COVID 19 | കശുവണ്ടിമേഖലയ്ക്കും ആഘാതമായി; ഇരുട്ടടി പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെ

കൊറോണ റിപ്പോർട്ട് ചെയ്ത ശേഷമുള്ള ടെണ്ടറിൽ 50 ലക്ഷം രൂപയുടെ നഷ്ടമാണ് കോർപ്പറേഷനുണ്ടായത്.

News18 Malayalam | news18-malayalam
Updated: March 13, 2020, 11:55 AM IST
COVID 19 |  കശുവണ്ടിമേഖലയ്ക്കും ആഘാതമായി; ഇരുട്ടടി പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെ
പ്രതീകാത്മക ചിത്രം
  • Share this:
കോവിഡ് 19ൽ നടുവൊടിഞ്ഞ് കേരളത്തിലെ കശുവണ്ടി മേഖലയും. വിദേശ, ആഭ്യന്തര വിപണികളിലേക്കുള്ള കയറ്റുമതി കുത്തനെ ഇടിഞ്ഞു. മേഖലയുടെ ഈറ്റില്ലമായ കൊല്ലത്ത് ഫാക്ടറികളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ഒരു ലക്ഷത്തോളം പേർ പണിയെടുക്കുന്ന മേഖലയിൽ ഏറിയ കൂറും സ്ത്രീകളാണ്. കശുവണ്ടി വികസന കോർപ്പറേഷന്റെ കൊട്ടിയത്തെ സംസ്കരണ കേന്ദ്രത്തിൽ പ്രവൃത്തികൾ നിലച്ചു.

കൊറോണ റിപ്പോർട്ട് ചെയ്ത ശേഷമുള്ള ടെണ്ടറിൽ 50 ലക്ഷം രൂപയുടെ നഷ്ടമാണ് കോർപ്പറേഷനുണ്ടായത്. തോട്ടണ്ടി ഇറക്കുമതിയിലെ പ്രതിസന്ധിയിൽ നിന്ന് ഒരുവിധം കരകയറുന്നതിനിടെയാണ് കോവിഡ് ഇരുട്ടടിയായത്. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമാണ് പ്രധാനമായും തോട്ടണ്ടി കയറ്റുമതി. W180,  W240, W320, W450,  LWP,  SSW എന്നീ ഇനങ്ങളാണ് പ്രധാനമായും കയറ്റി അയയ്ക്കുന്നത്.

കൊല്ലം ജില്ലയിൽ മാത്രം ചെറുതും വലുതുമായി 200 ഓളം സംസ്കരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട് . സ്വകാര്യ കമ്പനികൾ എത്തിക്കുന്ന കശുവണ്ടി വീടുകളിൽ പീലിംഗ് നടത്തി നൽകുന്നവരുമുണ്ട്.ശരാശരി 350 രൂപയാണ് പ്രതിദിനം കൂലി നിശ്ചയിട്ടുള്ളത്. മിനിമം കൂലി പോലും ഇതുവരെ ഉറപ്പാകാത്തവർക്ക് കനത്ത ആഘാതമാണ് നിലവിലെ സാഹചര്യത്തിലുണ്ടായിരിക്കുന്നത്.

BEST PERFORMING STORIES:ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും [PHOTOS]Covid 19 തൃശൂരിൽ രോഗിയുമായി ഇടപെട്ട പഞ്ചായത്ത് അംഗങ്ങൾ നിരീക്ഷണത്തിൽ [NEWS]COVID 19| COVID 19 | ഷോപ്പിംഗ് മാളുകളിൽ തെർമൽ ഡിറ്റക്ടർ സ്ഥാപിച്ച് അബുദാബി [NEWS]

വിയറ്റ്നാമിൽ നിന്നാണ് പ്രധാനമായും അമേരിക്കയിലേക്കുള്ള കയറ്റുമതി. അമേരിക്ക ഇറക്കുമതി അവസാനിപ്പിച്ചതോടെ വിയറ്റ്നാം യൂറോപ്യൻ വിപണിയിലെ സാധ്യത തേടുകയാണ്. ഇതും കേരളത്തിൽ നിന്നുള്ള കയറ്റുമതിക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്.
First published: March 13, 2020, 11:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading