• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | റഷ്യ-യുക്രെയ്ന്‍ യുദ്ധഭീതി; ഇന്ത്യയില്‍ ഇന്ധനവില ഉയര്‍ന്നേക്കുമെന്ന് സൂചന

Fuel Price | റഷ്യ-യുക്രെയ്ന്‍ യുദ്ധഭീതി; ഇന്ത്യയില്‍ ഇന്ധനവില ഉയര്‍ന്നേക്കുമെന്ന് സൂചന

അതേസമയം ഇന്ത്യയില്‍ ഇന്ന് ഇന്ധനവിലയില്‍ മാറ്റമില്ല. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധവില മാറ്റമില്ലാതെ തുടരാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്

petrol diesel price

petrol diesel price

  • Share this:
    റഷ്യ-യുക്രെയ്ന്‍ (russia -ukraine) യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ എണ്ണവില (fuel price hike) കുതിച്ചുയരുമെന്ന് സൂചന. സംഘര്‍ഷം തുടര്‍ന്നാല്‍ ഒരു ബാരല്‍ അസംസ്കൃത എണ്ണയുടെ വില 100 ഡോളര്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോഗിക്കുന്ന എണ്ണയുടെ എണ്‍പത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും.

    6 വർഷത്തിന് ശേഷമാണ് ക്രൂഡ് ഓയിൽ വില ഇത്രയും കുതിച്ചുയരുന്നത്. 2014 സെപ്റ്റംബറിലെ വർധനവിന് ശേഷം എണ്ണവില ബാരലിന് 100 ഡോളർ നിലവാരത്തിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആഗോള തലത്തിൽ ഓഹരി വിപണിയെ പുറകോട്ട് വലിച്ചത് യുദ്ധഭീതിയായിരുന്നു. ഇന്ത്യയിലും ഇതിന്റെ ആഘാതം പ്രകടമായിരുന്നു. ക്രൂഡ് ഓയിൽ വില ഇനിയുമുയർന്നാൽ പെട്രോൾ ഡീസൽ വില രാജ്യത്ത് വർധിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.

    read also- 2022 Maruti Suzuki Baleno ഇന്ത്യൻ വിപണിയിലെത്തി; വില 6.35 ലക്ഷം രൂപ മുതല്‍

    അതേസമയം ഇന്ത്യയില്‍ ഇന്ന് ഇന്ധനവിലയില്‍ മാറ്റമില്ല. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധവില മാറ്റമില്ലാതെ തുടരാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം, ഇപ്പോൾ 100 ദിവസത്തിലേറെയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.

    read also- KSRTC- ക്കുള്ള ഉയർന്ന ഇന്ധനവില; കോടതിയെ സമീപിക്കാൻ തീരുമാനം

    2017 ജൂണിൽ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷം ഇത്രയും ദിവസമായി പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നത് ഇതാദ്യമായാണ്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 109.98 രൂപയും ലിറ്ററിന് 94.14 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 104.67 രൂപയും ഒരു ലിറ്റർ ഡീസൽ വില 89.97 രൂപയുമാണ്. നവംബർ നാലിന് തമിഴ്നാട് സർക്കാർ വില കുറച്ചതോടെ ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 101.40 രൂപയും ലിറ്ററിന് 91.43 രൂപയുമായി മാറിയിരുന്നു.

    രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോള്‍-ഡീസല്‍ വില

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 109.98 രൂപ
    ഡീസൽ - ലിറ്ററിന് 94.14 രൂപ

    2. ഡൽഹി

    പെട്രോൾ ലിറ്ററിന് 95.41 രൂപ
    ഡീസൽ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോൾ ലിറ്ററിന് 101.40 രൂപ
    ഡീസൽ - ലിറ്ററിന് 91.43 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 104.67 രൂപ
    ഡീസൽ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 107.23 രൂപ
    ഡീസൽ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 108.20 രൂപ
    ഡീസൽ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോൾ ലിറ്ററിന് 100.58 രൂപ
    ഡീസൽ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോൾ - ലിറ്ററിന് 94.58 രൂപ
    ഡീസൽ ലിറ്ററിന് 81.29 രൂപ

    9. ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 95.28 രൂപ
    ഡീസൽ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 95.35 രൂപ
    ഡീസൽ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 106.36 രൂപ
    ഡീസൽ - ലിറ്ററിന് 93.47 രൂപ
    Published by:Arun krishna
    First published: