നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Cryptocurrency Prices Today | ഇന്നത്തെ ക്രിപ്‌റ്റോകറൻസി നിരക്കുകൾ; ബിറ്റ്‌കോയിന്റെയും എഥെറിയത്തിന്റെയും വില ഇടിഞ്ഞു

  Cryptocurrency Prices Today | ഇന്നത്തെ ക്രിപ്‌റ്റോകറൻസി നിരക്കുകൾ; ബിറ്റ്‌കോയിന്റെയും എഥെറിയത്തിന്റെയും വില ഇടിഞ്ഞു

  ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്കോയിൻ (Bitcoin) കനത്ത ഇടിവിനാണ് സാക്ഷ്യം വഹിക്കുന്നത്. മറ്റ് ക്രിപ്‌റ്റോകറൻസികളായ എഥെറിയം (Ethereum), ഡോഗ്കോയിൻ (Dogecoin), ഷിബ ഇനു (Shiba Inu) എന്നിവയും ചൊവ്വാഴ്ച ഇടിഞ്ഞതായി കോയിൻഗെക്കോ പറയുന്നു.

  • Share this:
   ക്രിപ്റ്റോകറൻസികൾക്ക് (Cryptocurrency) ഇന്നും വിലയിടിവ്. ആഗോള ക്രിപ്‌റ്റോകറൻസി വിപണി മൂലധനം ഇന്ന് 2.24 ട്രില്യൺ ഡോളറായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5.0% ഇടിവാണ് ക്രിപ്റ്റോകറൻസികൾ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കോയിൻഗെക്കോ റിപ്പോർട്ട് വ്യക്തമാക്കുന്നു.

   ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്കോയിൻ (Bitcoin) കനത്ത ഇടിവിനാണ് സാക്ഷ്യം വഹിക്കുന്നത്. മറ്റ് ക്രിപ്‌റ്റോകറൻസികളായ എഥെറിയം (Ethereum), ഡോഗ്കോയിൻ (Dogecoin), ഷിബ ഇനു (Shiba Inu) എന്നിവയും ചൊവ്വാഴ്ച ഇടിഞ്ഞതായി കോയിൻഗെക്കോ പറയുന്നു.

   ഡോഗ്കോയിൻ വില കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4.3% ഇടിഞ്ഞ് 0.157700 ഡോളറായി. ഷിബ ഇനു നിരക്ക് ഇതേ കാലയളവിൽ 5.7% ഇടിഞ്ഞ് 0.00003337 ഡോളറായി. എഥെറിയം വില കഴിഞ്ഞ 24 മണിക്കൂറിൽ 5.2% ഇടിഞ്ഞ് 3,779.56 ഡോളറായി.

   ആഗോള ക്രിപ്‌റ്റോകറൻസി വിപണി മൂലധനം ചൊവ്വാഴ്ച 2.24 ട്രില്യൺ ഡോളറായിരുന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5.0% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

   Also Read- Post Office Recurring Deposit | പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡെപ്പോസിറ്റിനെ കുറിച്ച് അറിയാം?

   കഴിഞ്ഞ ദിവസത്തെ മൊത്തം ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് വോളിയം 115 ബില്യൺ ഡോളറാണ്. കോയിൻഗെക്കോ റിപ്പോർട്ട് അനുസരിച്ച് ബിറ്റ്കോയിൻ ആധിപത്യം 39.4 ശതമാനവും എഥെറിയം ആധിപത്യം 20 ശതമാനവും ആണ്.

   വെള്ളിയാഴ്ച അവസാനിച്ച ഏഴ് ദിവസങ്ങൾ കണക്കാക്കിയാൽ തുടർച്ചയായി നാല് ആഴ്‌ച ബിറ്റ്‌കോയിൻ വില ഇടിഞ്ഞത് കണക്കിലെടുത്താണിത്. പരമ്പരാഗത അസറ്റ് ക്ലാസുകളിൽ നിന്നും സെക്യൂരിറ്റികളിൽ നിന്നും വ്യത്യസ്തമായി, ഡിജിറ്റൽ ടോക്കണുകൾ മുഴുവൻ സമയവും വ്യാപാരം നടത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള നിയന്ത്രിത ഓൺലൈൻ എക്സ്ചേഞ്ചുകൾ വഴിയാണ് വ്യാപാരം നടക്കുന്നത്.

   യുഎസ് ഉപഭോക്തൃ വില വർദ്ധനവിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം വെള്ളിയാഴ്ച ബിറ്റ്കോയിൻ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഡിസംബർ 4ന്, നഷ്ടത്തിന്റെ പകുതിയോളം തിരിച്ചുപിടിക്കുന്നതിന് മുമ്പ് ബിറ്റ്കോയിൻ 21% വരെ ഇടിഞ്ഞിരുന്നു. നവംബർ 10ലെ റെക്കോർഡ് നിരക്കായ 69,000 ഡോളറിൽ ബിറ്റ്കോയിൻ വില ഇപ്പോൾ 30% കുറഞ്ഞു.

   Also Read- Gold Price Today|പവന് 120 രൂപ കൂടി; സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ

   നിലവിൽ 6000 വ്യത്യസ്ത തരം ക്രിപ്‌റ്റോകറൻസികൾ പ്രചാരത്തിലുണ്ട്. ഇവയിൽ ആദ്യം തരംഗമായ കറൻസിയായിരുന്നു ബിറ്റ്കോയിൻ. അതിനുശേഷം എഥെറിയം, കാർഡാനം, റൈപ്പിൾ, ഡോജ്കോയിൻ തുടങ്ങി നിരവധി കോയിനുകൾ എത്തിയിരുന്നു. ക്രിപ്റ്റോ കറൻസി ഡിജിറ്റൽ കറൻസിയാണ്, അവയെ കാണാനോ സ്പർശിക്കാനോ കഴിയില്ല. പക്ഷെ അവയ്ക്ക് മൂല്യമുണ്ട്. ക്രിപ്റ്റോ കറൻസിക്ക് ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ഇല്ല.

   എന്നാൽ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയാണ് ഇവ പിന്തുടരുന്നത്. മാത്രമല്ല മറ്റേതൊരു നിക്ഷേപത്തെയും പോലെ ക്രിപ്റ്റോ കറന്സിയെയെയും ദീർഘകാല നിക്ഷേപത്തിന് ഉപയോഗിക്കാം. ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും മികച്ച കറൻസി കണ്ടെത്തുക എന്നത് ഒരു വലിയ കടമ്പയാണ്.
   Published by:Rajesh V
   First published:
   )}