നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Life Insurance Policy | നിയമത്തിൽ മാറ്റം; കോവിഡ് ബാധിച്ചവർ പുതിയ പോളിസി എടുക്കാൻ 3 മാസം വരെ കാത്തിരിക്കണം

    Life Insurance Policy | നിയമത്തിൽ മാറ്റം; കോവിഡ് ബാധിച്ചവർ പുതിയ പോളിസി എടുക്കാൻ 3 മാസം വരെ കാത്തിരിക്കണം

    മറ്റ് അസുഖങ്ങൾക്ക് എന്നത് പോലെ തന്നെ കൊറോണ വൈറസ് കേസുകളിലും ഇൻഷുറൻസ് വെയിറ്റിംഗ് പിരീഡ് ബാധകമാക്കിയിട്ടുണ്ട്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ഓരോ വ്യക്തിയുടെ ജീവിതത്തിലും ലൈഫ് ഇൻഷുറൻസിന് (Life Insurance) വളരെയേറെ പ്രധാന്യമുണ്ട്. പോളിസി ഉടമയെയും കുടുംബത്തെയും സാമ്പത്തികമായി സുരക്ഷിതമാക്കാൻ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലൈഫ് ഇൻഷുറൻസ് പോളിസികൾ. ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളിൽ ഒന്ന് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. എന്തായാലും നിങ്ങൾ ഒരു പുതിയ ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ തീർച്ചയായും ചില പുതിയ നിയമ (Rules) മാറ്റങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.

      നിങ്ങൾ അടുത്തിടെ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചയാളാണോ? എങ്കിൽ പുതിയ ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുന്നതിനായി മൂന്ന് മാസം വരെയെങ്കിലും കാത്തിരിക്കണം. ചില റിപ്പോർട്ടുകൾ അനുസരിച്ച്, മറ്റ് അസുഖങ്ങൾക്ക് എന്നത് പോലെ തന്നെ കൊറോണ വൈറസ് കേസുകളിലും ഇൻഷുറൻസ് വെയിറ്റിംഗ് പിരീഡ് ബാധകമാക്കിയിട്ടുണ്ട്. പോളിസി വാഗ്ദാനം ചെയ്യുന്നതിന് മുമ്പ് അപകടസാധ്യതയുള്ള ചില രോഗങ്ങളുള്ളവർക്ക് ഇൻഷുറൻസ് കമ്പനികൾ ഒരു നിശ്ചിത കാലയളവിലേക്ക് വെയിന്റിംഗ് പീരിയഡ് നൽകാറുണ്ട്. ഈ രോഗങ്ങളുടെ പട്ടികയിലേയ്ക്കാണ് ഇപ്പോൾ കോവിഡും ഉൾപ്പെടുത്തിയിരിക്കുന്നത്.

      കൊറോണ വൈറസുമായി ബന്ധപ്പെട്ട ഉയർന്ന മരണനിരക്കിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് രോഗമുക്തരായ വ്യക്തികൾക്കും പുതിയ ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് കാത്തിരിപ്പ് കാലയളവ് നടപ്പിലാക്കിയതെന്ന് പിടിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു.

      ഉയർന്ന മരണനിരക്ക് റീഇൻഷുറൻസ് ബിസിനസിനെ ബാധിച്ചതിനാൽ കൊറോണ കേസുകളും സ്റ്റാൻഡേർഡ് വെയിറ്റിംഗ് പിരീഡ് മാനദണ്ഡങ്ങൾക്ക് കീഴിൽ കൊണ്ടുവരാൻ റീഇൻഷുറർമാർ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. കാത്തിരിപ്പ് കാലയളവ് ഏകദേശം ഒന്ന് മുതൽ മൂന്ന് മാസം വരെയാണ്.

      “ടേം ഇൻഷുറൻസ് പ്ലാനുകൾ ലൈഫ് ഇൻഷുറൻസ് കമ്പനികൾ റീഇൻഷുറൻസ് ചെയ്യുന്നുണ്ട്. കൂടാതെ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ക്ലെയിമുകളും വളരെയധികം ഉയർന്നിരുന്നു. അതിനാലാണ് റീ ഇൻഷുറൻസ് കമ്പനികൾ ഈ ആവശ്യം ഉന്നയിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. അതിനാൽ ഞങ്ങൾക്കും ഈ നിയമം ഉടനടി പ്രാബല്യത്തിൽ വരുത്തേണ്ടതുണ്ട് ”ഏജസ് ഫെഡറൽ ലൈഫ് പ്രൊഡക്ട് മേധാവി കാർത്തിക് രാമൻ പറഞ്ഞു.

      കോവിഡ് കാരണമുള്ള മരണനിരക്ക് ഉയർന്നതിനാൽ കാത്തിരിപ്പ് കാലാവധി ബാധകമാകുന്ന രോഗങ്ങളുടെ പട്ടികയിൽ കൊറോണ വൈറസ് അണുബാധയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഐബിഎഐ) പ്രസിഡന്റ് സുമിത് ബോറ പറഞ്ഞു.

      “മുമ്പ്, മരണനിരക്ക് കുറവായിരുന്നു, എന്നാൽ മരണനിരക്ക് ഉയരുമ്പോൾ ക്ലെയിമുകൾ നൽകാൻ പ്രീമിയം തുക പര്യാപ്തമല്ലാതെ വരുന്നു. കോവിഡ് വെറും ജലദോഷമോ പനിയോ അല്ലെന്നും“ അദ്ദേഹം പറഞ്ഞു. “ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും അവയവങ്ങളെയും പ്രത്യേകിച്ച് ശ്വാസകോശത്തെയും നശിപ്പിക്കുന്നുവെന്നും ബോറ പറഞ്ഞു.

      2020-21 കാലയളവിൽ, രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറർ കമ്പനിയായ എൽഐസി 442 കോടിയിലധികം രൂപ റീഇൻഷുറൻസ് പ്രീമിയമായി നൽകി. മുൻ സാമ്പത്തിക വർഷം ഇത് 327 കോടി രൂപയായിരുന്നു. സ്വകാര്യ മേഖലയിലെ കമ്പനികൾ ഒന്നിച്ച് 3,909 കോടി രൂപ റീഇൻഷുറൻസ് പ്രീമിയമായി നൽകി. മുൻ സാമ്പത്തിക വർഷം ഇത് 3,074 കോടി രൂപയായിരുന്നു.
      Published by:user_57
      First published: