Covid19 Impact| 180 ഓളം ട്രെയിനി ക്യാബിൻ ക്രൂ അംഗങ്ങൾക്കുള്ള തൊഴിൽ ഓഫർ എയർ ഇന്ത്യ പിൻവലിച്ചു

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമയാന മേഖലയ്ക്കുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഈ നടപടി.

News18 Malayalam | news18-malayalam
Updated: July 12, 2020, 4:08 PM IST
Covid19 Impact| 180 ഓളം ട്രെയിനി ക്യാബിൻ ക്രൂ അംഗങ്ങൾക്കുള്ള തൊഴിൽ ഓഫർ എയർ ഇന്ത്യ പിൻവലിച്ചു
എയർ ഇന്ത്യ
  • Share this:
ന്യൂഡൽഹി: 180 ഓളം ട്രെയിനി കാബിൻ ക്രൂ അംഗങ്ങൾക്ക് നൽകിയിരുന്ന തൊഴിൽ ഓഫർ എയർ ഇന്ത്യ പിൻവലിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമയാന മേഖലയ്ക്കുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഈ നടപടി. എയർലൈൻ ഉദ്യോഗസ്ഥർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‌‌‌

കൊറോണ വൈറസ് വ്യോമയാന മേഖലയെ ബാധിച്ചതിനാൽ പരിശീലനം പൂർത്തിയാക്കിയ ശേഷം ക്യാബിൻ ക്രൂ ആയി ചേരേണ്ട 180 ഓളം ട്രെയിനികൾക്ക് നൽകിയിരുന്ന തൊഴിൽ ഓഫറുകൾ പിൻവലിക്കാൻ എയർലൈൻ തീരുമാനമെടുത്തു-ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

നിലവിലെ വ്യോമയാന സാഹചര്യം കണക്കിലെടുത്ത് കൂടുതൽ പരിശീലനം നൽകാനും കഴിയില്ലെന്ന് ജൂലൈ 6ന് ഒരു ട്രെയിനിക്ക് നൽകിയ കത്തിൽ എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നു.
കമ്പനിയുടെ നിയന്ത്രണത്തിന് അതീതമായ മേൽപ്പറഞ്ഞ കാരണങ്ങൾ കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെ പരിശീലന ക്രമീകരണം നിർത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നതായും കത്തിൽ വ്യക്തമാക്കുന്നു.

തുടക്കത്തിൽ ട്രെയിനികൾ നൽകിയ ബാങ്ക് ഗ്യാരന്റി തിരികെ നൽകുമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്. അതേസമയം ഇതിനെ കുറിച്ച് പ്രതികരിക്കാൻ എയർഇന്ത്യ അധികൃതർ തയ്യാറായിട്ടില്ല. ഇത് ആഭ്യന്തര പ്രശ്നമാണെന്നും അതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്നുമാണ് അധികൃതരുടെ മറുപടി.

കൊറോണ വൈറസിനെ തുടർന്ന് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് വ്യോമയാന മേഖലയെ സാരമായി ബാധിച്ചു. സാമ്പത്തിക സ്ഥിതിയെ ബാധിച്ചതോടെ ഇന്ത്യയിലെ എല്ലാ വിമാനക്കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കൽ, ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടൽ തുടങ്ങിയ ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
TRENDING:Aishwarya Rai Tests Covid Positive | ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ്
[NEWS]
Gold Smuggling Case | 'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ
[NEWS]
Viral Photos|15 അടി നീളമുള്ള രാജവെമ്പാലയെ ജനവാസമേഖലയിൽ നിന്ന് പിടികൂടി; വനത്തിൽ തുറന്നുവിട്ടു [PHOTO]

കൊറോണ വൈറസ് ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ആഭ്യന്തര യാത്രാ സർവീസുകൾ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 മുതൽ ഇന്ത്യ പുനരാരംഭിച്ചു. പരമാവധി 45 ശതമാനം മാത്രമേ സർവീസ് നടത്താൻ വിമാനക്കമ്പനികൾക്ക് അനുവാദമുള്ളൂ. മാർച്ച് 23 മുതലാണ് അന്താരാഷ്ട്ര സർവീസുകൾ നിർത്തലാക്കിയിരിക്കുകയാണ്.
Published by: Gowthamy GG
First published: July 12, 2020, 4:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading