• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel India | ഡല്‍ഹിയില്‍ EV ചാര്‍ജിങ് സൗകര്യം ഒരുക്കുന്ന പെട്രോള്‍, CNG സ്റ്റേഷനുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കും

Fuel India | ഡല്‍ഹിയില്‍ EV ചാര്‍ജിങ് സൗകര്യം ഒരുക്കുന്ന പെട്രോള്‍, CNG സ്റ്റേഷനുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കും

അതേസമയം രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ 71-ാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സൗകര്യം ഒരുക്കുന്ന പെട്രോള്‍, CNG സ്റ്റേഷനുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കാനുള്ള തീരുമാനവുമായി ഡല്‍ഹി ഡെവലപ്മെന്‍റ് അതോററ്റി. നഗരത്തിലെ ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം  പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ഡിഡിഎ ചെയർപേഴ്‌സൺ കൂടിയായ ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം.

    ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സൗകര്യം ഒരുക്കുന്ന പെട്രോള്‍, CNG സ്റ്റേഷനുകളുടെ ലൈസന്‍സ് ഫീസില്‍ 5 മുതല്‍ 18 ശതമാനം വരെ ഇളവാണ് അനുവദിക്കുന്നത്. നിലവിൽ, 1,080 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പെട്രോൾ പമ്പിന് 53 ലക്ഷം രൂപയും സിഎൻജി സ്റ്റേഷന്  46.11 ലക്ഷം രൂപയുമാണ് ലൈസൻസ് ഫീസ്  പുതിയ ഭേദഗതിയോടെ, ഇവി ചാർജിംഗ് സൗകര്യമുള്ള പെട്രോൾ പമ്പിന്റെ ലൈസൻസ് ഫീസ് 50.35 ലക്ഷം രൂപയും (പെട്രോൾ പമ്പിന്റെ ലൈസൻസ് ഫീയുമായി ബന്ധപ്പെട്ട് 5% കിഴിവ്) ഇവി ചാർജ് ചെയ്യുന്ന സിഎൻജി സ്റ്റേഷന്റെ ലൈസൻസ് 43.46 ലക്ഷം രൂപയും ആയിരിക്കും.

    അതേസമയം രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ 71-ാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്.മെയ് 21നാണ്‌ രാജ്യത്ത്‌ ഏറ്റവും അവസാനമായി പെട്രോൾ, ഡീസൽ വിലയിൽ (petrol, diesel price) മാറ്റം സംഭവിച്ചത്.137 ദിവസത്തെ ഇടവേളയ്‌ക്കു ശേഷം മാർച്ച് മാസത്തിൽ സർക്കാർ ഇന്ധന വില വർധിപ്പിച്ചിരുന്നു. ഇതിനു ശേഷം തുടരെയുള്ള വിലവർധനയിൽ ബുദ്ധിമുട്ടിലായ ജനത്തിന് ആശ്വാസം നൽകുന്നതായിരുന്നു മെയ് 21ലെ നികുതിയിളവ്. അതിനു ശേഷം ഇത്രയും ദിവസങ്ങളായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാത്ത നിലയിൽ തുടരുകയാണ്.

    മുംബൈയിൽ പെട്രോൾ ലിറ്ററിന് 111.35 രൂപയ്ക്കും ഡീസൽ 97.28 രൂപയ്ക്കും വിൽക്കുന്നു. ഡൽഹിയിൽ പെട്രോളിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. പെട്രോളിനും ഡീസലിനും ചെന്നൈയിൽ യഥാക്രമം 102.63 രൂപയും 94.24 രൂപയും കൊൽക്കത്തയിൽ 106.03 രൂപയും 92.76 രൂപയുമാണ് വില.

    പെട്രോളിന് ലിറ്ററിന് 13.08 രൂപയും ഡീസലിന് 24.09 രൂപയും എണ്ണ വിപണന കമ്പനികൾക്ക് നഷ്ടം സംഭവിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. ഇറക്കുമതിയിലൂടെയാണ് ഇന്ത്യ തങ്ങളുടെ ഇന്ധന ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റുന്നത്.

    ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ( ബിപിസിഎൽ ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ( എച്ച്പിസിഎൽ ) എന്നിവയുൾപ്പെടെയുള്ള പൊതുമേഖലാ ഒഎംസികൾ അന്താരാഷ്‌ട്ര  വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നു. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റമുണ്ടാകും.

    വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികൾ കാരണം ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഓഗസ്റ്റ് 2 ന് സർക്കാർ ഡീസൽ കയറ്റുമതിയുടെ നികുതി ലിറ്ററിന് 5 രൂപയായി കുറയ്ക്കുകയും എടിഎഫിന്റെ നികുതി ഒഴിവാക്കുകയും ചെയ്തു. എന്നിരുന്നാലും, പെട്രോളിയം ക്രൂഡിന്റെ അധിക എക്സൈസ് തീരുവ (സെസ്) ടണ്ണിന് 17,000 രൂപയിൽ നിന്ന് 17,750 രൂപയായി ഉയർത്തി. കഴിഞ്ഞ മാസം ആദ്യം പെട്രോൾ കയറ്റുമതിയുടെ നികുതി എടുത്തുകളഞ്ഞിരുന്നു.

    പ്രധാന നഗരങ്ങളിലെ ഇന്ധന നിരക്ക് ചുവടെ:

    ഡൽഹി

    പെട്രോൾ ലിറ്ററിന് 96.72 രൂപ

    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ

    പെട്രോൾ ലിറ്ററിന് 111.35 രൂപ

    ഡീസൽ ലിറ്ററിന് 97.28 രൂപ

    കൊൽക്കത്ത

    പെട്രോൾ ലിറ്ററിന് 106.03 രൂപ

    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ

    പെട്രോൾ ലിറ്ററിന് 102.63 രൂപ

    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 108.65 രൂപ

    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 109.66 രൂപ

    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു

    പെട്രോൾ ലിറ്ററിന് 101.94 രൂപ

    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 96.01 രൂപ

    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 96.57 രൂപ

    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 96.63 രൂപ

    ഡീസൽ ലിറ്ററിന് 92.38 രൂപ

    തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 107.71 രൂപ

    ഡീസൽ: ലിറ്ററിന് 96.52 രൂപ.
    Published by:Arun krishna
    First published: