• HOME
 • »
 • NEWS
 • »
 • money
 • »
 • Cryptocurrency Bill | ക്രിപ്റ്റോകറൻസി ബിൽ വൈകാതെ പ്രാബല്യത്തിൽ; നികുതിയിൽ കൂടുതൽ വ്യക്തതയ്ക്ക് കേന്ദ്രം FAQ തയ്യാറാക്കുന്നു

Cryptocurrency Bill | ക്രിപ്റ്റോകറൻസി ബിൽ വൈകാതെ പ്രാബല്യത്തിൽ; നികുതിയിൽ കൂടുതൽ വ്യക്തതയ്ക്ക് കേന്ദ്രം FAQ തയ്യാറാക്കുന്നു

നിരവധി ആളുകൾ സ്വകാര്യ ഡിജിറ്റൽ കറൻസികളിൽ നിക്ഷേപിക്കാൻ തുടങ്ങിയതോടെ ക്രിപ്റ്റോകറൻസിയോടുള്ള പൊതുവായ ആഭിമുഖ്യത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

 • Share this:
  ക്രിപ്റ്റോ കറൻസി (Cryptocurrency) പോലുള്ള ഡിജിറ്റൽ സമ്പത്തുകൾ സംബന്ധിച്ച സുപ്രധാന ധനകാര്യ ബിൽ കേന്ദ്രസർക്കാർ ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ. ഡിജിറ്റൽ ആസ്തികൾക്ക് (digital assets) ആ​ദായ നികുതിയും ചരക്ക് സേവന നികുതിയും (ജിഎസ്ടി) ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കും. ഇതു സംബന്ധിച്ച ചോദ്യാവലികൾ (FAQs) തയ്യാറാക്കി വരികയാണ് സർക്കാർ.

  ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് (Department of Economic Affairs), ആർബിഐ (RBI), റവന്യൂ ഡിപ്പാർട്ട്‌മെന്റ് (Revenue Department) എന്നിവർ ചേർന്ന് തയ്യാറാക്കുന്ന ചോദ്യാവലി നിയമ മന്ത്രാലയം പരിശോധിക്കുമെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ബില്ലിൽ പ്രതിപാദിക്കുന്ന നികുതി സംബന്ധിച്ച് വ്യക്തത വരുത്തുകയാണ് ചോദ്യാവലിയുടെ ലക്ഷ്യം. ഫീൽഡ് ടാക്സ് ഓഫീസുകൾക്കും (field tax offices) ക്രിപ്‌റ്റോകറൻസികളും മറ്റ് ഡിജിറ്റൽ ആസ്തികൾ കൈകാര്യം ചെയ്യുന്നവർക്കും പുതിയ നിയമം ബാധകമായിരിക്കും.

  പുതിയ ധനകാര്യ ബിൽ അവതരിപ്പിക്കുന്നതിൽ ഈ വർഷത്തെ ബജറ്റ് ശ്രദ്ധിച്ചിരുന്നു. ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച്, ഈ വർഷം ഏപ്രിൽ ഒന്നു മുതൽ, വെർച്വൽ ഡിജിറ്റൽ ആസ്തികൾ ഉൾപ്പെടുന്ന ഇടപാടുകൾക്ക് 30 ശതമാനം ആദായനികുതിയും സെസും സർചാർജും ചുമത്തും. കുതിരപ്പന്തയത്തിൽ നിന്നോ മറ്റ് ഊഹക്കച്ചവടങ്ങളിൽ നിന്നോ നേടിയ പണത്തിന് നികുതി ചുമത്തുന്ന അതേ രീതിയിലായിരിക്കും ഡിജിറ്റൽ ആസ്തികൾക്കുള്ള നികുതിയും.

  ജിഎസ്ടി വീക്ഷണകോണിൽ, ക്രിപ്‌റ്റോകറൻസി ഒരു ചരക്കാണോ സേവനമാണോ എന്നതിനെക്കുറിച്ച് ചോദ്യാവലിയിൽ വ്യക്തത വന്നേക്കാം. നിലവിൽ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ നൽകുന്ന സേവനത്തിന് 18 ശതമാനം ജിഎസ്ടിയാണ് ഈാടാക്കുന്നത്. അതിനെ സാമ്പത്തിക സേവനങ്ങളായാണ് തരംതിരിച്ചിട്ടുള്ളത്. ക്രിപ്‌റ്റോകറൻസിയുടെ വർഗ്ഗീകരണം നിലവിലെ ജിഎസ്ടി നിയമത്തിൽ വ്യക്തമായി പരാമർശിക്കുമില്ല.

  നിരവധി ആളുകൾ സ്വകാര്യ ഡിജിറ്റൽ കറൻസികളിൽ നിക്ഷേപിക്കാൻ തുടങ്ങിയതോടെ ക്രിപ്റ്റോകറൻസിയോടുള്ള പൊതുവായ ആഭിമുഖ്യത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്ത് സ്വകാര്യ ക്രിപ്റ്റോ കറന്‍സി ഇടപാടുകൾ സര്‍ക്കാര്‍ നിരോധിച്ചേക്കും എന്നായിരുന്നു തുടക്കകാലത്തെ റിപ്പോര്‍ട്ടുകൾ. എന്നാൽ പുതിയ ബിൽ നിലവിൽ വരുന്നതോടെ റിസര്‍വ് ബാങ്ക് സ്വന്തം ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കുമെന്നാണ് ഇപ്പോളത്തെ സൂചനകൾ. റിസര്‍വ് ബാങ്കും സെബിയും നിയന്ത്രണമില്ലാതെ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ ഇന്ത്യയില്‍ വളരുന്നതിലുള്ള ആശങ്കയും പ്രകടിപ്പിച്ചിരുന്നു.

  ഭാവിയെ മുൻകൂട്ടി കണ്ടുകൊണ്ടുള്ളതും പുരോഗമനാത്മകവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തങ്ങൾ ആലോചിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ പ്രസ്തുത രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ആളുകളുടെയും കാഴ്ചപ്പാടുകൾ പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി പരിഗണിച്ചിട്ടുണ്ട്.

  എന്താണ് ക്രിപ്റ്റോ കറൻസി?

  ക്രിപ്‌റ്റോകറന്‍സി (Cryptocurrency) എന്നത് ഒരു ഡിജിറ്റല്‍ കറന്‍സിയാണ് (Digital Currency). 2009 ലാണ് ആദ്യമായി ക്രിപ്റ്റോകറന്‍സി അവതരിപ്പിക്കപ്പെടുന്നത്. ഇന്ന് വിപണിയില്‍ വ്യത്യസ്തങ്ങളായ ക്രിപ്റ്റോ കറന്‍സികള്‍ നിലവിലുണ്ട്. അടുത്ത കാലത്ത് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കും ദ്രുതഗതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. ഓരേ നിമിഷവും വിപണിയെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്താന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കാന്‍ കഴിയുക.
  Published by:Jayashankar AV
  First published: