• HOME
  • »
  • NEWS
  • »
  • money
  • »
  • DA | ജൂലൈയിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ എത്ര വർധനവ് പ്രതീക്ഷിക്കാം? വിശദാംശങ്ങൾ

DA | ജൂലൈയിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ എത്ര വർധനവ് പ്രതീക്ഷിക്കാം? വിശദാംശങ്ങൾ

ഏപ്രിൽ മാസത്തെ പണപ്പെരുപ്പ നിരക്കുകൾ സൂചിപ്പിക്കുന്നത് വരും മാസത്തിൽ സർക്കാർ വീണ്ടും ഡിഎയിൽ വർധനവ് വരുത്താൻ സാധ്യത ഉണ്ടെന്നാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ജൂലൈയിൽ ഡിയർനസ് അലവൻസ് (DA) അഥവാ ക്ഷാമബത്ത, ഡിയർനസ് റിലീഫ് (DR) എന്നിവയിൽ വീണ്ടും വർധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ ജീവനക്കാരും (Central government employees) പെൻഷൻകാരും (pensioners). സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (എഐസിപിഐ) കണക്കുകൾ ഈ പ്രതീക്ഷയുടെ ആക്കം കൂട്ടിയിട്ടുണ്ട്. ഡിഎയിൽ എത്രത്തോളം വർധനവ് നടപ്പാക്കണമെന്ന് നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് എഐസിപിഐ. ഏപ്രിൽ മാസത്തെ പണപ്പെരുപ്പ നിരക്കുകൾ സൂചിപ്പിക്കുന്നത് വരും മാസത്തിൽ സർക്കാർ വീണ്ടും ഡിഎയിൽ വർധനവ് വരുത്താൻ സാധ്യത ഉണ്ടെന്നാണ്. ജൂലൈ 1ന് സർക്കാർ ജീവനക്കാർക്ക് വേണ്ടി മറ്റൊരു ഡിഎ വർധനവ് കേന്ദ്രം നടപ്പിലാക്കാൻ സാധ്യതയുണ്ടെന്നാണ് വിവിധ ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

    എത്രത്തോളം ഡിഎ വർധന പ്രതീക്ഷിക്കാം?
    ജൂലൈയിൽ 5 ശതമാനം വരെ ഡിഎ വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിച്ചേക്കാം എന്നാണ് നിലവിലെ റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 39 ശതമാനം ഡിഎ ലഭിക്കും. ജനുവരിയിൽ 125.1ഉം ഫെബ്രുവരിയിൽ 125ഉം ആയിരുന്ന എഐസിപിഐ മാർച്ചിൽ 126 ആയി ഉയർന്നിരുന്നു. പണപ്പെരുപ്പം വർധിച്ചതോടെ ഏപ്രിലിൽ എഐസിപിഐ 127.7 ആയി ഉയർന്നു. എഐസിപിഐ ഇനിയും ഈ നിലയിൽ തുടരുകയാണെങ്കിൽ, ഡിഎ 5 ശതമാനം വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഏപ്രിലിൽ സിപിഐ (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.79 ശതമാനത്തിലെത്തിയിരുന്നു.

    Also Read- NPS | വിരമിക്കലിന് ശേഷം 50,000 രൂപ പെൻഷൻ നേടണോ? നിക്ഷേപം നടത്തേണ്ടത് എവിടെ?

    നിലവിൽ സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 34 ശതമാനം ഡിഎയാണ് ലഭിക്കുന്നത്. ജൂലൈയിൽ 5 ശതമാനം വർധനവ് നടപ്പാക്കിയാൽ, 39 ശതമാനം ക്ഷാമബത്ത ലഭിക്കും. സർക്കാർ ജീവനക്കാർക്ക് നൽകുന്നതാണ് ഡിയർനസ് അലവൻസ് (ഡിഎ), അതേസമയം പെൻഷൻകാർക്ക് ഡിയർനസ് റിലീഫ് (ഡിആർ) ആണ് നൽകുന്നത്. സർക്കാർ ഈ വർഷം മാർച്ചിൽ ഡിഎ പരിഷ്കരിച്ചിരുന്നു, ഇതോടെ ഡിഎ 3 ശതമാനം ഉയർന്ന് ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 34 ശതമാനമായി. പണപ്പെരുപ്പ നിരക്ക് ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർധനവ് വരുത്തിയത്. ജൂലൈയിൽ 5 ശതമാനം ഡിഎ വർധനവ് സർക്കാർ പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂടാൻ ഏപ്രിൽ മാസത്തെ എഐസിപിഐ കണക്കുകൾ കാരണമായിട്ടുണ്ട്.

    ജൂലൈയിൽ സർക്കാർ ഡിഎ വർധിപ്പിക്കുമോ?
    പണപ്പെരുപ്പത്തെ നേരിടാൻ എല്ലാ വർഷവും ജനുവരി, ജൂലൈ മാസങ്ങളിൽ സർക്കാർ ഡിഎ വർധനവ് നടപ്പാക്കാറുണ്ട്. അതിനാൽ, നിലവിൽ ചില്ലറ പണപ്പെരുപ്പം മുൻ വർഷങ്ങളേക്കാൾ ഉയർന്ന സ്ഥിതിയിൽ ആയതിനാൽ ജൂലൈയിൽ ക്ഷാമബത്തയിൽ വർധനവ് വരുത്താനുള്ള സാധ്യത കൂടുതലാണ്. നഗരത്തിലാണോ അർധ നഗര മേഖലയിലാണോ ഗ്രാമീണ മേഖലയിലാണോ ജോലി ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി ഓരോ ജീവനക്കാരുടെയും ഡിഎ വ്യത്യാസപ്പെട്ടിരിക്കും.
    Published by:Anuraj GR
    First published: