ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില (Crude Oil Price) കുതിക്കുമ്പോഴും രാജ്യത്ത് മാറ്റമില്ലാത്തെ പെട്രോൾ, ഡീസൽ വില. ക്രൂഡോയിൽ വില 2014 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. ബ്രെന്റ് ക്രൂഡോയിലിന് ബാരലിന് 88.11 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡിന് 86.55 ഡോളറാണ്. ഈ സ്ഥിതി തുടർന്നാൽ രാജ്യത്തും ഇന്ധന വിലയിൽ വീണ്ടും വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അഞ്ചു സംസ്ഥാനങ്ങളിൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന് വിദഗ്ധർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ വർഷം നവംബർ 4ന്പെട്രോൾ, ഡീസൽ എക്സൈസ് ഡ്യൂട്ടിയിൽ യഥാക്രമം അഞ്ച്, പത്ത് രൂപയുടെ കുറവു വരുത്തിയശേഷം രാജ്യത്ത് ചില്ലറ വിൽപന വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഇന്ധനവില നികുതിയിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളും കുറവുവരുത്തിയിട്ടുണ്ട്.
രാജ്യത്ത് ജനുവരി 20ന് പെട്രോളിന്റെയും ഡീസലിന്റെയും വില (petrol, diesel price) മാറ്റമില്ലാതെ തുടരുന്നു. രണ്ടു മാസത്തിലേറെയായി പെട്രോൾ, ഡീസൽ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്‌തിട്ടില്ല. പ്രാദേശിക സർക്കാർ പെട്രോളിന്റെ മൂല്യവർധിത നികുതി (വാറ്റ്) 30% ൽ നിന്ന് 19.40% ആയി കുറച്ചതിന് ശേഷം ഡിസംബർ 1 ന് ഡൽഹിയിൽ പെട്രോൾ, ഡീസൽ വിലയിൽ ഏറ്റവും പുതിയ മാറ്റം നിലവിൽ വന്നു.
പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം സംഭവിച്ചാൽ എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയും നഗരത്തിൽ ഡീസൽ ലിറ്ററിന് 86.67 രൂപയുമാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 109.98 രൂപയും 94.14 രൂപയുമാണ് വില. ചില്ലറ വിൽപ്പന നിരക്ക് റെക്കോർഡ് ഉയരത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് ഇന്ധനവില സ്ഥിരതയുള്ളതാണ്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി) അന്താരാഷ്‌ട്ര വിലക്കും വിദേശ വിനിമയ നിരക്കിനും അനുസൃതമായി ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില ലിറ്ററിന്:
1. മുംബൈ
പെട്രോൾ - ലിറ്ററിന് 109.98 രൂപ
ഡീസൽ - ലിറ്ററിന് 94.14 രൂപ
2. ഡൽഹി
പെട്രോൾ ലിറ്ററിന് 95.41 രൂപ
ഡീസൽ - ലിറ്ററിന് 86.67 രൂപ
3. ചെന്നൈ
പെട്രോൾ ലിറ്ററിന് 101.40 രൂപ
ഡീസൽ - ലിറ്ററിന് 91.43 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 104.67 രൂപ
ഡീസൽ - ലിറ്ററിന് 89.79 രൂപ
5. ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 107.23 രൂപ
ഡീസൽ - ലിറ്ററിന് 90.87 രൂപ
6. ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 108.20 രൂപ
ഡീസൽ - ലിറ്ററിന് 94.62 രൂപ
7. ബംഗളൂരു
പെട്രോൾ ലിറ്ററിന് 100.58 രൂപ
ഡീസൽ - ലിറ്ററിന് 85.01 രൂപ
8. ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 94.58 രൂപ
ഡീസൽ - ലിറ്ററിന് 81.29 രൂപ
9. ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 95.28 രൂപ
ഡീസൽ - ലിറ്ററിന് 86.80 രൂപ
10. ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 95.35 രൂപ
ഡീസൽ - ലിറ്ററിന് 89.33 രൂപ
11. തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 106.36 രൂപ
ഡീസൽ - ലിറ്ററിന് 93.47 രൂപ
Also Read- Network18ന് മൂന്നാം പാദത്തിൽ റെക്കോർഡ് ലാഭം; വരുമാന നേട്ടത്തിൽ സർവകാല റെക്കോഡ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crude oil, Petrol price, Petrol price in kerala, Petrol Price Kerala, Petrol Price today