേക അഭിമുഖത്തിൽ ജുൻജുൻവാല പറഞ്ഞു.
തൊഴിൽമേഖലയിലെ പരിഷ്ക്കരണ നടപടികൾ മന്ദഗതിയിലാണെന്നത് നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് രാകേഷ് ജുൻജുൻവാല പറഞ്ഞു. ബിസിനസ്സ് എളുപ്പമാക്കുന്നതിലാണ് ഇന്ത്യ അടിയന്തിരമായി ശ്രദ്ധിക്കേണ്ടത്. ഇതുവഴി മാത്രമാണ് നമുക്ക് തിരിച്ചുവരാൻ സാധിക്കുക ”- അദ്ദേഹം വ്യക്തമാക്കി. കോവിഡ് -19 സൃഷ്ടിച്ച പ്രതിസന്ധി തുടരുന്നുണ്ടെങ്കിലും വൈകാതെ ഓഹരി വിപണി തിരിച്ചുവരുമെന്ന് പ്രത്യാശിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
TRENDING:Viral | തബ് ലീഗി പ്രവർത്തകരെ തീവ്രവാദികളെന്ന് വിളിച്ച് കാൻപുർ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ; യുപി സർക്കാരിനും വിമർശനം[NEWS]പിന്നിട്ടത് പ്രതിസന്ധികൾ മാത്രം നിറഞ്ഞ കാലം; 'ഇനി നല്ല കുറേ സിനിമകൾ കാണണം' : ടോം ജോസ് [NEWS]'വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം'; ഇപ്പോൾ സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കണം: പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല [NEWS]