• HOME
  • »
  • NEWS
  • »
  • money
  • »
  • സ്വര്‍ണം കടത്തുന്നവരേ അറിയാമോ? വിവരം നല്‍കുന്നവര്‍ക്ക് കിലോയ്ക്ക് 1.5 ലക്ഷം രൂപ പ്രതിഫലവുമായി കസ്റ്റംസ്

സ്വര്‍ണം കടത്തുന്നവരേ അറിയാമോ? വിവരം നല്‍കുന്നവര്‍ക്ക് കിലോയ്ക്ക് 1.5 ലക്ഷം രൂപ പ്രതിഫലവുമായി കസ്റ്റംസ്

82 കേസുകളിൽ 25 എണ്ണം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും, മറ്റുള്ളവ ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനകളുടെ അടിസ്ഥാനത്തിലുമാണ് പിടികൂടിയത്.

  • Share this:

    കരിപ്പൂരിൽ കസ്റ്റംസിന്റെ സ്വർണ വേട്ട തുടരുന്ന സാഹചര്യത്തില്‍ സ്വർണം കടത്തുന്നവരെക്കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് മികച്ച പ്രതിഫലം നൽകുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. ഇങ്ങനെ പിടികൂടുന്ന സ്വർണം കിലോഗ്രാമിന് 1.5 ലക്ഷം രൂപ വരെ പ്രതിഫലം നൽകുമെന്നാണ് കസ്റ്റംസ്‍ പ്രഖ്യാപനം.

    വിവരം തരുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്വർണ കടത്തിനെ വിവരം നൽകുവാനായി 0483 2712369 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. 82 കേസുകളിൽ 25 എണ്ണം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും, മറ്റുള്ളവ ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനകളുടെ അടിസ്ഥാനത്തിലുമാണ് പിടികൂടിയത്.

    Also read-Gold smuggling | വീണ്ടും വീണ്ടും മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണം കരിപ്പൂരിൽ പിടിക്കപ്പെടുന്നു; ഇക്കുറി ഒളിപ്പിച്ചത് ഒരു കോടിയുടെ സ്വർണം

    ഇക്കൊല്ലം കസ്റ്റംസ് വമ്പൻ സ്വർണ്ണവേട്ടയാണ് നടത്തിയത്. ഈ വർഷം ജനുവരി ഒന്നു മുതൽ നാളിതുവരെ 82 കേസുകളിലായി ഏകദേശം 35 കോടി രൂപ വിലമതിക്കുന്ന 65 കിലോഗ്രാമോളം സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.ഇതുകൂടാതെ 12 കേസുകളിലായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഏകദേശം 90 ലക്ഷം രൂപയുടെ വിദേശ കറൻസിയും ഈ കാലയളവിൽ എയർ കസ്റ്റംസ്‍ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.

    Published by:Sarika KP
    First published: