• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price | ക്രൂഡോയിൽ വില ഇടിയുന്നു; രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല

Petrol Diesel Price | ക്രൂഡോയിൽ വില ഇടിയുന്നു; രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല

മെയ് 21ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഇതിന് പിന്നാലെ മെയ് 22ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് കുറച്ചു

Fuel Price

Fuel Price

  • Share this:
    Petrol Diesel Price Today: ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ക്രൂഡ് ഓയിലിന്റെ വിലയിൽ വൻ ഇടിവ്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ ഏഴു ശതമാനം ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 6.69 ശതമാനം കുറഞ്ഞ് 113.1 ഡോളറിലെത്തി. അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഈ ഇടിവ് ഇന്ത്യക്ക് ആശ്വാസം നൽകുന്ന വാർത്തയാണ്. പ്രത്യേകിച്ച് പെട്രോളും ഡീസലും നഷ്ടത്തിൽ വിൽക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനികൾക്ക്. മെയ് 21ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഇതിന് പിന്നാലെ മെയ് 22ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് കുറച്ചു. എന്നിരുന്നാലും, അതിനുശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ നിരക്ക് സ്ഥിരമായി തുടരുന്നു, പെട്രോൾ, ഡീസൽ വിലയിൽ ഇന്നും മാറ്റമില്ല. മൂന്നാഴ്ചയിലേറെയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്

    ഇന്ന് നിങ്ങളുടെ നഗരത്തിലെ പെട്രോളിന്റെയും ഡീസലിന്റെയും ഏറ്റവും പുതിയ നിരക്ക് എന്താണെന്ന് അറിയുക

    കേരളം

    തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് പെട്രോൾ 107.71 രൂപ രൂപയ്ക്കും ഡീസൽ 96.52 രൂപയ്ക്കുമാണ് വിൽക്കുന്നത്. എറണാകുളത്ത് പെട്രോൾ ലിറ്ററിന് 105.55 രൂപയാണ് വില. ഡീസലിന് 94.53 രൂപയുമാണ് വില.

    മോട്രോ നഗരങ്ങൾ

    തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ 96.72 രൂപയ്ക്കും ഡീസൽ 89.62 രൂപയ്ക്കും ലഭ്യമാണ്. മുംബൈയിൽ പെട്രോളിന് 111.35 രൂപയ്ക്കും ഡീസൽ 97.28 രൂപയ്ക്കും ചെന്നൈയിൽ 102.63 രൂപയ്ക്കും ഡീസൽ 94.24 രൂപയ്ക്കും കൊൽക്കത്തയിൽ 106.03 രൂപയ്ക്കും ഡീസൽ 92.76 രൂപയ്ക്കും ലഭ്യമാണ്.

    നോയിഡയിലും ഗുർഗ്രാമിലും ചണ്ടിഗഢിലും പെട്രോൾ ഡീസൽ നിരക്ക്

    നോയിഡയിൽ പെട്രോൾ ലിറ്ററിന് 96.57 രൂപയ്ക്കും ഡീസൽ 89.96 രൂപയ്ക്കും ലഭ്യമാണ്. ഗുരുഗ്രാമിൽ പെട്രോൾ ലിറ്ററിന് 97.18 രൂപയ്ക്കും ഡീസൽ 90.05 രൂപയ്ക്കും ലഭ്യമാണ്. പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡീഗഡിൽ പെട്രോൾ ലിറ്ററിന് 96.20 രൂപയ്ക്കും ഡീസൽ 84.26 രൂപയ്ക്കും ലഭ്യമാണ്.

    ബീഹാർ

    ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിൽ ഡീസൽ ലിറ്ററിന് 94.04 രൂപയും പെട്രോൾ ലിറ്ററിന് 107.24 രൂപയുമാണ്. ദർഭംഗയിൽ പെട്രോൾ വില ലിറ്ററിന് 107.82 രൂപയും ഡീസലിന് 94.56 രൂപയുമാണ്.

    Also Read- OTP | 15000 രൂപ വരെയുള്ള പണമിടപാടുകൾക്ക് ഒടിപി വേണ്ട; ആർബിഐ നിയമം പ്രാബല്യത്തിൽ

    രാജസ്ഥാൻ

    രാജസ്ഥാനിലെ ജയ്പൂരിൽ വ്യാഴാഴ്ച പെട്രോളിന് 108.67 രൂപയും ഡീസലിന് 93.89 രൂപയുമാണ്. ശ്രീഗംഗാനഗറിൽ പെട്രോൾ വില ലിറ്ററിന് 112.60 രൂപയും ഡീസൽ വില ലിറ്ററിന് 97.44 രൂപയുമാണ്.

    മധ്യപ്രദേശ്

    മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ വ്യാഴാഴ്ച പെട്രോളിന് 108.65 രൂപയും ഡീസലിന് 93.90 രൂപയുമായി. ഇന്ന് ഇൻഡോറിൽ പെട്രോൾ ലിറ്ററിന് 108.68 രൂപയും ഡീസലിന് 93.96 രൂപയുമാണ്.

    മഹാരാഷ്ട്ര

    ഗ്രേറ്റർ മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 111.47 രൂപയും ഡീസലിന് 97.39 രൂപയുമാണ്. ഇന്ന് പൂനെയിൽ പെട്രോൾ ലിറ്ററിന് 111.21 രൂപയും ഡീസലിന് 95.69 രൂപയുമാണ്. നാസിക്കിൽ പെട്രോൾ വില ലിറ്ററിന് 111.73 രൂപയും ഡീസലിന് 96.19 രൂപയുമാണ്.
    Published by:Anuraj GR
    First published: