HOME » NEWS » Money » CREATE THE PERSONAL BUDGET YOU NEED TO LIVE THROUGH 5 SIMPLE STEPS

5 ലളിത ഘട്ടങ്ങളിലൂടെ ജീവിക്കാന്‍ ആവശ്യമായ പേഴ്‌സണല്‍ ബജറ്റ് സൃഷ്ടിച്ചെടുക്കൂ

യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ഒരു പേഴ്‌സണല്‍ ബജറ്റ് സൃഷ്ടിക്കുന്നതിനുള്ള 5 മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

News18 Malayalam | news18-malayalam
Updated: March 3, 2021, 7:17 PM IST
5 ലളിത ഘട്ടങ്ങളിലൂടെ ജീവിക്കാന്‍ ആവശ്യമായ പേഴ്‌സണല്‍ ബജറ്റ് സൃഷ്ടിച്ചെടുക്കൂ
യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ഒരു പേഴ്‌സണല്‍ ബജറ്റ് സൃഷ്ടിക്കുന്നതിനുള്ള 5 മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയാന്‍ തുടര്‍ന്ന് വായിക്കുക.
  • Share this:
വരുന്ന ശമ്പളം മൊത്തം എടുത്ത് ജീവിക്കുന്നതിനും കടം വാങ്ങിക്കൂട്ടുന്നതിനും പകരം മറ്റൊരു രീതി പരീക്ഷിക്കാന്‍ ഒരു ഉത്തമ സമയമാണിത്. നിങ്ങളുടെ വരുമാനവും ചെലവും മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്ന പേഴ്‌സണല്‍ ബജറ്റ് ആരംഭിച്ചു കൊണ്ട് നിങ്ങളുടെ ഫിനാന്‍സുകളെ വരുതിയില്‍ നിര്‍ത്താന്‍ കഴിയും. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ഒരു പേഴ്‌സണല്‍ ബജറ്റ് സൃഷ്ടിക്കുന്നതിനുള്ള 5 മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

1. നിങ്ങളുടെ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനുതകുന്ന ടൂളുകള്‍ ഉപയോഗിക്കുക

ബജറ്റ് സൃഷ്ടിക്കാനുണ്ടായ ചേതോവികാരം കൃത്യമായി മനസ്സിലാക്കുക എന്നതാണ് ഏറ്റവും നിര്‍ണ്ണായകമായ ഘട്ടം. നിങ്ങള്‍ എന്തു ലക്ഷ്യമാണ് കൈവരിക്കാന്‍ ശ്രമിക്കുന്നതെന്ന് ആലോചിച്ച് ഉറപ്പിച്ചശേഷം അതിന് അനുസരിച്ച് മുന്‍ഗണനകള്‍ സജ്ജീകരിക്കുക. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിലെ കടം തീര്‍ക്കാനോ നിക്ഷേപം നടത്താനായി സേവ് ചെയ്യുന്നതോ ഒക്കെയാകാം നിങ്ങളുടെ ലക്ഷ്യങ്ങള്‍. നിങ്ങളുടെ കൈയില്‍ എന്തുണ്ട്, നിങ്ങള്‍ എത്രയാണ് ഉന്നം വെയ്ക്കുന്നത് എന്നിവ മനസ്സിലാക്കേണ്ടത് പ്ലാന്‍ തയ്യാറാക്കാന്‍ അത്യധികം പ്രധാനപ്പെട്ടതാണ്.
നിങ്ങളുടെ നിലവിലെ സ്ഥിതി മനസ്സിലാക്കി കഴിഞ്ഞാല്‍, കാര്യങ്ങള്‍ ട്രാക്ക് ചെയ്യാന്‍ വേണ്ട ടൂളുകള്‍ ഏതൊക്കെയാണ് വേണ്ടതെന്ന് ആലോചിക്കുക. ഷെയര്‍ ചെയ്യാവുന്നൊരു ഓണ്‍ലൈന്‍ ഷീറ്റോ നിങ്ങളുടെ ബാങ്കിന്റെ ആപ്പോ അല്ലെങ്കില്‍ പരമ്പരാഗത ലഡ്ജറോ തുടങ്ങി എന്തുമാകാം നിങ്ങളുടെ ടൂള്‍.

2. എവിടെ തുടങ്ങണം?

നിങ്ങളുടെ വരുമാനം നോക്കുമ്പോള്‍ തന്നെ നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ബോദ്ധ്യം വരും. നികുതി കിഴിച്ച് എത്ര രൂപ ചെലവാക്കാനുണ്ടെന്ന് മനസ്സിലാക്കി വയ്ക്കുക. ഇവിടാണ് ഒന്നാം ഘട്ടം ആരംഭിക്കുന്നത്. നിങ്ങള്‍ക്ക് ഉണ്ടാകുമെന്ന് ഉറപ്പുള്ള ചെലവുകള്‍ ലിസ്റ്റ് ചെയ്ത് ബജറ്റ് സൃഷ്ടിക്കാന്‍ തുടങ്ങുക. നിങ്ങള്‍ക്ക് വന്നേക്കാന്‍ സാധ്യതയുള്ള വരുമാനം ഇതില്‍ ഉള്‍പ്പെടുത്താതെ ഇരിക്കുന്നതാകും ഏറ്റവും സുരക്ഷിതം.

3. ചെലവുകള്‍ ട്രാക്ക് ചെയ്യുക

മെമ്പര്‍ഷിപ്പ് ഫീസ്, യൂട്ടിലിറ്റികള്‍, ഭക്ഷണം തുടങ്ങിയവയ്ക്ക് ചെലവാക്കുന്ന തുക എത്രയാണെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏറ്റവും കുറഞ്ഞത് മൂന്നു മാസത്തെ ഡാറ്റ എങ്കിലും കൈവശമുണ്ടെങ്കില്‍ ഒരു വര്‍ഷത്തെ ശരാശരി കണക്കാക്കാന്‍ എളുപ്പമായിരിക്കും. വലിയ ചെലവുകളും യാത്രാ ചെലവ്, സലൂണ്‍ ചെലവ് പോലുള്ള ചെറുകിട ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

4. ഭാവി സുരക്ഷിതമാക്കാന്‍ സേവ് ചെയ്യാനുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക

നിങ്ങളൊരു ബജറ്റുണ്ടാക്കുമ്പോള്‍ സേവിംഗ്‌സ് എന്ന ഗണത്തില്‍ നീക്കി വെയ്ക്കാന്‍ കുറച്ച് പണം കണ്ടെത്തണം. അതെത്ര ചെറുതാണെങ്കിലും അതില്ലാതെ ബജറ്റ് പൂര്‍ണ്ണമാകില്ല. മറ്റൊരു ഇന്നൊവേറ്റീവ് രീതി എന്നത് നിങ്ങള്‍ക്ക് പ്രതിമാസമോ ത്രൈമാസത്തിലോ അര്‍ദ്ധവാര്‍ഷികമായോ വാര്‍ഷികമായോ അടയ്ക്കാന്‍ കഴിയുന്ന തുക എത്രയെന്ന് തീരുമാനിക്കുക എന്നതാണ്. ഇത്തരം തുക കണ്ടെത്തി അത് HDFC Life Click2Wealth Policy* പോലൊരു ഉല്‍പ്പന്നത്തില്‍ നിക്ഷേപിക്കുന്നത് ബുദ്ധിപരമായൊരു തീരുമാനമാണ്. നിക്ഷേപകര്‍ക്ക് ഗണ്യമായ റിട്ടേണ്‍സ് നല്‍കാന്‍ കഴിയുന്നൊരു ഉല്‍പ്പന്നമാണിത്. പല മ്യൂച്വല്‍ ഫണ്ടുകളെക്കാളും കുറഞ്ഞ ചാര്‍ജ് മാത്രമാണ് ഇതിനുള്ളത്. നിങ്ങളുടെ പണം വളര്‍ത്താനും നികുതി ലാഭിക്കാനും ലൈഫ് ഇന്‍ഷുറന്‍സ് കവറിന്റെ പ്രൊട്ടക്ഷന്‍ നേടാനും ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്.

ഇതിന്റെ ഏറ്റവും നല്ല ഫീച്ചറുകളില്‍ ചിലത് ഇനിപ്പറയുന്നതാണ്:

അണ്‍ലിമിറ്റഡ് ഫ്രീ ഫണ്ട് സ്വിച്ചുകളും പ്രീമിയം റീഡയറക്ഷനുകളും
മോര്‍ട്ടാലിറ്റി ചാര്‍ജുകള്‍ മെച്യൂരിറ്റി1 ആകുമ്പോള്‍ മടക്കി നല്‍കുന്നു
ആദ്യ അഞ്ച് വര്‍ഷത്തേക്ക് നിങ്ങളുടെ ഫണ്ടിലേക്ക് പ്രീമിയത്തിന്റെ 101% അലോക്കേറ്റ് ചെയ്യുന്നത് പോലെയുള്ള സ്‌പെഷ്യല്‍ അഡീഷനുകള്‍
ഒരു ദിന ക്ലെയിം സെറ്റില്‍മെന്റ് കൂടുതലറിയുക
2019-20 സാമ്പത്തിക വര്‍ഷത്തില്‍ 99.07% ക്ലെയിമുകളും സെറ്റില്‍ ചെയ്തു. ക്ലെയിമുകളുടെ ട്രെന്‍ഡ് കാണുക

5. ട്രാക്കിലാണെന്ന് ഉറപ്പാക്കാന്‍ ഇടയ്ക്കിടെ പരിശോധിക്കുക.

ചെലവ് കുറയ്ക്കാനും സേവ് ചെയ്യാനും കഴിയുന്ന എല്ലാ മാര്‍ഗ്ഗങ്ങളും ഗവേഷണം നടത്തി കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അവിചാരിത ചെലവുകള്‍ക്ക് ഒരല്‍പ്പം പണം മാറ്റി വയ്ക്കുന്നതിനും അത്ര തന്നെ പ്രാധാന്യമുണ്ട്. ഒരു ത്രൈമാസത്തില്‍ ഒരിക്കലെങ്കിലും നിങ്ങളുടെ ചെലവുകളും ബജറ്റും അവലോകനം ചെയ്യണം. അനാവശ്യ ചെലവുകള്‍ എവിടെയെങ്കിലും കണ്ടാല്‍ അത് നിയന്ത്രിക്കാന്‍ വേണ്ട നടപടി എടുക്കണം.

Finally, if you've been putting off getting started, we say don't wait. Now is the best time to give your finances a real reboot and get a headstart on a more stable, secure future. Good luck!
തുടങ്ങാനായി നിങ്ങള്‍ കാത്തിരിക്കുകയാണെങ്കില്‍ അത് വേണ്ട, ഇപ്പോള്‍ തന്നെ തുടങ്ങൂ എന്നാണ് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. നിങ്ങളുടെ ഫിനാന്‍സുകള്‍ക്ക് റീബൂട്ട് ബട്ടണ്‍ അമര്‍ത്താനുള്ള ഏറ്റവും നല്ല സമയമാണിത്. കൂടുതല്‍ സ്ഥിരതയുള്ളതും സുരക്ഷിതവുമായ ഭാവി നമുക്ക് കെട്ടിപ്പടുക്കാം. ആശംസകള്‍!

*HDFC Life Click 2 Wealth എന്നത് യൂണിറ്റ് ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണ്. ഇത് നല്‍കുന്നത് മാര്‍ക്കറ്റ് ലിങ്ക്ഡ് റിട്ടേണുകളാണ്. നിങ്ങള്‍ക്കും കുടുംബത്തിനും വിലയേറിയ സാമ്പത്തിക പരിരക്ഷ ഇത് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
Published by: Naseeba TC
First published: March 3, 2021, 7:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories