ഇന്ന് വിപണിയില്‍ നിരവധി ക്രെഡിറ്റ് കാര്‍ഡ് (Credit Card) ഓപ്ഷനുകള്‍ ലഭ്യമാണ്. എന്നാല്‍ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഓള്‍റൗണ്ടര്‍ ക്രെഡിറ്റ് കാര്‍ഡ് (all-rounder credit cards) ആണോ നിങ്ങൾ തേടുന്നത്? ഒരൊറ്റ ക്രെഡിറ്റ് കാര്‍ഡില്‍ ഷോപ്പിംഗ്, ഭക്ഷണം, വിനോദം, യാത്ര തുടങ്ങിയ ഒന്നിലധികം വിഭാഗങ്ങളില്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കാര്‍ഡുകളാണ് ഓള്‍റൗണ്ടര്‍ കാർഡുകൾ. വിപണിയില്‍ ലഭ്യമായ മികച്ച ക്രെഡിറ്റ് കാർഡ് ഓപ്ഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം.
1. ആക്സിസ് ബാങ്ക് ഏസ് ക്രെഡിറ്റ് കാര്‍ഡ്
ആക്സിസ് ബാങ്ക് കാര്‍ഡ് ഗൂഗിള്‍ പേ വഴി ചെയ്യുന്ന എല്ലാ യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍ക്കും 5 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് സൊമാറ്റോ, ഒല, സ്വിഗ്ഗി എന്നിവയില്‍ 4 ശതമാനം ക്യാഷ്ബാക്കും മറ്റ് എല്ലാ ഇടപാടുകൾക്കും 2 ശതമാനം ഫ്ലാറ്റ് ക്യാഷ്ബാക്കും നല്കുന്നു. കൂടാതെ 4 വര്‍ഷത്തേയ്ക്ക് കാര്‍ഡ് ഉടമയ്ക്ക് 4 ആഭ്യന്തര ലോഞ്ചുകളിലേക്കും ഇന്ത്യയിലെ 400ലധികം പാര്‍ട്ണര്‍ റെസ്റ്റോറന്റുകളില്‍ 20 ശതമാനം വരെ കിഴിവും ലഭിക്കും. ഈ കാര്‍ഡിന് 499 രൂപ വാര്‍ഷിക ഫീസ് നല്‍കണം.
2. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ഡിജിസ്മാര്‍ട്ട് ക്രെഡിറ്റ് കാര്‍ഡ്
588 രൂപയാണ് ഈ കാര്‍ഡിന്റെ വാര്‍ഷിക ഫീസ്. ഗ്രോഫേഴ്സ്, സൊമാറ്റോ എന്നിവയില്‍ 10 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡാണിത്. എന്നിരുന്നാലും, ഒരു മാസത്തില്‍ അഞ്ച് ഇടപാടുകള്‍ക്ക് മാത്രമേ നിങ്ങള്‍ക്ക് ഈ കിഴിവ് ലഭിക്കൂ. കാര്‍ഡ് ഉടമകള്‍ക്ക് മിന്ത്രയില്‍ 20 ശതമാനം കിഴിവ് ലഭിക്കും. ആഭ്യന്തര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 20% കിഴിവും അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ (10,000 രൂപ വരെ) ബുക്ക് ചെയ്യുമ്പോള്‍ 10 ശതമാനം കിഴിവും മൂന്ന് മാസത്തിൽ ഒരിയ്ക്കൽ ലഭിക്കും. യാത്ര ഡോട്ട് കോമിലൂടെ ഹോട്ടലുകള്‍ ബുക്ക് ചെയ്യുകയാണെങ്കില്‍, ഓരോ പാദത്തിലും ഒരു ഇടപാടിന് 25 ശതമാനം കിഴിവ് (4,000 രൂപ വരെ) കാര്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
3. എച്ച്ഡിഎഫ്സി റെഗലിയ ക്രെഡിറ്റ് കാര്‍ഡ്
എച്ച്ഡിഎഫ്സിയുടെ റെഗലിയ കാര്‍ഡ് ഉടമകള്‍ നടത്തുന്ന ഓരോ റീട്ടെയില്‍ ഇടപാടിനും ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 4 റിവാര്‍ഡ് പോയിന്റുകള്‍ നല്കുന്നു. ഇതില്‍ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, യൂട്ടിലിറ്റികള്‍, വാടക എന്നിവ ഉള്‍പ്പെടുന്നു. ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോഴും ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോഴും സമ്മാനങ്ങള്‍, വൗച്ചറുകള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവ വാങ്ങുമ്പോഴും കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് ഈ പോയിന്റുകള്‍ റിഡീം ചെയ്യാം. എച്ച്ഡിഎഫ്സി റെഗലിയ ക്രെഡിറ്റ് കാര്‍ഡിന്റെ വാര്‍ഷിക ഫീസ് 2,500 രൂപയാണ്.
4. എച്ച്ഡിഎഫ്സി ഡൈനേഴ്സ് ക്ലബ് പ്രിവിലേജ് ക്രെഡിറ്റ് കാര്‍ഡ്
എച്ച്ഡിഎഫ്സി ഡൈനേഴ്സ് ക്ലബ് പ്രിവിലേജ് ക്രെഡിറ്റ് കാര്‍ഡിന്റെ വാര്‍ഷിക ഫീസ് 2,500 രൂപയാണ്. അതിന്റെ ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം, ടൈംസ് പ്രൈം, ബിഗ് ബാസ്ക്കറ്റ്, സൊമാറ്റോ പ്രോ മുതലായവയുടെ കോംപ്ലിമെന്ററി വാര്‍ഷിക അംഗത്വവും ലഭിക്കും. പ്രമുഖ സ്പാകള്‍, സലൂണുകള്‍, ജിമ്മുകള്‍, വെല്‍നസ് റിട്രീറ്റുകള്‍ എന്നിവയില്‍ പ്രത്യേക കിഴിവുകളും ലഭിക്കും. 400 രൂപയുടെ മിനിമം ഇടപാടിന് ഒന്നിലധികം വിഭാഗങ്ങളിലെ മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം 1 ശതമാനം ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കലും കാർഡ് ഉപയോഗിക്കുന്നത് വഴി ലഭിക്കും.
5. എസ്ബിഐ കാര്‍ഡ് എലൈറ്റ്
ഒരു എസ്ബിഐ കാര്‍ഡ് എലൈറ്റിന്റെ വാര്‍ഷിക ഫീസ് 5,000 രൂപയാണ്. കാർഡ് ഉപയോക്താക്കള്‍ക്ക് ബാറ്റ, പാന്തലൂണ്‍സ്, യാത്ര, ഷോപ്പേഴ്സ് സ്റ്റോപ്പ് മുതലായവയില്‍ നിന്ന് 5,000 രൂപയുടെ വൗച്ചറും നല്കുന്നു. കൂടാതെ കോംപ്ലിമെന്ററി ട്രൈഡന്റ് പ്രിവിലേജും ക്ലബ് വിസ്താര അംഗത്വവും നല്കുന്നു.അന്താരാഷ്ട്രതലത്തില്‍ ആറ് കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസും രണ്ട് കോംപ്ലിമെന്ററി ആഭ്യന്തര ലോഞ്ച് ആക്സസ്സും കാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.