• HOME
 • »
 • NEWS
 • »
 • money
 • »
 • PAN Aadhaar Linking | പാൻകാർഡും ആധാറും ലിങ്ക് ചെയ്യേണ്ട സമയ പരിധി ഈ മാസം അവസാനിക്കും: ഓൺലൈനായി ലിങ്ക് ചെയ്യുന്നതെങ്ങനെ?

PAN Aadhaar Linking | പാൻകാർഡും ആധാറും ലിങ്ക് ചെയ്യേണ്ട സമയ പരിധി ഈ മാസം അവസാനിക്കും: ഓൺലൈനായി ലിങ്ക് ചെയ്യുന്നതെങ്ങനെ?

പാന്‍ കാര്‍ഡ് ഉപയോഗയോഗ്യമല്ലാതായാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താനാവില്ല. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും നിര്‍ണായകമായ നിരവധി ഇടപാടുകള്‍ക്ക് അത്യന്താപേക്ഷിതമാണ്.

 • Share this:
  ആധാര്‍കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 31 ന് അവസാനിക്കുകയാണ്. പുതിയ നിയമമനുസരിച്ച് ഇത്തരത്തില്‍ പാന്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാതിരുന്നാല്‍ 1000 രൂപ വരെ പിഴ ഈടാക്കുന്നതിനും പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാവുന്നതിനും കാരണമാകും. 2021ലെ ഫിനാന്‍സ് ബില്ല് ഭേദഗതിയിലാണ് 1961-ലെ ഇന്‍കം ടാക്‌സ് നിയമത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ (സെക്ഷന്‍ 234എച്ച്) കൂട്ടിച്ചേര്‍ത്തത്.

  പാന്‍ കാര്‍ഡ് ഉപയോഗയോഗ്യമല്ലാതായാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താനാവില്ല. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും നിര്‍ണായകമായ നിരവധി ഇടപാടുകള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയലിങ്ങിന് ഉള്‍പ്പെടെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍, സര്‍ക്കാര്‍ പദ്ധതികളിലെ മോണിറ്ററി ബെനിഫിറ്റ്, എല്‍പിജി സബ്‌സിഡി, സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ എന്നിവയ്ക്ക് പാന്‍ നിര്‍ബന്ധമാണ്.

  പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി പലതവണ മാറ്റി നല്‍കിയിരുന്നു. 2020 ഫെബ്രുവരിയില്‍ ആണ് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നേരിടേണ്ടി വരുന്ന അനന്തരഫലങ്ങളെക്കുറിച്ച് സിബിഡിടി ഒടുവില്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ പിന്നീട് സമയപരിധി 2022 മാര്‍ച്ച് 31 വരെ നീട്ടി നല്‍കുകയായിരുന്നു.

  ''കോവിഡ്-19 മഹമാരിയുടെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായും, വിവിധ പങ്കാളികളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ പരിഗണിച്ചും ആദായനികുതി നിയമത്തിന് കീഴില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു'', സിബിഡിടി ഒരു വിജ്ഞാപനത്തിലൂടെ അറിയിച്ചു.
  പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടി ആധാര്‍ നമ്പര്‍ ആദായനികുതി വകുപ്പിനെ അറിയിക്കുന്നതിനുള്ള സമയ പരിധി 2021 സെപ്റ്റംബര്‍ 30 ല്‍ നിന്നും 2022 മാര്‍ച്ച് 31ലേക്ക് നീട്ടിയിരിക്കുന്നു എന്നാണ് വിജ്ഞാപനത്തില്‍ സിബിഡിടി വ്യക്തമാക്കിയത്.

  ആധാര്‍ കാര്‍ഡ് പാനുമായി ലിങ്ക് ചെയ്യേണ്ടത് എങ്ങനെ?

  പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്നും ലഭിക്കുന്ന ഫോം ഫില്ല് ചെയ്തു ഇത്തരത്തില്‍ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നും 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്‌സൈറ്റ് മുഖാന്തിരവും ഇത്തരത്തില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും.

  പാൻ-ആധാർ ഓൺലൈനിൽ ലിങ്കുചെയ്യുന്നതിന്:

  ഘട്ടം 2: ഐ-ടി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക (www.incometaxindiaefiling.gov.in).

  ഘട്ടം 3: ‘Quick Links’ വിഭാഗത്തിന് കീഴിൽ, വെബ്‌പേജിന്റെ ഇടതുവശത്തുള്ള ‘ലിങ്ക് ആധാർ’ ക്ലിക്കുചെയ്യുക.

  ഘട്ടം 4: ഇപ്പോൾ നിങ്ങൾ ഒരു പുതിയ പേജിലെത്തും

  ഘട്ടം 5: പാൻ കാർഡ് നമ്പർ, ആധാർ നമ്പർ, ആധാർ കാർഡ് അനുസരിച്ച് നിങ്ങളുടെ പേര് പോലുള്ള മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക.

  ഘട്ടം 6: നിങ്ങളുടെ ആധാർ കാർഡിൽ ജനന വർഷം പരാമർശിച്ചിട്ടുണ്ടെങ്കിൽ മാത്രം ബോക്സിൽ ഒരു ടിക്ക് ഇടുക.

  ഘട്ടം 7: തൊട്ടു താഴെ ‘I agree to validate my Aadhar details with UIDAI,’ എന്നത് അംഗീകരിക്കുന്നുവെങ്കിൽ ബോക്സിൽ ടിക് ഇടുക.

  ഘട്ടം 8: നിങ്ങളുടെ സ്ക്രീനിൽ ക്യാപ്ച കോഡ് വരും. ഇത് കൃതയമായി നൽകുക. (കാഴ്ച വെല്ലുവിളി നേരിടുന്ന ഉപയോക്താക്കൾക്ക് ക്യാപ്ച കോഡിന് പകരം ഒറ്റത്തവണ പാസ്‌വേഡ് അല്ലെങ്കിൽ ഒ ടി പി അഭ്യർത്ഥിക്കാം. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ഒ ടി പി ലഭിക്കും).

  ഘട്ടം 9: ‘ലിങ്ക് ആധാർ’ ബട്ടണിൽ ക്ലിക്കുചെയ്‌ത് ആധാറും പാനും ലിങ്ക് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാം.

  മൊബൈൽ ഫോൺ വഴി പാൻ-ആധാർ ലിങ്കുചെയ്യുന്നതിന്:

  ഘട്ടം 1: നിങ്ങൾ UIDPAN <12 ഡിജിറ്റ് ആധാർ> <10-അക്ക പാൻ> എന്ന ഫോർമാറ്റിൽ 567678 അല്ലെങ്കിൽ 56161 ലേക്ക് SMS അയയ്ക്കാം

  (ഉദാഹരണം, നിങ്ങളുടെ ആധാർ നമ്പർ 108956743120 ഉം നിങ്ങളുടെ പാൻ ABCD1234F ഉം ആണെങ്കിൽ, UIDAI സ്പേസ് 108956743120 ABCD1234F എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 ലേക്ക് അയയ്ക്കുക.)

  പാൻ-ആധാർ ലിങ്കിംഗ് വിജയകരമായി പൂർത്തിയായാൽ നിങ്ങൾക്ക് എസ്. എം. എസ് സന്ദേശം ലഭിക്കും.

  Also Read- Reliance | ഇന്ത്യയെ ലോകോത്തര ഇലക്ട്രോണിക് ഉൽപാദനമേഖലയാക്കും; റിലയൻസും സാൻമിന കോർപറേഷനും കരാറൊപ്പിട്ടു

  പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് എങ്ങനെ?

  സ്റ്റെപ്പ് 1 - ഇന്റര്‍നെറ്റ് ബ്രൗസറില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റായ www.incometaxindiaefiling.gov.in തുറക്കുക.

  സ്റ്റെപ്പ് 2 - വെബ്‌സൈറ്റിലെ ഹോം പേജില്‍ Quick Links എന്ന സെക്ഷനിലുള്ള 'Link Aadhaar' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

  സ്റ്റെപ്പ് 3 - തുടര്‍ന്ന് പുതിയൊരു വിന്റോ തുറന്നു വരും. ഇതില്‍ 'Click here to view the status if you have already submitted link Aadhaar request' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ ആധാര്‍-പാന്‍ ലിങ്കിങ്ങിന്റെ സ്റ്റാറ്റസ് ലഭ്യമാവും.

  പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ഇതേ പേജില്‍ തന്നെ നിങ്ങള്‍ക്ക് ഫോം ഫില്ല് ചെയ്തു നല്‍കാനും സാധിക്കും.

  എസ്എംഎസ് വഴിയും ഇത്തരത്തില്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാം:

  സ്റ്റെപ്പ് 1 - പാനുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്നും 12 അക്ക ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്ത് സ്‌പേസ് ഇട്ടശേഷം 10 അക്ക പാന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക

  സ്റ്റെപ്പ് 2 - ഈ മെസ്സേജ് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് അയക്കുക.

  സ്റ്റെപ്പ് 3 - ഉടന്‍ തന്നെ മറുപടിയായി സ്റ്റാറ്റസ് ലഭ്യമാകും.
  Published by:Jayashankar AV
  First published: